എത്ര നേരം ആ തണലിലിരുന്ന്ന് ഒരു പിടിയുമില്ല. പേരാലിന്റെ ഇലകൾ അരയാലിന്റെ ഇലകളെപ്പോലെയല്ല; പൊതുവെ ശാന്തരാണ്. അവ ഒരുപാട് ശബ്ദമുണ്ടാക്കി ചുറ്റുമുള്ളവരുടെ ശ്രദ്ധയാകർഷിക്കില്ല. മറിച്ച് നിശ്ശബ്ദരായി, അല്ലെങ്കിൽ പതിഞ്ഞ ശബ്ദത്തോടെ തങ്ങളുടെ തണലിലിരിക്കുന്നവരുടെ സംസാരം ശ്രവിക്കുക മാത്രമേ ചെയ്യൂ. സൂര്യനോട് പിണങ്ങി എതിർദിശയിലേക്ക് പതിയെ നീങ്ങിയിരുന്ന ആ വലിയ തണലിലേക്ക് ഒരുപാട് പേർ വരികയും പോവുകയും ചെയ്യുന്നുണ്ട്. വെറുതെ വെടിപറയാനെത്തിയവർ, ഓട്ടത്തിനിടയിലെ വിശ്രമത്തിനായി വന്ന ഡ്രൈവർമാർ, പൊരിവെയിലിൽ നിന്നല്പം ആശ്വാസം തേടിയെത്തിയ കൊറിയർ ഡെലിവറിക്കാർ, ഒറ്റയ്ക്ക് വന്നിരുന്ന് സന്തോഷം കണ്ടെത്തുന്ന ഏകാകികൾ, ഫോൺ ചെയ്യാനെത്തുന്ന കാമുകന്മാർ... അങ്ങനെ പോവുന്നു ആ നിര.
കണ്ണേങ്കാവ് ക്ഷേത്രാംഗണത്തിലുള്ള ആൽമരമാണിത്. ഗ്രാമമധ്യത്തിലുള്ള വലിയ ആൽമരത്തിന് തീർച്ചയായും ഒരുപാട് കഥകൾ പറയാനുണ്ടാവും, ഒരുപാട് തലമുറകളുടെ കഥകൾ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന് മനുഷ്യകുലത്തോളം തന്നെ പഴക്കമുണ്ടല്ലോ!
കോഴിക്കോട്-തൃശ്ശൂർ റൂട്ടിൽ ചങ്ങരംകുളത്തിന് മൂന്നു കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് മൂക്കുതല, "മുക്തിസ്ഥല' എന്ന സംസ്കൃതനാമത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ് മൂക്കു തല എന്ന് കരുതപ്പെടുന്നു. തെക്കുംമുറി, വടക്കുംമുറി, കാഞ്ഞിയൂർ എന്നീ ദേശങ്ങളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രമുള്ളത്. മുക്കവല എന്നത് ലോപിച്ചാവാം മൂക്കുതല ഉണ്ടായതെന്നും പറയപ്പെടുന്നു. പുരാതനമായ മൂന്ന് ക്ഷേത്രങ്ങൾ അടുത്തടുത്തായി ഇവിടെ സ്ഥിതിചെയ്യുന്നു. മേലേക്കാവ്, കീഴേക്കാവ്, കണ്ണേങ്കാവ് എന്നീ ക്ഷേത്രങ്ങളാണവ.
Diese Geschichte stammt aus der March 2023-Ausgabe von Mathrubhumi Yathra.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 2023-Ausgabe von Mathrubhumi Yathra.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി