ഒരു ജീവൻ കൂടി എന്നെ നൊമ്പരപ്പെടുത്തി കടന്നുപോയിരിക്കുന്നു. ഓരോ വേനലവധിക്കാലത്തും തിമിർത്തു പെയ്യുന്ന ആഹ്ലാദ മഴയുടെ ഒരു തുള്ളിയായി എപ്പോഴും ഞങ്ങൾക്ക് നേരെ നീളുന്ന ഒരു ആശ്വാസഹസ്തമായി ഞങ്ങളൊക്കെ കരുതിയിരുന്ന, ഞങ്ങളുടെ പ്രിയപ്പെട്ട കൃഷ്ണേട്ടന്റെ മരണം...
അത് പ്രതീക്ഷിച്ചിരുന്നതാണങ്കിലും, ആ സത്യം അംഗീകരിക്കാൻ മനസ്സിനു വല്ലാത്ത വൈമനസ്യം. മരണം അനിവാര്യമാണെന്ന് നല്ലോണം അറിയാമായിരുന്നുവെങ്കിലും കുട്ടിക്കാലത്തുതന്നെ ചിലരെപ്പറ്റി അങ്ങനെ ഒരു മുൻ ധാരണയായിരുന്നു. പാലാഴി കടഞ്ഞു കിട്ടിയ അമൃത് കഴിച്ച അമരന്മാരെപ്പോലെ ചിലർ അങ്ങനെയാണെന്നായിരുന്നു, വിശ്വാസം. പുരാണ സിനിമകളിലെ എൻ. ടി രാമറാവുവിനെപ്പോലെയോ, പ്രേം നസീറിനെപ്പോലെയോ, കലണ്ടറുകളിലെ ദൈവങ്ങളെപ്പോലെയോ ഒക്കെ സുന്ദരമായ മുഖമുള്ള കൃഷ്ണേട്ടൻ, എനിക്ക് ഓർമ്മവെക്കുന്നതിനു മുൻപ് തന്നെ കൃഷ്ണേട്ടൻ ഞങ്ങളുടെ വാര്യേത്തെ മരുമകനായിക്കഴിഞ്ഞിരുന്നു. തങ്കച്ചേച്ചിയുടെ ഭർത്താവായി കൃഷ്ണേട്ടൻ എത്തുമ്പോൾ എനിക്ക് വയസ് രണ്ടാണ്. അന്നത്തെ തങ്ക ചേച്ചിയെത്തന്നെ, എനിക്ക് ഇപ്പോൾ കൃത്യമായി ഓർക്കാൻ കഴിയുന്നില്ല. അന്ന്, തയ്യൽ പഠിച്ചിരുന്ന തങ്കച്ചേച്ചി, നല്ല ഭംഗിയുള്ള തുണിയുടെ, വെട്ടു കഷ്ണങ്ങൾ കിട്ടുമ്പോൾ സൂക്ഷിച്ച് കൊണ്ടുവന്ന് അമ്മയെ ഏൽപിക്കും. ഒരു വശത്തേക്ക് വകഞ്ഞുചീകിയ എന്റെ ചുരുളൻ മുടിയിൽ, അമ്മ അതു കൊണ്ടു നല്ല റോസാപ്പൂക്കൾ പോലെ കെട്ടിവെയ്ക്കും. അതുമാത്രം കുറേശ്ശ ഓർമ്മയുണ്ട്. തങ്കച്ചേച്ചിയുടേയും കൃഷ്ണേട്ടന്റേയും കല്യാണത്തിന്, കല്യാണക്കാർ വന്ന കാറാണെന്നു തോന്നുന്നു, രണ്ടു വെള്ളക്കാറുകൾ ഒരു മിന്നായം പോലെ താലപ്പൊലിപ്പാറയ്ക്കും മേനോൻ പെറ്റപാറയ്ക്കും ഇടയിലെ റോഡിലൂടെ ഓടി മറയുന്ന ഒരു നേരിയ ഓർമ്മയും മനസ്സിലുണ്ട്.
എന്തായാലും, മാസങ്ങൾക്കു ശേഷം ബോംബേയിൽ നിന്ന്, പ്രസവത്തിനെത്തിയ തങ്കച്ചേച്ചിയേയും കൃഷ്ണേട്ടനെയും ഇപ്പോൾ ഓർക്കാൻ കഴിയുന്നു.
തങ്കച്ചേച്ചിയുടെ മുട്ടിറങ്ങിക്കിടക്കുന്ന നീണ്ട മുടി മാത്രം അതുപോലെത്തന്നെ ഉണ്ടെന്ന് അമ്മ പറയുന്നുണ്ടായിരുന്നു. അലക്ഷ്യമായി ചുറ്റിയ സെറ്റ് മുണ്ടിനിടയിൽക്കൂടി തങ്കച്ചേച്ചിയുടെ വീർത്ത വയർ കാണുമ്പോൾ വിഷമം തോന്നും.
Diese Geschichte stammt aus der August 01 - 15, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 01 - 15, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw