കേരള ഫുട്ബോൾ പ്രതാപം തിരിച്ചുപിടിക്കുമ്പോൾ ഗോകുലം കേരള എഫ്.സി.ക്ക് എങ്ങനെ ഐ ലീഗ് കിരീടം ഇല്ലാതെ കൊൽക്കത്തയിൽ നിന്ന് മടങ്ങാൻ കഴിയും.അത്തരമൊരു ചോദ്യം മുഹമ്മദൻ സിനെതിരായ നിർണായക കളിക്കുമുമ്പ് കളിക്കാരു ടെയും പരിശീലകന്റെയും മനസ്സുകളിലാണ് കൂടുതൽ ചോദിക്കപ്പെട്ടത്. സാൾക്ക് സ്റ്റേഡിയത്തിൽ കൊൽക്കത്ത ക്ലബ്ബിന്റെ വിജയത്തിനായി ആർത്തു വിളിച്ച ആയിരങ്ങളുടെ നടുവിലാണ് താത്കാലിക നായകൻ അമിനോ ബൗബയ്ക്കു കീഴിൽ ഗോകുലം ജയവും ഒപ്പം കിരീടവും പിടിച്ചെടുത്തത്.
ലീഗ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയോടെയാണ് ഗോകുലം ഇത്തവണ കപ്പിൽ മുത്തമിട്ടത്. പിറന്നുവീണ് അഞ്ചുവർഷത്തിനുള്ളിൽ ഏഴു കിരീടങ്ങളാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലുള്ള ഗോകുലത്തിന്റെ ക്ലബ്ബ് ഓഫീസിലേക്കെത്തിയത്. ഒപ്പം വനിതാ ലീഗ് കിരീടവും അവിടെ കാണാം. ഇന്ത്യൻ ഫുട്ബോളിലെ വമ്പൻ പേരുകാരായ ക്ലബ്ബുകൾക്ക് സാധിക്കാത്ത നേട്ടമാണ് കിരീടം നിലനിർത്തുന്നതിലൂടെ ഗോകുലം നേടിയെടുത്തത്. ലീഗിൽ തോൽവിയറിയാതെ 21 മത്സരം പിന്നിട്ട് പുതിയൊരു റെക്കോഡും ടീം എഴുതിച്ചേർത്തിട്ടുണ്ട്.
ത്രില്ലർ ക്ലൈമാക്സ്
ലീഗിലെ 16-ാം റൗണ്ട് മത്സരം പൂർത്തിയായപ്പോൾ ഗോകുലത്തിന് കിരീടത്തിലേക്കെത്താൻ വേണ്ടത് ഒരു പോയന്റ് മാത്രം. മുൻ സീസണിൽ തുടങ്ങിയ അപരാജിതകുതിപ്പിന്റെ റെക്കോഡും കൂട്ടിനുണ്ട്. എന്നാൽ 17-ാം റൗണ്ടിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ശ്രീനിധി ക്ലബ്ബിനോട് വഴങ്ങിയ അപ്രതീക്ഷിത തോൽവി ടീമിന്റെ സാധ്യതകളെ സാരമായി ബാധിച്ചു. രാജസ്ഥാൻ എഫ്.സി.യെ തോൽപ്പിച്ച് മുഹമ്മദൻസ്, ഗോകുലവുമായുള്ള അകലം കുറയ്ക്കുകയും ചെയ്തു. ശ്രീനിധിക്കെതിരായ കളിയിൽ തോൽവിക്കൊപ്പം നായകൻ ഷെരീഫ് മുഹമ്മദ് ചുവപ്പുകാർഡ് കണ്ടതും മികച്ച രീതിയിൽ കളിക്കുന്ന എം.എസ്. ജിതിന് മഞ്ഞ കാർഡ് ലഭിച്ചതും ടീമിന് കനത്ത തിരിച്ചടിയായി. ലീഗിൽ നാലാം മഞ്ഞ കാർഡ് കണ്ടതോടെ ജിതിനും അടുത്ത മത്സരത്തിൽ കളിക്കാൻ സാധിക്കില്ലെന്ന അവസ്ഥ.
Diese Geschichte stammt aus der June 2022-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 2022-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു