തിരിച്ചെത്തുന്ന ചിരികൾ
Grihalakshmi|July 01 - 15, 2022
അബിയുടെ ഓർമ്മകൾ നിറഞ്ഞ വീട്ടിലേക്ക് സന്തോഷങ്ങൾ പതിയെ തിരിച്ചെത്തുകയാണ്... പൊള്ളുന്ന ജീവിതത്തെ ചിരിയോടെ നേരിടാൻ ഈ ഉമ്മയും മക്കളും പഠിച്ചുകഴിഞ്ഞു... ഷെയ്ൻ നിഗവും ഉമ്മ സുനില ഹബീബും
പി. പ്രജിത്ത്
തിരിച്ചെത്തുന്ന ചിരികൾ

 സങ്കടപ്പെരുമഴയിൽ ജീവിതമാകെ നനഞ്ഞു കുതിർന്ന ദിവസങ്ങളായിരുന്നു അത്. മുന്നിൽ വന്നതെല്ലാം കനലുകളേക്കാൾ പൊള്ളുന്ന കാഴ്ചകൾ. കളിചിരി നിറഞ്ഞ വീട് പെട്ടെന്ന് നിശ്ശബ്ദമായി, ഞാനും മൂന്നുമക്കളും മാത്രം. ചുറ്റും ഇരുട്ട് അരിച്ചുകയറുന്ന പോലെ...ഓർമകളിൽ ഒരിക്കൽ കൂടി സുനിലയുടെ കണ്ണുനിറഞ്ഞു.

സുനിലയുടെ കുടുംബത്തെ നമ്മളറിയും, കലാഭവൻ അബി സൃഷ്ടിച്ച ചിരികൾ ഇന്നും കൂടൊഴിയാതെ നമുക്കൊപ്പമുണ്ട്.

അബിയില്ലാത്ത വീട് വീണ്ടും ഉണർന്നു തുടങ്ങുകയാണ്... മകൻ ഷെയ്നിന്റെ സിനിമകൾ കയ്യടി നേടുമ്പോൾ, പ്രേക്ഷകർ അവനെ സ്നേഹം കൊണ്ട് പൊതിയുമ്പോൾ, നടനിൽ നിന്ന് നായകനായി ഉയരുമ്പോൾ വീടകത്ത് ചെറുസന്തോഷങ്ങൾ വിരിയുന്നു. തിരിച്ചെത്തുന്ന ആ ചിരികളെ കുറിച്ചാണ് കൊച്ചിയിലെ വീട്ടിലിരുന്ന് ഉമ്മയും മകനും സംസാരിക്കുന്നത്.

“പെട്ടെന്നൊരുനാൾ ഇക്ക പോയപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു...ഇന്ന് ഇവനാണ് കുടുംബം നോക്കി മുന്നിൽ നടക്കുന്നത്'' -മകൻ ഷെയ്‌നെ തോളോടു ചേർത്തുപിടി ച്ച് ഉമ്മ സുനില പറഞ്ഞു തുടങ്ങി...

ഷെയ്ൻ ഉത്തരവാദിത്വമുള്ള മകനായി മാറിക്കഴി ഞ്ഞു എന്നാണ് അമ്മ പറയുന്നത്...?

ഷെയ്ൻ നിഗം: സാഹചര്യങ്ങൾക്കനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമല്ലേ. വാപ്പച്ചി ഉണ്ടായിരുന്നപ്പോൾ കൂടുതലായൊന്നും ശ്രദ്ധിക്കേണ്ടി വന്നിട്ടില്ല. എല്ലാ കാര്യങ്ങളും ഓടിനടന്ന് ഒറ്റയ്ക്കു ചെയ്യുമായിരുന്നു. ഇന്ന് ഞാനും ഉമ്മയും സഹോദരിമാരുമെല്ലാം കൂടിയിരുന്നാണ് വീട്ടുകാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.

സുനിലചാനൂ (ഷെയ്ൻ നിഗം വീട്ടിൽ വിളിക്കുന്ന പേര് ചെറുപ്പം മുതലേ സഹോദരിമാരുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്ന കൂട്ടത്തിലായിരുന്നു. അനിയത്തിമാരെ കുട്ടികളെന്നാണ് അവൻ പറയുക.

അബീക്ക ഉണ്ടായിരുന്നപ്പോൾ തന്നെ ചാനു സിനിമയിലേക്ക് ഇറങ്ങിയിരുന്നല്ലോ... സിനിമാസുഹൃത്തുക്കളിൽ നിന്നെല്ലാം അന്നും ഇന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്. ഇന്ന് ആവശ്യത്തിന് സിനിമകളുണ്ട്, വ്യത്യസ്തവും പ്രേക്ഷകരിഷ്ടപ്പെടുന്നതുമായ വേഷങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നു എന്നതെല്ലാം ഒരു ഭാഗ്യമാണ്. ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്ന് മടങ്ങിവന്നാൽ വിശേഷങ്ങൾ തിരക്കി ഞാൻ പുറകെ കൂടും. ഒറ്റയടിക്ക് എല്ലാ കാര്യങ്ങളും പറയില്ല. ഒന്നുരണ്ടു ദിവസം കഴിയുമ്പോഴേക്കും അവിടെ നടന്ന ചെറിയ കാര്യങ്ങൾ പോലും വിവരിക്കും.

Diese Geschichte stammt aus der July 01 - 15, 2022-Ausgabe von Grihalakshmi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 01 - 15, 2022-Ausgabe von Grihalakshmi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS GRIHALAKSHMIAlle anzeigen
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 Minuten  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 Minuten  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 Minuten  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 Minuten  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 Minuten  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 Minuten  |
May 16 - 31, 2023