നവരസങ്ങൾ വേണോ? അതോ, എക്സ്പ്രെഷൻസ് മതിയോ... ഫോട്ടോഗ്രാഫർ ക്യാമറ എടുത്തതും കുസൃതിച്ചോദ്യത്തിന്റെ കുടുക്ക കുടശ്ശ നാടുകാരി കനകം പൊട്ടിച്ചു. ജയ ജയ ജയ ജയഹേ'യിലെ തഗ്ഗ് അമ്മ എക്സ്പ്രഷനുകളുടെ ഘോഷയാത്ര തീർത്തു. “മക്കളേ, ഈ അഭിനയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പറയാൻ കഥകൾ കുറേയുണ്ട്... ഹിറ്റ് സിനിമയിലൂടെ മലയാളത്തിലേക്ക് വരവറിയിച്ച് കുടശ്ശനാട് കനകം കഴിഞ്ഞ അഞ്ച് ദശാബ്ദമായി മലയാള നാടകവേദിയിലെ നിറസാന്നിധ്യമാണ്. അഭിനന്ദന പ്രവാഹവുമായി ഫോൺ ഇടതടവില്ലാതെ ശബ്ദിക്കുന്നു. ആ തിരക്കിനിടയിൽ കുടശ്ശനാട്ടെ വാടകവീടിന്റെ മുറ്റത്തിരുന്ന് ജീവിതത്തിന്റെ ഫ്ളാഷ്ബാക്കിലേക്ക് കനകം റീൽ തിരിച്ചു.
കുടശ്ശനാട് എന്ന അഭിമാനം....
പത്തനംതിട്ട പന്തളത്തിനടുത്താണ് കുടശ്ശനാട്. അവിടെ കനകത്തെ അറിയാത്തവർ ഉണ്ടാവില്ല. കാരണം ആ നാട് ഇപ്പോൾ അറിയപ്പെടുന്നത് കനകത്തിന്റെ പേരിലാണ്. “ഈ നാട് എന്റെ ചെറുപ്പം മുതൽ ജീവിതത്തിന്റെ ഓരോ സങ്കട വഴികളിലും കൂടെ നിന്നിട്ടുണ്ട്. അതുപറയുമ്പോൾ കനകത്തിന്റെ മുഖത്ത് അഭിമാനം. “കനകം എന്ന പേര് വിട്ടുപോയാലും കുടശ്ശനാട് എന്നെഴുതാൻ മറക്കരുത്. കാരണം കനകമ്മയെ ഇന്നറിയപ്പെടുന്ന കനകം ആക്കിയത് ഈ നാടാണ്. ഈ നാട്ടുകാർക്ക് ഞാൻ കൊടുത്ത വാക്കാണ് കുടശ്ശനാടിന് അഭിമാനിക്കാനുള്ള വക ഉണ്ടാക്കി കൊടുത്തിട്ടേ ഞാൻ മരിക്കുള്ളൂന്ന്, ജയജയ ജയ ജയഹേ' ഇറങ്ങുന്നതുവരെ ആരോടും അതിനെ കുറിച്ചൊന്നും മിണ്ടിയില്ല. സിനിമ ഇറങ്ങാറായപ്പോൾ ഒരു സർപ്രൈസ് ഉണ്ടെന്ന് എല്ലാവരോടും പറഞ്ഞു. റിലീസിന്റെ തലേന്ന് കിടന്നിട്ട് ഉറക്കം വന്നില്ല. നാളെ എന്താവും എന്ന ടെൻഷൻ. ആദ്യ ഷോ കഴിഞ്ഞത് മുതൽ പിന്നെ ഞാൻ നിലത്തൊന്നും അല്ലായിരുന്നു. എല്ലാവരും വിളിക്കുന്നു, അഭിനന്ദിക്കുന്നു. അനുമോദ നങ്ങൾ.. ആശംസബോർഡുകൾ. കുടശ്ശനാട്ടിലെ 95 ശതമാനം പേരും ജയ ജയ ജയ ജയഹേ' കണ്ടു. ഞാൻ നാടിന് കൊടുത്ത വാക്കും പാലിച്ചു.
സീൻ-ഒന്ന്
പൂതനയുടെ കഴുത്തിന് പിടിച്ച കൃഷ്ണൻ....
പെൺവേഷവും ആണുങ്ങൾ തന്നെ കെട്ടിയിരുന്ന ഒരു നാടക കാലമുണ്ടായിരുന്നു കേരളത്തിന്റെ ഇന്നലെകളിൽ. അന്നും കനകം അരങ്ങിലുണ്ട്.
Diese Geschichte stammt aus der December 01 - 15, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 01 - 15, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw