ചാറ്റൽമഴ തൂവുന്നൊരു പകലിലാണ് പാലക്കാട്ടു നിന്ന് പല്ലശ്ശനയിലേക്കുള്ള യാത്ര തുടങ്ങുന്നത്. നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് പല്ലശ്ശന എന്ന അസൽ പാലക്കാടൻ ഗ്രാമം. പച്ചപുതച്ച വയലേലകൾ, തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ, അവയുടെ പശ്ചാത്തലത്തിൽ തലയെടുപ്പുള്ള ആനയെപ്പോലെ നിരയായി നിൽക്കുന്ന കരിമ്പാറക്കൂട്ടങ്ങൾ. ഇതിനെല്ലാം ഒത്തനടുവിലൂടെ നീളുന്ന പാത. വഴിയിലുടനീളം മനസ്സ് നിറയ്ക്കുന്ന കേരള ഗ്രാമീണത
പാലക്കാടൻ കൃഷിമേന്മയുടെ ജീവനാഡിയായ മലമ്പുഴ കനാൽ റോഡിനരികിൽ നമുക്ക് കൂട്ടുപോരും. ചിറ്റൂർ താലൂക്കിൽ നെല്ലിയാമ്പതി മലനിരകൾക്ക് വടക്കുഭാഗത്തായാണ് പല്ലശ്ശന സ്ഥിതിചെയ്യുന്നത്. പല്ലശ്ശന തല്ലുമന്ദമാണ് ഞങ്ങളുടെ ലക്ഷ്യം. പല്ലശ്ശനയുടെ സാംസ്കാരിക പൈതൃകം ബന്ധപ്പെട്ട് കിടക്കുന്നത് തല്ലുമന്ദം എന്ന് പൊക്കിൾക്കൊടിയോടാണ്. ഗ്രാമഹൃദയമാണ് തല്ലുമന്ദം. വില്ലേജ് ഓഫീസും ചന്തയും ചായക്കടകളുമെല്ലാം നിറഞ്ഞൊരു ഗ്രാമക്കവല. റോഡരികിലെ ഓടുമേഞ്ഞ വീടുകൾക്ക് മരക്കമ്പുകൾ കൊണ്ടുണ്ടാക്കിയ പാലക്കാടൻ സ്റ്റൈൽ വേലി ആരെയും ആകർഷിക്കും. വേലികളിൽ ചെടികൾ തളിർത്തും പൂത്തും നിറക്കൂട്ട് തീർക്കുന്നു. പഴയ മലബാറിന്റെ വാലറ്റമായി മുൻ തിരുകൊച്ചി സംസ്ഥാനത്തോട് ചേർന്നുകിടന്നിരുന്ന കാർഷിക പ്രാധാന്യമുള്ള പ്രദേശമായിരുന്നു പല്ലശ്ശന ഇന്നും കാർഷികപാരമ്പര്യത്തെ അതുപോലെ നെഞ്ചോട് ചേർത്തു വെച്ചിട്ടുണ്ട് ഈ ഗ്രാമം.
തല്ലു മന്ദത്തെ ഓണത്തല്ല്...
തല്ലുമന്ദത്തിലെത്തിയാൽ ആദ്യം അറിയുക തല്ലിന്റെ കഥയാണ്. തിരുവോണ ദിനത്തിലും അവിട്ടദിനത്തിലും ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന ഓണത്തല്ലിനാണ് പല്ലശ്ശനയിലേക്ക് കൂടുതൽ ആളുകൾ വിരുന്നെത്തുക. തല്ലുമന്ദത്തിലും തൊട്ടടുത്ത് തന്നെയുള്ള വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലുമായാണ് ഓണത്തല്ല് അരങ്ങേറുക. പോരാട്ടവീര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഐതിഹ്യപ്പെരുമ ഈ ഓണത്തല്ലിന് പിന്നിലുണ്ട്. കോഴിക്കോട് സാമൂതിരിയുടെ സാമന്തന്മാരായിരുന്നു പല്ലശ്ശന കുറൂർ നമ്പിടി. ഇദ്ദേഹത്തെ യുദ്ധത്തിൽ കുതിരവെട്ടത്തുനായർ ചതിച്ച് കൊന്നു. ഇതറിഞ്ഞ പല്ലശ്ശന ദേശവാസികൾ ശത്രുവിനെ പോർവിളിച്ചതിന്റെ ഓർമപുതുക്കലായാണ് ഓണത്തല്ല് അരങ്ങേറുന്നത്.
Diese Geschichte stammt aus der September 2022-Ausgabe von Mathrubhumi Yathra.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 2022-Ausgabe von Mathrubhumi Yathra.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി