സ്വപ്ന തുല്യം കർഷക ജീവിതം
Kudumbam|October-2024
നൊമ്പരത്തിന്റെ ചാരത്തിൽനിന്ന് ഫിനിക്സ് പക്ഷിയെപോലെ പറന്നുയർന്ന് കഠിനാധ്വാനത്തിലൂടെ കൃഷിയിൽ മികച്ച വിജയം കൊയ്ത സ്വപ്ന കല്ലിങ്കൽ എന്ന വീട്ടമ്മയുടെ ജീവിതത്തിലേക്ക്...
കെ.ആർ. ഔസേഫ്
സ്വപ്ന തുല്യം കർഷക ജീവിതം

ബംഗളൂരുവിൽ മലയാളി ബിസിനസ് കുടുംബത്തിൽ ജനിച്ചുവളർന്ന സ്വപ്നയുടെ മനസ്സിൽ ഒരിക്കൽ പോലും കൃഷിയുണ്ടായിരുന്നില്ല. വിവാഹിതയായി തൃശൂരിലെ കർഷക കുടുംബത്തിലെത്തിയെങ്കിലും കൃഷി കൗതുകമായി തുടർന്നു. അകാലത്തിൽ പ്രിയതമൻ വിടപറഞ്ഞതോടെ തനിച്ചായ സ്വപ്നക്ക് കൂട്ടായി ഉണ്ടായിരുന്നത് അദ്ദേഹം ബാക്കിവെച്ച കൃഷിയായിരുന്നു.

പ്രിയതമൻ തന്നോടൊപ്പമുണ്ടെന്ന ഉറച്ച വിശ്വാസത്തിൽ അവർ കൃഷിയിടത്തിലിറങ്ങി. കൃഷിയുടെ ബാലപാഠങ്ങൾ പോലും വശമില്ലാതിരുന്ന ആ യുവതി ഇന്ന് 35 ഏക്കറോളം കൃഷിഭൂമി നോക്കി നടത്തി തെന്നിന്ത്യയിലെ തന്നെ മികച്ച വനിത കർഷകരിലൊരാളായിരിക്കുന്നു. നൊമ്പരത്തിന്റെ ചാരത്തിൽ നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന സ്വപ്ന കല്ലിങ്കലിന്റെ കാർഷിക ജീവിതമിതാ...

കച്ചവട കുടുംബത്തിൽനിന്ന് കാർഷിക കുടുംബത്തിലേക്ക് ബംഗളൂരുവിലെ കുട്ടിക്കാലത്തിനു ശേഷം തൃശൂർ വിമ ല കോളജിൽ സ്വപ്ന ഡിഗ്രിക്ക് ചേർന്നു. തുടർന്ന്, എം.കോം പഠനം പൂർത്തിയാക്കി കമ്പ്യൂട്ടർ സയൻസിൽ ബിരുദം. ഇതിനിടെയാണ് തൃശൂർ പട്ടിക്കാട് ചാണോത്ത് കല്ലിങ്കൽ വീട്ടിൽ സിബിയുമായുള്ള വിവാഹം.

കോട്ടയം പാലാ ചക്കംകുളം വീട്ടിൽ തോമസും ഭാര്യ സൂസിയും മക്കളായ സ്വപ്നയും സന്ധ്യയുമടങ്ങുന്ന കൊച്ചുകുടുംബം. ബംഗളൂരുവിലെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് മക്കളെ കേരളത്തിലേക്ക് വിവാഹം കഴിപ്പിച്ചത്. പിന്നീട് പാലക്കാട്ട് 12 ഏക്കർ കൃഷിയിടം വാങ്ങി സ്വസ്ഥമായി നാട്ടിൽ കൂടുകയായിരുന്നു.

സ്വപ്ന തൃശൂരിലേക്ക് വരുമ്പോൾ തന്നെ സിബിയുടെ അപ്പച്ചൻ വർഗീസ് പട്ടിക്കാട് ചാണോത്തെ അറിയപ്പെടുന്ന കർഷകനായിരുന്നു. തൊടുപുഴയിൽനിന്ന് കുടിയേറിയ വർഗീസിന്റെ സഹോദരന്മാരും പട്ടിക്കാടും പരിസരങ്ങളിലുമായി കൃഷിയുമായി കൂടി.

സിബി എന്ന കർഷകൻ

ബിസിനസ് കുടുംബത്തിൽനിന്ന് കർഷക കുടുംബത്തിലെത്തിയ സ്വപ്നക്ക് കൃഷിയുടെ ബാലപാഠങ്ങൽ പോലും വശമില്ലായിരുന്നു. വീടിന്റെ ചുമരുകൾക്കുള്ളിൽ സിബിയുടെ ലോകത്ത് പൂന്തോട്ടം നോക്കിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും കഴിഞ്ഞുകൂടി. സിബിയും അപ്പൻ വർഗീസും ചേർന്ന് 15 ഏക്കർ പറമ്പിൽ കൃഷിയിൽ ലയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയി. പതുക്കെ അപ്പൻ കൃഷിയുടെ ചുമതല സിബിയെ എല്പിച്ചതോടെ കൂടുതൽ മികച്ച രീതിയിൽ കൃഷിചെയ്യാനും പുത്തൻ പ്രവണതകൾ സ്വന്തം തോട്ടത്തിൽ പരീക്ഷിച്ച് വിജയിപ്പിക്കാനും സിബിക്ക് കഴിഞ്ഞു.

Diese Geschichte stammt aus der October-2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der October-2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്
Kudumbam

പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്

ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണിന്റെയും ബാഡ്മിന്റൺ താരം സ്നേഹ ശാന്തിലാലിന്റെയും ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. ആ കഥ പങ്കുവെക്കുകയാണ് ഇരുവരും...

time-read
2 Minuten  |
October-2024
പരക്കട്ടെ സുഗന്ധം
Kudumbam

പരക്കട്ടെ സുഗന്ധം

പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...

time-read
4 Minuten  |
October-2024
ഓൾഡാണേലും ന്യുജെനാണേ...
Kudumbam

ഓൾഡാണേലും ന്യുജെനാണേ...

അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്ലി എസ്.എച്ച്. വിവിധ വിഷയങ്ങളിലെ ക്ലാസുകളും കലാപരിപാടികളുമൊക്കെയായി പൊളി വൈബിലാണ് ഈ ‘കുട്ടികൾ

time-read
1 min  |
October-2024
പ്യുവറാണോ 'വെജിറ്റേറിയൻ?
Kudumbam

പ്യുവറാണോ 'വെജിറ്റേറിയൻ?

ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...

time-read
3 Minuten  |
October-2024
ഇനിയും പഠിക്കാനേറെ
Kudumbam

ഇനിയും പഠിക്കാനേറെ

സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്

time-read
2 Minuten  |
October-2024
ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്
Kudumbam

ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്

പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമറിയാം...

time-read
3 Minuten  |
October-2024
ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ
Kudumbam

ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ

ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, രോഗങ്ങളില്ലാതെ ദീർഘകാലം ജീവിക്കാനാകും

time-read
4 Minuten  |
October-2024
സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്
Kudumbam

സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്

സ്വിറ്റ്സർലൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളായ മലയാളി സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും കായിക ലോകത്ത് പുതു ചരിതം രചിക്കുകയാണ്

time-read
2 Minuten  |
October-2024
കൈവിടരുത്, ജീവനാണ്
Kudumbam

കൈവിടരുത്, ജീവനാണ്

ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്

time-read
2 Minuten  |
October-2024
ദീപാവലി മധുരം
Kudumbam

ദീപാവലി മധുരം

മധുര പലഹാരങ്ങളുടെ ആഘോഷമാണ് ദീപാവലി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയാറാക്കാവുന്ന വ്യത്യസ്തമായ നാലു പലഹാരങ്ങളിതാ...

time-read
1 min  |
October-2024