തിരിമുറിയാതെ പെയ്തു നിറയുകയാണ് കർക്കടകം. മലയാളികൾക്ക് ഇത് രാമായണമാസം കൂടിയാണ്. പഞ്ഞവും പരാതിയും തീരാൻ രാമനാമം ചൊല്ലുന്ന മനസ്സുകൾ, ഓട്ടുകിണ്ടിയിൽ തീർഥവും ഇലച്ചീന്തിൽ തുളസിയും ദശപുഷ്പങ്ങളും വെച്ച് ശീവോതി നിറയുന്ന മച്ചകങ്ങൾ. വീട്ടകങ്ങളിലും അമ്പലവഴികളിലും രാമായണശീലുകൾ നിറയുന്ന കാലം. എല്ലാ വഴികളും ചെന്നെത്തുന്നത് തൃപ്രയാറപ്പന്റെ നടയിലേക്കാണ്. തേവരെ കണ്ട് മനസ്സ് നിറയാതെ ഈ ദുരിതകാലം മറികടക്കുവതെങ്ങനെ.
നിറഞ്ഞൊഴുകുകയാണ് തീവ്രാ നദി. മഴയെ മറികടന്ന വെയിലേറ്റ് തിളങ്ങുന്ന ഓളങ്ങൾ കിഴക്കേനടയുടെ മച്ചിൽ പ്രതിഫലിക്കുന്നു. കതിനാവെടികളുടെ പ്രകമ്പനം കേട്ടുകൊണ്ട് തൃപ്രയാറപ്പന്റെ സന്നിധിയിലേക്ക് കയറി. മുൻപിൽ വലിയ ബലിക്കല്ല് പേരുപോലെ സാമാന്യം വലുതാണ്. ഇളകിക്കൊണ്ടിരുന്ന ഈ കല്ല് ഉറപ്പിച്ചത് നാറാണത്ത് ഭ്രാന്തനാണന്നാണ് ഐതിഹ്യം. ആനക്കൊട്ടിലും ശീവേലിപ്പുരയും കടന്നാൽ ചെല്ലുന്നത് നടയിലേക്കാണ്. ഒറ്റനില വട്ടശ്രീ കോവിലിനകത്ത് നിറദീപങ്ങൾക്ക് നടുവിൽ ചതുർബാഹുവായ ശ്രീരാമൻ. കിഴക്കു ദർശനമായുള്ള അഞ്ജനശിലാവിഗ്രഹം. ഒരുകൈയിൽ തന്റെ വില്ലായ കോദണ്ഡം, മറ്റൊന്നിൽ സുദർശനം, മുന്നിലെ വലതുകൈയിൽ അക്ഷമാലയും ഇടതുകൈയിൽ പാഞ്ചജന്യവും. ഖരവധത്തിന് ശേഷമുള്ള ഉഗ്രഭാവത്തിലാണ് പ്രതിഷ്ഠ. കൗസല്യാത്മജനെ ശാന്തനാക്കാനായി ഇരുവശവും ശ്രീദേവിയും ഭൂമീദേവിയുമുണ്ട്.
Diese Geschichte stammt aus der August 01 - 15, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 01 - 15, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw