ഉദ്ഘാടനദിനത്തിൽ അൽഖോറിലെ മൈതാനത്ത് മോർഗൻ ഫ്രീമാൻ എന്ന വിഖ്യാത നടനും ഭിന്നശേഷിക്കാരനായ അൽ മുഫ്തയും പറഞ്ഞത് മണലാരണ്യത്തിലേക്ക് ഒട്ടകങ്ങളുമായി വിണ്ടുകീറിയ പാദങ്ങളോടെ, വറ്റിവരണ്ട തൊണ്ടകളോടെ കടന്നുവന്ന ജനപദങ്ങളുടെ തീർഥയാത്രയെക്കുറിച്ചായിരുന്നു. റൊസാരിയോയിൽ നിന്നുവന്ന ആ അർജന്റീനക്കാരനും ഇതൊരു സ്വപ്നയാത്രയായിരുന്നു. പന്തിന്റെ ഏറ്റവും മികച്ച സ്വപ്നാടകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയശേഷം ആ സ്വർണകപ്പിൽ നനഞ്ഞ കണ്ണുകളോടെ ചുംബിച്ച നിമിഷത്തിൽ ലോകത്തിന്റെ ഹൃദയം ഒരു നിമിഷം ആർദ്രമായി. പിന്നെ ആരവങ്ങളിലേക്ക് കടന്നു.
ഏഴാമത്തെ കളിയിൽ ലയണൽ മെസ്സി, തന്റെ അവസാനത്തെ ലോകകപ്പ് മത്സരം കളിച്ചശേഷം ഖത്തർ അമീർ അണിയിച്ചു കൊടുത്ത അംഗവസ്ത്രം ധരിച്ച് കപ്പ് ഏറ്റുവാങ്ങിയപ്പോൾ കാലവും കാണികളും നമിച്ചു.
മുപ്പതു വയസ്സ് കഴിഞ്ഞാൽ പന്തുകളിയിൽ യൗവനമില്ല. അവർ അനിവാര്യമായ വാർധക്യത്തിലേക്ക് യാത്ര ആരംഭിക്കുന്നു. അങ്ങനെ യാത്ര തുടങ്ങിയ നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂയി സുവാരസുമെല്ലാം കണ്ണീരോടെയാണ് കളിക്കളം വിട്ടുപോയത്. ഒടുവിൽ നായകനായ ലൂക്കാ മോഡ്രിച്ചും ലോകകപ്പിന്റെ വേദിയിൽ നിന്ന് പിൻവാങ്ങി. മെസ്സി മാത്രം വിജയം എന്ന താരകമന്ത്രവുമായി അവസാനം വരെ നിന്നു. അയാൾക്ക് അർഹിച്ചതായിരുന്നു ആ കിരീടം. കിലിയൻ എന്ന കിടിലൻ എംബാപ്പെ, മൂന്ന് ഗോളുകൾ നേടി ചരിത്രത്തെ പ്രകാശമാനമാക്കിയെങ്കിലും മെസ്സിയുടെ മാന്ത്രികതയുടെ മുമ്പിൽ പരാജിതനായി.
ഫൈനൽ, ഒരു പരീക്ഷണ നാടകവേദി പോലെയായിരുന്നു കളി കരുത്തോടെയായിരുന്നു. എഴുപത്തിയെട്ടാമത്തെ മിനിറ്റു വരെ മെസ്സിയും അർജന്റീനയും ജയിച്ചുനിന്നു. ക്ലൈമാക്സിലേ ക്കുള്ള രംഗം പെട്ടെന്ന് ആന്റി ക്ലൈമാക്സിലേക്ക് നീങ്ങി. ഒരു യുഗപ്പകർപ്പുപോലെ കിടിലൻ എംബാപ്പ അവതരിച്ചു
അതുവരെ മാരകമായ ഒരാലസ്യത്തിലായിരുന്നു ഫ്രാൻസ്. അവരുടെ മഴവിൽ ടീമിന് സമ്മർദ്ദം താങ്ങാൻ കഴിഞ്ഞില്ല. അവർ ഫുട്ബോളിലെ ആദ്യപാഠങ്ങൾ മറന്നു. അവരുടെ കാലുകളിലേക്ക് പാസ് വന്നതേയില്ല. ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ പരുങ്ങിയതിനേക്കാൾ ഗുരുതരമായിരുന്നു ഈ മാന്ദ്യം. എംബാപെയിലേക്ക് പന്ത് എത്താതിരുന്നപ്പോൾ അർജന്റീന വിജയം ഉറപ്പാക്കിയെന്നു തോന്നി. പക്ഷെ, 78-ാം മിനിറ്റിൽ, ഫ്രാൻസ് ആദ്യത്തെ സംഘടിതമായ ഒരു ശ്രമത്തോടെ മത്സരത്തിൽ തിരിച്ചെത്തി.
Diese Geschichte stammt aus der January 2023-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 2023-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു