എല്ലാവരാലും ഒറ്റു കൊടുക്കപ്പെട്ട് രണ്ടു കൈകളും വിടർത്തി ഗോൾവലയത്തിനു മുന്നിൽ ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യനായി അയാൾ. തൊണ്ടയിൽ ശബ്ദം കുരുങ്ങി ഗ്യാലറിയിൽ നിശ്ശബ്ദരായിരിക്കുന്ന പതിനായിരക്കണക്കിനു കാണികൾ. അവിടെ താണ്ഡവത്തിനു മുമ്പ് ജടയഴിച്ചിട്ട ശിവനെപ്പോലെ ചുരുണ്ട മുടിക്കാരനായ ഹിഗ്വിറ്റ...
ഗോൾ പോസ്റ്റിനു മുന്നിൽ അചഞ്ചലനായി നിന്നു വല കാക്കുന്ന നക്ഷത്രമായി ഹിഗ്വിറ്റ എന്ന കൊളംബിയൻ ഗോളിയെ മലയാളത്തിന്റെ പ്രിയ എഴുത്തു കാരൻ എൻ.എസ്. മാധവൻ വാക്കുകളിൽ വരച്ചിടുന്നത് അങ്ങനെയാണ്. വാഴ്ത്തപ്പെട്ട നക്ഷത്രമായി ഹിഗ്വിറ്റയെ നെഞ്ചേറ്റിയ അതേ ജനത തന്നെയാണ് എസ്കോബാറിനെ ഒരു ചോരപ്പൂവായി വരച്ചിട്ടതും. സെൽഫ് ഗോളിന്റെ വിലയായി എസ്കോബാർ എന്ന നക്ഷത്രം നിറതോക്കിന്റെ മുന്നിൽ ചോര വായി ചിതറിയപ്പോൾ ലോകത്തിന്റെ തൊണ്ടയിൽ സങ്കടത്തോടെ അതുവരെയുള്ള എല്ലാ ആരവങ്ങളും കുരുങ്ങിക്കിടന്നു.
ഖത്തറിന്റെ മണ്ണിലേക്കു പറക്കുന്ന നേരത്തു വിമാനത്തിന്റെ ജാലകത്തിലൂടെ പുറത്തേക്കു നോക്കുമ്പോൾ മുന്നിൽ തെളിഞ്ഞ വെൺമേഘക്കെട്ടുകൾ ഹിഗ്വിറ്റയുടെയും എസ്കോബാറിന്റെയും കഥകൾ ഓർമ്മിപ്പിച്ചത് എന്തിനാണെന്നു എനിക്കറിയില്ല. ആയിരത്തൊന്ന രാവുകളിലെ കഥ പോലെ വിസ്മയങ്ങളുടെ മണിച്ചെപ്പുമായി കാത്തിരിക്കുന്ന ഖത്തറിന്റെ മൈതാനങ്ങളിലും വാഴ്ത്തപ്പെട്ടവരും കുരിശിലേറ്റപ്പെട്ടവരും പിറക്കുമെന്നത് ഉറപ്പ്. അതു കാൽപന്തുകളിയുള്ളിടത്തോളം കാലം ആവർത്തിക്കപ്പെടുന്ന നിയോഗവും വിധിയും തന്നെയാണ്. ഖത്തറിന്റെ ഭൂമികയിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും അടക്കമുള്ള നക്ഷത്രങ്ങൾ കൺമുന്നിൽ തെളിയാനിരിക്കുന്നുവെന്ന യാഥാർത്ഥ്യം ഓർത്തപ്പോൾ മനസിൽ എന്തെന്നില്ലാത്ത ഒരു ആനന്ദം വന്നു നിറഞ്ഞു. ഈ നക്ഷത്രങ്ങൾക്കു ഭൂമിയിലെ ഏറ്റവും വലിയ പ്രകാശം പ്രസരിപ്പിക്കാൻ അറബിക്കഥയിലെ അദ്ഭുതവിളക്കുള്ള അലാവുദ്ദീൻ അവരെ അനുഗ്രഹിക്കുമോ? അതോ പറക്കും തളിക സ്വന്തമാക്കിയ അദ്ഭുത നായകനെപ്പോലെ അതുവരെ ചിത്രത്തിലില്ലാതിരുന്ന ആരെങ്കിലുമൊക്കെ പ്രത്യക്ഷപ്പെടുമോ? ചോദ്യങ്ങൾ മനസിൽ കടൽ പോലെ ഇരമ്പുന്ന നേരത്ത് വിമാനം ദോഹയുടെ മണ്ണിൽ തൊട്ടു.
സ്വപ്നങ്ങളുടെ ഭൂമികയിൽ
Diese Geschichte stammt aus der December 2022-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 2022-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു