അപൂർവം ചിലയിടങ്ങളിൽ ചെന്നെത്തുമ്പോൾ മനസ്സ് ചോദിക്കാറുണ്ട്. എന്തേ നീയിവിടെ നേരത്തേ എത്തിയില്ല. അതിനുത്തരമായി നാടോടിക്കാറ്റിൽ ശ്രീനിവാസന്റെ വിജയൻ ഞാനായ ദാസനോട് പറയുന്ന മറുപടിയാണ് ലഭിക്കാറ്: "ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ'. സത്യത്തിൽ ശ്രീനി അന്ന് എഴുതിയത് ഫലിതത്തിൽ പൊതിഞ്ഞ വെറുമൊരു മറുപടിയല്ല, മറിച്ച് വലിയ ഒരു ഫിലോസഫിയാണ് എന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നു. ഓരോ കാര്യങ്ങളിലേക്കും ഓരോയിടത്തേക്കും ഓരോതീരുമാനങ്ങളിലേക്കും നമ്മൾ എത്തിച്ചേരേണ്ടുന്ന ഒരു സമയമുണ്ട്. അതിനുമുമ്പോ ശേഷമോ നമുക്ക് അതിലേക്കോ അവിടേക്കോ എത്തിച്ചേരാനാവില്ല. കൃത്യം ആ സമയമാവുമ്പോൾ ഏതോ അജ്ഞാതശക്തിയാൽ നാം അങ്ങോട്ട് നയി ക്കപ്പെടും. അങ്ങനെയേ സാധിക്കൂ. എന്റെ ജീവിതത്തിലെ എല്ലാകാര്യങ്ങളും അങ്ങനെയേ നടന്നിട്ടുള്ളൂ. അസമിലെ പ്രസിദ്ധമായ “കാമാഖ്യ ക്ഷേത്രത്തിൽ പോവണം എന്ന എന്റെ സ്വപ്നത്തിന് കൈലാസത്തിൽ പോവണം എന്ന സ്വപ്നത്തോളം തന്നെ പഴക്കമുണ്ട്. മഞ്ഞിൻ വിഭൂതിയണിഞ്ഞ കൈലാസം പോലെ താന്ത്രിക ഗരിമയോടെയുള്ള കാമാഖ്യയും എത്രയോ തവണ എന്റെ സ്വപ്നത്തിൽ വന്നു മാഞ്ഞിരിക്കുന്നു. പോവണം പോവണം എന്ന് മനസ്സ് വെമ്പുമ്പോഴും സമയമായിരുന്നില്ല. ഒടുവിൽ കഴിഞ്ഞ മാസം ഞാൻ കാമാഖ്യയിലെത്തി. എന്നോ ഉള്ളിൽ കരുതിയ ഈ യാത്ര സംഭവിച്ചു കഴിഞ്ഞതാണോ എന്ന് മനസ്സ് സംശയിച്ചു. ആരോ പറഞ്ഞതു പോലെ, സമയമാകുന്ന വാഹനത്തിൽ കയറി എന്നോ സംഭവിച്ച ആ കാഴ്ച ഇപ്പോഴാണ് പഞ്ചേന്ദ്രിയങ്ങളിലൂടെ അറിഞ്ഞത് എന്നുമാത്രം.
എന്റെ കൂടെ രാം എന്ന സുഹൃത്തുണ്ടായിരുന്നു. ആർ. രാമാനന്ദ് എന്ന രാം കാശ്മീര ശൈവതന്ത്രത്തിലും യോഗയിലും ഗവേഷണം ചെയ്യുന്ന വ്യക്തിയാണ്. ഡൽഹിയിലെ ജെ.എൻ.യു. സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് പൂർത്തിയാക്കിയിട്ടുണ്ട്. ഞങ്ങളൊരുമിച്ച് വാഗമണ്ണിൽ "ഋതംഭര സ്പിരിച്വൽ കമ്യൂൺ' എന്നൊരു പ്രസ്ഥാനം നടത്തുന്നുണ്ട്. ക്ഷേത്രത്തിൽ വേണ്ട സഹായം ചെയ്തുതന്നത് രാമിന്റെ സുഹൃത്തായ രാമചന്ദ്രനാണ്.
Diese Geschichte stammt aus der September 16 - 30, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 16 - 30, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw