മഞ്ഞപ്പടയുടെ Twinkling stars

കാഴ്ചയിൽ തിരിച്ചറിയാനാകാത്ത സാമ്യമുള്ള ഇരട്ട സഹോദരങ്ങൾ. ലക്ഷദ്വീപിന്റെ കടലിരമ്പം കേട്ടാണ് അവർ വളർന്നത്. ചെറുപ്പം മുതൽ കാൽപന്തുകളിയോട് അടങ്ങാത്ത പ്രണയം. മക്കളുടെ തുകൽപന്തിനോടുള്ള ഇഷ്ടത്തിന് വളംവെച്ചുകൊടുത്ത് ഒപ്പം നിന്ന മാതാപിതാക്കൾ. പതിയെ ലക്ഷ്യത്തിലേക്ക് പന്തുതട്ടിയ അവർ ഇന്ന് ഐ.എസ്.എൽ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ട എൻജിനുകളാണ്.
എതിരാളികളുടെ ബോക്സിലേക്ക് ഇരമ്പിയെത്തി ഒരാൾ ഗോൾ അടിച്ചുകൂട്ടുമ്പോൾ മറ്റൊരാൾ വിജയത്തിലേക്കുള്ള കില്ലർ പാസുകൾ നൽകി കളം നിറയുന്നു. പച്ച പുൽ മൈതാനങ്ങളിൽ കൊമ്പന്മാരുടെ ഇരട്ടക്കൊമ്പുകളായ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിലേക്ക്...
ഫുട്ബാളിലേക്കുള്ള വരവ്
ലക്ഷദ്വീപ് ആന്ത്രോത്ത് സ്‌കൂൾ മൈതാനത്ത് പന്തുതട്ടിയായിരുന്നു ഇരുവരുടെയും തുടക്കം. വിവിധ ക്ലബ് മത്സരങ്ങളിൽ കളിച്ചു. ഫുട്ബാളിനെ പ്രഫഷനലായി കണ്ടുതുടങ്ങിയത് കൊച്ചിയിലെത്തിയത് മുതലായിരുന്നു. 12-ാം വയസ്സ് മുതൽ പരിശീലകൻ രവിക്ക് കീഴിൽ എസ്.എച്ച് ഫുട്ബാൾ അക്കാദമിയിൽ കളി പഠിച്ചുതുടങ്ങി. ഐമൻ വിങ്ങറും ഫോർവേഡുമായി കളം നിറയുമ്പോൾ അസ്ഹർ മിഡ്ഫീൽഡറായി പ്ലേമേക്കർ റോളിൽ തിളങ്ങി. തുടർന്ന് ബേബിക്ക് കീ ഴിൽ സ്പോർട്സ് കൗൺസിലിൽ പരിശീലനം. പിന്നീടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രാസ് റൂട്ട് പ്രോഗ്രാമിന്റെ സെലക്ഷൻ ലഭിക്കുന്നത്.
സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ തലവര മാറി. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ട്രയൽസിലൂടെ യുവ നിരയിലേക്ക്. പിന്നീട് ബ്ലാസ്റ്റേഴ്സ് അണ്ടർ 18, റിസർവ് ടീമുകളുടെ ഭാഗമായി. റിസർവ് ടീമിലെ മിന്നും പ്രകടനം ഇരുവരെയും അതിവേഗം സീനിയർ തലങ്ങളിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ ആദ്യം കളിച്ചത് ഡ്യൂറന്റ് കപ്പിലായിരുന്നു.
ബ്ലാസ്റ്റേഴ്സ് എന്ന സ്വപ്നം
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കുകയെന്നത് ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നെ ന്ന് ഐമൻ പറയുന്നു. സീനിയർ താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടുകയെന്നതും അവർക്കൊപ്പം മൈതാനത്ത് പന്ത് തട്ടുകയെന്നതും വലിയ അനുഭവമാണ്. അക്കാദമിയിൽ കളിക്കുന്ന ഏതൊരു താരത്തിന്റെയും ആഗ്രഹമാണിത്.
Diese Geschichte stammt aus der November-2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November-2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

റോബോട്ടുകളുടെ ലോകം
നിലവിൽ റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ കരിയർ സാധ്വതകൾ ഉള്ളതെങ്കിലും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും

സൈബർ സെക്യൂരിറ്റി കോഴ്സുകൾ
സൈബർ ആക്രമണ കേസുകൾ ഗണ്വമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു

ട്രാവൽ ആൻഡ് ടൂറിസം
ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളത്

ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്
ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ്യതകളേറെയാണ്

പഠിക്കാം അധ്യാപകനാവാൻ
വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. പുതിയ കാലത്ത് അധ്യാപകരാകാൻ പഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

വിഡിയോ എഡിറ്ററാകാം
ചലച്ചിത്ര-മാധ്വമ മേഖലകൾക്കൊപ്പം പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്

പുതുകാലം, പുതിയ വിദ്യാഭ്യാസം
സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...