കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തിവരുന്ന കളംപാട്ട് ഒരു അനുഷ്ഠാന കലയാണ്. ഒരമ്പലം നിർ മ്മിച്ച് ദേവിയെ പ്രതിഷ്ഠിച്ച് പൂജ നടത്തുമ്പോൾ ലഭിക്കുന്ന അനുഭവമാണ് കളംപാട്ടിലൂടെ ലഭിക്കുന്നത്. ഭഗവതിപ്പാട്ടെന്നും ഭദ്രകാളിപ്പാട്ടെന്നും അറിയപ്പെടുന്ന ഈ ക്ഷേത്ര കല അതിന്റെ എല്ലാ അനുഷ്ഠാനങ്ങളോടും പ്രാധാന്യത്തോടും കൂടി പിന്തുടർന്നു വരുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ തിരു മാന്ധാംകുന്ന് ക്ഷേത്രം.
കളംപാട്ടിനെ കുറിച്ച് പ്രധാനമായി രണ്ട് ഐതിഹ്യങ്ങളാണുള്ളത്. ഒന്ന് ദാരികവധം കഥയാണ്.ദാരികനെ നിഗ്രഹിക്കുമ്പോൾ ബ്രഹ്മ വിഷ്ണു - മഹേശ്വരൻമാരുടെ ചൈതന്യത്താൽ ഭദ്രകാളി അവതരിക്കുകയും തുടർന്ന് ദാരികനെ നിഗ്രഹിച്ച് ക്രോധം ശമിക്കാതെ ഭദ്രകാളി കൈലാസത്തിലേക്ക് വരുന്നതറിഞ്ഞ് മഹാദേവൻ ദേവിയുടെ കോപ ശമനത്തിന് രണ്ട് ബാലന്മാരെ സൃഷ്ടിച്ച് ഭദ്രകാളി കൈലാസ് വാതിൽ കടക്കുന്ന സമയത്ത് അമ്മത്തിരുവടിയുടെ സ്തന പഠനത്തിനായി നിയോഗിക്കുന്നു. അങ്ങനെ ബാലന്മാർ ഭദ്രകാളിയുടെ സ്തന പാനംചെയ്ത് കോപം ശമിപ്പിക്കുകയും ചെയ്തു. വലതു സ്തനം കുടിച്ച് ബാലനെ വീരഭദ്രനെന്നും ഇടതു സ്തനം കുടിച്ച് ബാലനെ ക്ഷേത്രപാലനെന്നും ഭദ്രകാളി നാമകരണം ചെയ്തു. ഇനി എവിടെയാണ്നീ ഇരിക്കുന്നതെന്ന് മഹാദേവൻ ചോദിച്ചപ്പോൾ ഞാൻ കൈലാസത്തിൽ വടക്കെ താഴ്വരയിൽ ഇരിക്കാമെന്ന് പറഞ്ഞു. അപ്പോൾ മഹാദേവൻ പറഞ്ഞു. നീ പരശുരാമനാൽ ഉണ്ടാക്കപ്പെട്ട മല നാട്ടിൽ ചെറു മനുഷ്യർക്ക് കുലപരദേവതയായി പോകുക.അവർ നിനക്ക് ഊട്ടും, പാട്ടും തരും. നാലു കാൽപന്തലിട്ട് കിഴക്ക് പടിഞ്ഞാറ് പൊ നിൻ കൂറയും ധ്യാനിച്ചു തെക്കു കിഴക്ക് വെള്ളി കയറു പാകി പൂക്കുല, കുരുത്തോല എന്നിവകൾ കൊണ്ട് അലങ്കരിച്ച് പൊന്നിൻ പൊടിക്കു പകരം മഞ്ഞൾ പൊടിയും, വെള്ളി പൊടിക്കു പകരം അരി പൊടിയും അഞ്ജനപ്പൊടിക്കുപകരം കൃഷ്ണ പൊടിയും തുടങ്ങി മൂന്നു വർണ്ണങ്ങൾ കൊണ്ട് അഞ്ച് വർണ്ണങ്ങളുണ്ടാക്കി നിന്നുടെ രൂ പത്തെ വർണിക്കും.
കളംപാട്ടിൽ പാടുന്ന ആൾ തംബുരു നാരദനെന്നും, കൊട്ടുന്ന ആൾ നന്ദികേശ്വരനെന്നും, കാണാനും കേൾക്കാനും വരുന്നവർ ദേവകളെ ന്നും ഋഷികളെന്നുമാണ് സങ്കൽപ്പം. മഹാദേവന്റെ അരുളപ്പാടനുസരിച്ച് ദേവി മലനാട്ടിലേക്ക് വരിക യും മനുഷ്യർക്ക് കുല പരദേവതയായി വാഴുകയും ചെയ്യുന്നു. ദേവി പ്രീതിക്കായുള്ള പ്രധാന വഴിപാടായി കളംപാട്ട് നടത്തുന്നു.
Diese Geschichte stammt aus der November 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 2024-Ausgabe von Muhurtham.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...