കോടമഞ്ഞിന്റെ തണുപ്പിൽ കുറച്ചു നേരം കൂടി ചുരുണ്ടുകൂടി കിടക്കാമെന്നോർത്തു. പക്ഷേ, പിന്നാമ്പുറത്തെ പേരയിൽ ചൂളക്കാക്കയുടെ രാഗവിസ്താരം തുടങ്ങി. ആ സ്വരമാധുരി കേട്ടാൽ പിന്നെ പുതപ്പിനുള്ളിൽ ഒതുങ്ങാൻ തോന്നില്ല. ചാടിയെഴുന്നേറ്റ് ഏകാഗ്രമായ ആ സാധകം കേട്ടുനിന്നുപോകും. ഇടുക്കിയിലെ ഞങ്ങളുടെ വീടിന് ചുറ്റും പക്ഷികളേറെ എത്താറുണ്ട്. അവയ്ക്കായി കണ്ണും ക്യാമറയും തുറന്നുവെച്ച ചില പകലുകൾ സമ്മാനിച്ച കാഴ്ചകളിലേക്ക്...
ചൂളക്കാക്കയുടെ പാട്ട്
കിളികളുടെ പാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം ചൂളക്കാക്കയ്ക്കാണ് ( Malabar whistling thrush). ഇടയ്ക്കിടെ കശുദ്ധി വരുത്തി തെറ്റിപ്പോയെന്നു തോന്നുമ്പോലെ ഓർത്തെടുത്ത് നിർത്തിയിടത്തു നിന്ന് തുടങ്ങിയും മനുഷ്യരുടെ ചൂളമടി പോലെയാണ് ഇവന്റെ കച്ചേരി. പുലരികളിലും സന്ധ്യകളിലും കച്ചേരികൾക്ക് വേണ്ടി മാത്രമാണ് മരക്കൊമ്പുകളിൽ ഇരിക്കുന്നത്. അല്ലാത്തപ്പോൾ ഏലച്ചെടികൾക്കിടയിലോ മറ്റും ചെറുജീവികളെ തിന്ന് ചാടിനടക്കും. പശ്ചിമഘട്ടത്തിൽ ഇവനില്ലാത്ത, ഇവന്റെ പ്രഭാതഭേരി ഇല്ലാത്ത കാടകം ചിന്തിക്കാൻ വയ്യ.
കാട്ടൂഞ്ഞാലിയുടെ 'ഘ്രോം ഘ്രോം'
പാറപ്പുറത്ത് ചിരട്ടയുരയ്ക്കുമ്പോലെ ഇടവിട്ടുള്ള "ഘ്രോം ഘ്രോം വിളികൾ കേട്ടിട്ടുണ്ടോ? ശ്രവണസുഖമില്ലെങ്കിലും കാട്ടൂഞ്ഞാലി (white bellied-treepie) ചൂളക്കാക്കയുടെ ഉണർത്തുപാട്ടിൽ കൂട്ടുചേരും. ഓലഞ്ഞാലിയുടെ (rufous treepie) അടുത്ത ബന്ധുവാണ്. വെളുത്ത നിറവും വെള്ളത്തല പാവും നീണ്ട വാലും. കരിയിലക്കിളി, ഓലഞ്ഞാലി, മരംകൊത്തി, കാട്ടൂഞ്ഞാലി എന്നിവർ സംഘമായാണ് പലപ്പോഴും സഞ്ചാരം.
Diese Geschichte stammt aus der December 16 - 31, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 16 - 31, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw