പ്രിയപ്പെട്ട ഡിക്കോ... (നിന്റെ വീട്ടുകാർക്ക് അങ്ങനെ വിളിക്കുന്നതാണ് ഇഷ്ടം ഞാൻ പറയുന്നത് നീ വളരെ ശ്രദ്ധയോടെ കേൾക്കണം. അഞ്ച് വയസ്സ് മാത്രമാണ് നിന്റെ പ്രായം. കുട്ടിയാണ്. പലതും മറക്കാൻ സാധ്യതയുണ്ട്. ട്രെസ് കൊറാക്കോസിൽ നിന്ന് നിന്റെ കുടുംബം മാറിപ്പാർക്കുമ്പോൾ നീ അമ്മയുടെ സോക്സ് എടുക്കാൻ മറക്കരുത്. എങ്ങാനും മറന്നാൽ, അത് നിന്റെ ജീവിതത്തെ മാറ്റിമറിക്കും.
ഇപ്പോൾ നിന്റെ അച്ഛൻ ബൗറു അത്ലറ്റിക്കോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. അച്ഛന്റെ സൗകര്യത്തിനായി കുടുംബം ബൗറുവിലേക്ക് മാറും. അവിടെ നിന്നെ കാത്തിരിക്കുന്നത് വളരെ ചെറിയ വീടായിരിക്കും. ആ വീട്ടിൽ നീയും സഹോദരനും ഒരേ കട്ടിലിൽ കിടക്കേണ്ടി വരും. അത് എപ്പോഴും ആശ്വാസകരവും സുഖകരവുമല്ല. എന്നാൽ, ഒപ്പം കിടക്കുന്നു എന്ന ഒറ്റക്കാരണത്താൽ സഹോദരനായിരിക്കും നിന്റെ ബെസ്റ്റ് ഫ്രണ്ട്.
ബൗറുവിലെ വീടിന് മുമ്പിൽ നീ പുൽമേടുകൾ പ്രതീക്ഷിക്കരുത്. ചെളിയും തരിമണലുമായിരിക്കും അവിടെ നിന്നെ കാത്തിരിക്കുക. അതാണ് നിന്റെ ആദ്യത്തെ ഫുട്ബോൾ മൈതാനം. ഒരിക്കൽ ഇതിലും മികച്ചതും വലുതുമായ മൈതാനത്ത് നീ കളിക്കും. അതിനെപ്പറ്റി ഞാൻ പിന്നീട് പറയാം. ഇപ്പോൾ ഈ ചെളിയും മണലുമാണ് നിന്റെ മൈതാനം. മുളകളും കമ്പുകളും മൂർച്ചയേറിയ കത്തികളും ഉപയോഗിച്ച് നീയും നിന്റെ കൂട്ടുകാരും അവിടെ ഗോൾ പോസ്റ്റുകൾ സ്ഥാപിക്കേണ്ടി വരും. മറ്റാരും അതിന് നിങ്ങളെ സഹായിച്ചേക്കില്ല.
ശരിക്കുമുള്ള ഫുട്ബോൾ വാങ്ങാനുള്ള പണം നിങ്ങളുടെ കൈയിൽ ഇല്ലെന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടാണ് അമ്മയുടെ സോക്സ് എടുക്കാൻ മറക്കരുതെന്ന് നേരത്തേ പറഞ്ഞത്. ആ സോക്സിനുള്ളിൽ പഴയ പേപ്പറുകൾ ചുരുട്ടിക്കെട്ടിയാണ് നീ പന്തുണ്ടാക്കേണ്ടത്. ആ പന്തിന് ഒരിക്കലും ഫുട്ബോളിന്റെ ഉരുളൻ രൂപമുണ്ടാകില്ല. പക്ഷേ, നിനക്കും കൂട്ടുകാർക്കും ആ പന്ത് ധാരാളമാണ്. നിങ്ങൾ മണിക്കൂറോളം ആ പന്ത് തട്ടിക്കളിക്കും. ബൂട്ട് വാങ്ങാനുള്ള പണമൊന്നും നിന്റെ കൈയിലുണ്ടാവില്ല. നഗ്നപാദനായിട്ടായിരിക്കും നീ കളിക്കുക. അതുകൊണ്ട് തന്നെ ബൂട്ടില്ലാത്തവൻ' എന്ന വിളി പലപ്പോഴും കേൾക്കേണ്ടി വരും.
ഗ്രൗണ്ടിലെ ചെളിക്കുളങ്ങളായിരിക്കും നിന്റെ ആദ്യത്തെ എതിർ ഡിഫൻഡർമാർ. അതിനെ നീ എളുപ്പത്തിൽ മെരുക്കിയെടുക്കും. അനായാസം ഡ്രിബിൾ ചെയ്യും.
ഇപ്പോൾ നീ ഒരു കാര്യം ചെയ്യൂ...
ഈ കത്ത് വായിക്കുന്നത് താത്ക്കാലികമായി നിർത്തൂ...
Diese Geschichte stammt aus der February 2023-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 2023-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു