തണുത്തു നനഞ്ഞ പ്രഭാതങ്ങൾ, രാത്രികൾ. നേരിയ ചൂളം വിളിയോടെയുള്ള ഇളം കാറ്റ്... അകാരണമായ വിഷാദച്ഛായ പുരണ്ട ദിവസങ്ങൾ... ഇതൊക്കെയാണ് ഡിസംബറെത്തി എന്ന് ഓർമിപ്പിക്കുക. എത്രയോ കാലമായി ക്രിസ്മസ്, വലിയ ആഘോഷങ്ങളില്ലാതെ കടന്നു പോവുന്നു. പക്ഷേ, ഡിസംബർ നൊസ്റ്റാൾജിയകളുടെ മാസമാണ്.
കാലങ്ങൾക്കു മുൻപ്, റബ്ബർ തോട്ടത്തിനിടയിലുള്ള വീട്ടുമുറ്റത്തെ തണുത്ത പ്രഭാതത്തിൽ ചപ്പിലകൾ അടിച്ചുവാരിക്കൂട്ടി കത്തിക്കുന്നതിന് ചുറ്റും ചൂടുകായാനിരിക്കുന്നവർ... എല്ലാവരുടെ കൈയിലും കട്ടൻ കാപ്പി നിറച്ച ഗ്ലാസുകളുണ്ടാവും. ക്രിസ്മസ് അടുത്തെത്തിയതിനെക്കുറിച്ചും നോമ്പു വീടലിനെക്കുറിച്ചുമൊക്കെയാവും മുതിർന്നവർ പറയുന്നത്. ചെറുപ്പക്കാർ ക്രിസ്മസ് നക്ഷത്രമുണ്ടാക്കുന്നതിനെപ്പറ്റിയുള്ള പദ്ധതികളാണ് ചർച്ച ചെയ്യുന്നത്. അക്കൂട്ടത്തിൽ ഉറക്കം തൂങ്ങിയിരിക്കുന്ന ചെറിയ പെൺകുട്ടി രണ്ടുകൂട്ടരുടെ വർത്തമാനങ്ങൾക്കും കാതു കൊടുക്കുന്നുണ്ട്. പക്ഷേ, അവൾക്ക് കൂടുതൽ കൗതുകം ക്രിസ്മസ് നക്ഷത്രമുണ്ടാക്കുന്നതിനെപ്പറ്റി കേൾക്കാനും കാണാനുമാണ്. അന്നു പകൽ തന്നെ നക്ഷത്രമുണ്ടാക്കാനുള്ള ഈറ്റ കമ്പുകൾ വീട്ടുമുറ്റത്തെത്തുന്നു. ചേട്ടന്മാർ അതു മുറിച്ചും അളവൊപ്പിച്ചും നക്ഷത്രത്തിന്റെ അസ്ഥികൂടമാക്കുന്നു. തിളങ്ങുന്ന വർണക്കടലാസുകൾ പൊതിയാനും ഒട്ടിക്കാനും ചേച്ചിമാരുമുണ്ട്. കുറുക്കിയെടുത്ത പശ വെണ്മയോടെ പാത്രത്തിൽ നിറഞ്ഞിരിക്കുന്നു. വൈകുന്നേരമാകുമ്പോഴേക്ക് വളരെ വലുപ്പമുള്ള ചുവപ്പു നക്ഷത്രവുമായി അവർ മുറ്റം കടന്നു പോകും, തൂക്കിയിടാൻ പറ്റിയ പൊക്കമുള്ള മരമന്വേഷിച്ച്
മതിലുകളും ചെറിയ ചെറിയ ചതുരമുറ്റങ്ങളുമില്ലാത്ത അക്കാലത്ത് പറമ്പുകൾ അതിരില്ലാതെ വിശാലമായി നീണ്ടു പടർന്നു കിടക്കുകയായിരുന്നു. ആ നക്ഷത്രം ചുറ്റുമുള്ള കുറേ വീട്ടുകാരുടെ പൊതുമുതലുമായിരുന്നു. അവരെല്ലാവരുടെയും പങ്കാളിത്തത്തിലാണതുണ്ടാക്കിയിരിക്കുന്നത്.
ക്രിസ്മസിന്റെ തണുത്ത രാത്രി... പാതിരാ കുർബ്ബാനയ്ക്കു പോയി ചുവർ ചാരിയിരുന്നുറങ്ങി പാതിയുറക്കത്തിൽ തിരിച്ചു വരുമ്പോൾ ദൂരെ നിന്നെ കാണാനാവും വളരെയുയരെ കത്തിജ്വലിക്കുന്ന ആ നക്ഷത്രം. പള്ളിയിൽ നിന്ന് വീട്ടിലേക്കുള്ള നീണ്ട വഴിയിലങ്ങിങ്ങ് ഇത്തരം നക്ഷത്രങ്ങൾ കാണാം. ആകാശത്തോളം ഉയരെയെന്ന് ഭ്രമിപ്പിക്കുന്ന തിളങ്ങുന്ന ചുവപ്പു നക്ഷത്രങ്ങൾ.
Diese Geschichte stammt aus der December 16 - 31, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 16 - 31, 2022-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw