സഹപ്രവർത്തകരുടെ കൂട്ടായ്മയായ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ഓണ വില്ലുതേടിയുള്ള യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്തുകാരിയായ സുഹൃത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഓണവില്ലിന്റെ ബുക്കിങ് ആരംഭിച്ച വിവരവും ആവശ്യക്കാരുണ്ടെങ്കിൽ വാങ്ങിച്ചു തരാമെന്ന വാഗ്ദാനവും പോസ്റ്റു ചെയ്ത ഉടനെ എനിക്കും എന്ന് കൈപൊക്കാൻ ഒട്ടും സംശയിച്ചില്ല.
ചുണ്ടൻ വള്ളവും കഥകളി രൂപവുമല്ലാതെ മലയാളിക്ക് തനതായി എന്ത് കരകൗശലമാണ് എന്ന് സംശയിച്ചിരുന്ന കാലത്താണ് ഓണവില്ലിനെപ്പറ്റി ഒരു ലേഖനം വായിക്കാനിടവന്നത്. ചുമർ ചിത്രങ്ങളുടെ വടിവിൽ, ചുവന്ന പശ്ചാത്തലത്തിൽ ആലേഖനം വില്ലുകൾ ചെയ്യപ്പെടുന്ന ഈ പാരമ്പര്യമായി ഒരു കുടുംബമാണ് നിർമിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ക്ഷേത്രത്തിൽനിന്ന് നേരിട്ട് മാത്രമേ ഇവ ലഭിക്കുകയുള്ളു. ഓണ്‍ലൈനായി കിട്ടുമോ എന്നു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. അതുകൊണ്ട് സുഹൃത്തിന്റെ സന്ദേശം കണ്ടപ്പോള്‍ തന്നെ ഓണവില്ല് ബുക്കു ചെയ്തു. ഓണം കഴിയുകയും വില്ലു കിട്ടുകയും ചെയ്തതോടെ എങ്ങനെയാണ് ഇത് കേരളത്തിന്റെ പാതി ദൂരം സഞ്ച രിച്ച് തൃശ്ശൂരില്‍ എത്തിക്കുക എന്ന പ്രശ്നം ബാക്കിയായി. നാലരയടിയോളം നീളവും അരയടി വീതിയുമുണ്ട്. തിരുവനന്തപുരത്ത് താമസിക്കുന്ന, ഇടയ്ക്കിടെ നാട്ടില്‍ വന്നു പോകുന്ന അപൂര്‍വം ബന്ധുജനങ്ങളോട് വിവരം പറഞ്ഞു. ആദ്യം സസന്തോഷം ഏറ്റെങ്കിലും പ്രസ്തുത വില്ലിന്റെ ദര്‍ശനം കിട്ടിയതോടെ “സന്നദ്ധ പ്രവര്‍ത്തക"രൊന്നടങ്കം പിന്‍വാങ്ങി. ജനകാത്മജയുടെ പാണീഗ്രഹണത്തിന് വേണ്ടി നിര്‍മിക്കപ്പെട്ട ത്രൈയംബകത്തിന്റെ അവസ്ഥയില്‍ വില്ല് തലസ്ഥാനത്തു തന്നെ തുടര്‍ന്നു. ഇതിനിടെ മാസങ്ങള്‍ കഴിഞ്ഞു. കോവിഡ് ഭീതിയില്‍ സഞ്ചാരം വളരെ കുറഞ്ഞ കാലം. മൂന്നുതവണ മാറ്റിവെക്കേണ്ടിവന്ന യാത്ര മഴക്കാലമടുത്തതോടെ ഇനി നീട്ടാനാവില്ല എന്നുറപ്പിച്ചു. മിഥുനമാസത്തോടെ ഇക്കൊല്ലത്തെ പള്ളിവില്ലുസമര്‍പ്പണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വില്ലിനോടൊപ്പം അതിന്റെ ശില്‍പികളേയും നേരിട്ട് പരിചയപ്പെടാമല്ലോ.
വഞ്ചിഭുമിപതിയുടെ ഓണവില്ലിന്‍ കഥ
Diese Geschichte stammt aus der September 2022-Ausgabe von Mathrubhumi Yathra.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 2022-Ausgabe von Mathrubhumi Yathra.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി