തീവണ്ടിയൊച്ചകൾ നിലയ്ക്കാത്ത മുംബൈ പനവേൽ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുമ്പോൾ മാഥേരാൻ എന്ന ഗ്രാമമായിരുന്നു ലക്ഷ്യം. സമയം ഏറെ വൈകിയിരുന്നതിനാൽ കർജത്തിലേക്ക് പോകാനുള്ള അവസാന ട്രെയിനും പോയിക്കഴിഞ്ഞു. ഇനിയങ്ങോട്ടുള്ള യാത്ര ലോക്കൽ ബസ്സിലാകാമെന്ന് തീരുമാനിച്ചു.
രാത്രിയോടെ കർജത്തിൽ എത്തി. അവിടെനിന്ന് സബർബൻ ട്രെയിനിൽ കയറി നേരാൽ റെയിൽവേ സ്റ്റേഷനിലെത്തി. സമയം പത്തുമണി പിന്നിട്ടിരുന്നതിനാൽ മാഥരാനിലേക്ക് പോകാനുള്ള ഷെയർ ടാക്സി കിട്ടിയിരുന്നില്ല. അന്ന് രാത്രി നേരാൽ നഗരത്തിൽ കഴിയേണ്ടിവന്നു. അതിരാവിലെതന്നെ നേരാലിൽ നിന്ന് ഷെയർ ടാക്സിയിൽ മാഥേരാനിലേക്കുള്ള ചുരം കയറിത്തുടങ്ങി. കോട പുതച്ചുകിടക്കുന്ന മലനിരകൾ. അതിനെ ചുറ്റി വളഞ്ഞു പുളഞ്ഞ് പോകുന്ന പാതകളെയും പിന്നിട്ട് മാഥരാനിലെ അവസാനത്തെ പാർക്കിങ് ഗ്രൗണ്ടിൽ വണ്ടി നിന്നു.
മാഥേരാൻ എന്ന വാക്കിന്റെ അർഥം മലമുകളിലെ കാട് എന്നാണ്. മോട്ടോർ വാഹനങ്ങൾ നിരോധിച്ച ഏഷ്യയിലെ തന്നെ ഏക ഹിൽ സ്റ്റേഷനാണിത്. ടോയ് ട്രെയിനിലോ കുതിരപ്പുറത്തോ കൈകൊണ്ട് വലിക്കുന്ന റിക്ഷകളിലോ ആണ് ഇനിയങ്ങോട്ടുള്ള യാത്ര.
മുൻപ് നേരാൽ സ്റ്റേഷനിൽ നിന്ന് മാഥരാനിലേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. പക്ഷേ, മലവെള്ളപ്പാച്ചിലിൽ പാളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇപ്പോൾ അമൻ ലോഡ്ജ് മുതൽക്കേ ടോയ് ട്രെയിൻ സർവീസുള്ളൂ. ആദ്യത്തെ സർവീസ് രാവിലെ 9.30-ന് ശേഷമേ ആരംഭിക്കുകയുള്ളൂവെന്ന് അറിഞ്ഞപ്പോൾ അങ്ങോട്ടേക്ക് കാൽനടയായി യാത്രതിരിച്ചു. ഇതോടെ കുതിരക്കാരും റിക്ഷക്കാരും വന്നുപൊതിയാനാരംഭിച്ചു. അവരിൽ നിന്ന് രക്ഷനേടാനായി റെയിൽവേ പാളത്തോട് ചേർന്നുള്ള നനഞ്ഞ ചെമ്മൺപാതയിലൂടെയായി നടത്തം. ചെറിയൊരു തെരുവിലാണ് അതവസാനിച്ചത്.
ഫാൻസി ഐറ്റംസും തുകൽകൊണ്ടുള്ള ബാഗുകളും ചെരിപ്പുകളും വിൽക്കുന്ന കടകളാണ് കൂടുതൽ. അല്പം മുന്നോട്ടു നടന്നാൽ ചെറിയ പോസ്റ്റോഫീസും പോലീസ് സ്റ്റേഷനുമെല്ലാം കാണാം. നിരവധി ഹെറിറ്റേജ് ഹോട്ടലുകളും ഹോംസ്റ്റേകളുമെല്ലാം തിങ്ങിനിറഞ്ഞ മാഥരാൻ എന്ന കൊച്ചു ഗ്രാമത്തിലൂടെയുള്ള പ്രഭാത നടത്തം ഒരിക്കലും മറക്കാനാകില്ല.
Diese Geschichte stammt aus der November 2022-Ausgabe von Mathrubhumi Yathra.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 2022-Ausgabe von Mathrubhumi Yathra.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി