നന്ദി ആരോട് ഞാൻ (ഇന്ത്യ) ചൊല്ലേണ്ടു എന്ന ഗാന ശകലമാണ് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര കഴിഞ്ഞപ്പോൾ ഓർമ വന്നത്. വാസ്തവത്തിൽ ആതിഥേയരോടാണോ അതോ രവിചന്ദ്രൻ അശ്വിൻ എന്ന എല്ലാവരും മറക്കാൻ തുടങ്ങിയ ഓൾറൗണ്ടറോടാണോ ഇന്ത്യ നന്ദി പറയേണ്ടത് എന്ന് നിശ്ചയമില്ല. ഒരു നെഗറ്റീവ് വിശകലനം ഒഴിവാക്കി അശ്വിനെ ത്തന്നെ അതിനു തിരഞ്ഞെടുക്കാമെന്നു തോന്നുന്നു. കാരണം 2-0 എന്ന ഫലം വളരെ എളുപ്പത്തിൽ 1-1 എന്ന നിലയിലേക്ക് വഴുതിപ്പോയിട്ടില്ലെങ്കിൽ അതിനു പിന്നിൽ ഈ തമിഴ്നാട് താരം ആണ്.
രണ്ടാം ടെസ്റ്റിൽ 145 എന്ന ലക്ഷ്യം തേടി ബാറ്റ് ചെയ്ത ഇന്ത്യ നാലാം ഇന്നിങ്സിൽ ഏഴിന് എഴുപത്തിനാല് എന്ന സ്കോറിൽ പരാജയം ഏറ്റുവാങ്ങാൻ തയ്യാറെടുത്ത് നിൽക്കുകയായിരുന്നു. സ്പിന്നർമാർ തലങ്ങും വിലങ്ങും വിക്കറ്റുകൾ എടുക്കുന്ന ആ സമയ ത്ത് അവരെ ഒരു കടന്നാക്രമണത്തോടെ കീഴടക്കി അമൂല്യമായ 42 റൺസ് നേടി മത്സരം ജയിപ്പിച്ച അശ്വിൻ, ശ്രേയസ് അയ്യരുമായി ചേർന്ന് 71 റൺസ് ആണ് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
ഈ വിജയം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ ഇന്ത്യക്ക് ഏറ്റവും അടുത്ത എതിരാ ളികളായ ദക്ഷിണാഫ്രിക്കക്കെതിരെ സാമാന്യം നല്ല ലീഡാണ് നേടിക്കൊടുത്തത്. സമനില യിലാണ് പരമ്പര അവസാനിച്ചിരുന്നതെങ്കിൽ ഇപ്പോഴുള്ള 58.93 എന്ന വിജയശതമാനം 54 ആയി കുറയുമായിരുന്നു. ഈ വിജയം ഇന്ത്യയെ രണ്ടാം സ്ഥാനത്തു ലീഡ് വലുതാക്കി തുടരാൻ സഹായിച്ചു.
Diese Geschichte stammt aus der February 2023-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 2023-Ausgabe von Mathrubhumi Sports Masika.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു