വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത നിമിഷങ്ങളെന്നു നാം പറയാറില്ലേ? അത്തരമൊരു നിമിഷത്തിലായിരുന്നു ആ പുനഃസമാഗമം. വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ നീണ്ട 12 വർഷത്തെ ഇടവേളക്കുശേഷം സ്വന്തം അമ്മ പ്രേമകുമാരി കണ്ടു മുട്ടിയ നേരം. മകളുടെ മോചനത്തിനായി തന്നെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യാൻ ഏറെ കഠിനതകളും ദുർഘടപാതകളും താണ്ടി ആ മാതാവ് യമനിലെത്തിയിരിക്കുകയാണ്.
നിമിഷപ്രിയയുടെ മോചനത്തിനായി രൂപവത്കരിച്ച 'സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിലി'ന്റെ സഹായത്തോടെ മകളെ തിരികെയെത്തിക്കാനുള്ള പരിശ്രമങ്ങൾ യമനിലിരുന്നും തുടരുകയാണവർ. മകളെ സ്വതന്ത്രയായി വിട്ടുകിട്ടണേയെ ന്ന പ്രാർഥന മാത്രമാണ് ആ മാതൃഹൃദയത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ 20നായിരുന്നു പ്രേമകുമാരി മകൾക്കായി യമനിലേക്ക് തിരിച്ചത്. സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോമിനൊപ്പമാണ് അമ്മയുടെ യാത്രയും തുടർ നടപടികളുമെല്ലാം.
നിമിഷ പ്രിയക്ക് സംഭവിച്ചത്...
2012ലാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശി നിമിഷ പ്രിയക്ക് യമനിൽ നഴ്സായി ജോലി ലഭിച്ചത്. നിമിഷക്കൊപ്പം പോയ തൊടുപുഴ സ്വദേശിയായ ഭർത്താവ് ടോമി യമനിൽ സ്വകാര്യ സ്ഥാപനത്തിലും ജോലിയാരംഭിച്ചു. അവർക്കൊരു മകളും പിറന്നു. മിഷേൽ. ഇതിനിടെ യമനി പൗരനായ തലാൽ അബ്ദുൽ മഹ്ദിയുമായി പരിചയപ്പെട്ട് അവിടെ ഇരുവരും ചേർന്ന് ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി നിമിഷയും ഭർത്താവും കൂടി അരക്കോടിയിലധികം രൂപ ചെലവഴിച്ചിരുന്നു. കൂടുതൽ തുക ആവശ്യമുള്ളതിനാൽ അത് കണ്ടെത്താൻ ഭർത്താവ് കുഞ്ഞിനൊപ്പം നാട്ടിലേക്ക് വന്നു. ഇതിനിടെ, 2015ൽ യമൻ -സൗദി അറേബ്യ യുദ്ധം ആരംഭിക്കുകയും ടോമി തിരിച്ചു മടങ്ങാനാവാതെ നാട്ടിൽ തന്നെ കുടുങ്ങുകയുമായിരുന്നു.
Diese Geschichte stammt aus der July 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...