ഓസ്കർ കാട്ടിലെ ആനക്കാര്യം
Grihalakshmi|April 01 - 15, 2023
 തെപ്പക്കാട്ടിലെ ആനകളും അവരുടെ പരിപാലകരും ഓസ്കറിൽ കയ്യൊപ്പുചാർത്തുമ്പോൾ അവർക്കരികിലേക്ക് നടത്തിയ യാത്രകളുടെ ഓർമകളും ചിത്രങ്ങളും പങ്കുവെക്കുകയാണ് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ എൻ.എ. നസീർ
ഓസ്കർ കാട്ടിലെ ആനക്കാര്യം

നിബിഢവനത്തിന്റെ പച്ചപ്പ് പടർന്ന വഴിത്താരകൾ കടന്നാൽ ബൊമ്മനും ബെല്ലിയും അവരുടെ അരുമകളായ കുട്ടിയാനകളും പാർക്കുന്ന തെപ്പക്കാടെത്താം. കാർത്തികി ഗോൺസാൽവസും ഗുനിത് മോംഗെയും ചേർന്നൊരുക്കിയ "ദി എലിഫെന്റ് വിസ്പറേഴ്സ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അവരുടെ കഥ ലോകമറിഞ്ഞത്. കാടും മനുഷ്യനും ചേരുന്ന മനോഹര ദൃശ്യങ്ങൾ പകർന്ന ഡോക്യുമെന്ററി ഓസ്കർ പുരസ്കാരവും സ്വന്തമാക്കി. ആ വലിയ നേട്ടം ഇന്ത്യയിലേക്കെത്തുമ്പോൾ ഞാൻ ഓർത്തെടുക്കുകയാണ് തെപ്പക്കാടുമായി ബന്ധപ്പെട്ട പഴയൊരോർമ 1993ലാണ്. തെപ്പക്കാട് ഫോറസ്റ്റ് ഓഫീസിൽ നിന്നും മോയാർ നദിയിലെ പാലം കടന്ന് ഞാൻ ആന ക്യാമ്പിനരികിൽ എത്തി. കുറച്ച് കഴിഞ്ഞ് ആനക്കാരൻ സുകുമാറും വന്നു.

കുറുമ്പ ആദിവാസി വിഭാഗത്തിൽ പെട്ട സുകുമാർ വയനാട് ബാവലിക്കാരനാണ്. ചെറുപ്പത്തിലേ തെപ്പക്കാട് വന്നതാണ്. ആനകളോടാണ് ചങ്ങാത്തം. മുതുമല ആന ക്യാമ്പിലെ ആനക്കാരനായിരുന്നു. ആനകളുമായി കേരളത്തി ന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. പിന്നീടെപ്പോഴോ ആനക്കാര്യം വിട്ട് മസനഗുഡിയിലെ എന്റെ സുഹൃത്തായിരുന്ന മാർക്ക് ദാവീദാറിന്റെ കുശിനിക്കാരനായി. അവിടെവച്ച് കാട്ടാനകളുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കഥകളൊക്കെ സുകുമാർ പറയും.

“പോകാം' ബീഡി ഒന്നു കൂടി ആഞ്ഞു വലിച്ച് നിലത്തേക്കിട്ട് പാദരക്ഷകൾ ഇല്ലാത്ത കാലുകൊണ്ട് അയാൾ ചവിട്ടി കെടുത്തി. “വേനലാണ്, തീ സൂക്ഷിക്ക ണം.'' സുകുമാർ പറഞ്ഞു.

“ആനയെ കാണുവാൻ?' ക്യാമറയിൽ ഫിലിം റോൾ കയറ്റുന്നതിനിടയിൽ ഞാൻ തിരക്കി. അക്കാലത്ത് ഇവിടെ ഡിജിറ്റൽ ഫോട്ടോ ഗ്രാഫി തുടങ്ങിയിട്ടില്ല.

“ആനകളെ മാത്രമേ കാണൂ, കരുതിയിരുന്നോളൂ.' സുകുമാർ ഉറക്കെ ചിരിച്ചു. പറഞ്ഞതു പോലെ തന്നെ മുന്നോട്ടുള്ള ഓരോ നടത്തത്തിലും ആനകൾ നിറഞ്ഞു. വേനൽക്കാലം ആയതുകൊണ്ട് പുഴയുടെ ഇരുകരകളിലും ആനകൾ ഉണ്ടായിരുന്നു.

Diese Geschichte stammt aus der April 01 - 15, 2023-Ausgabe von Grihalakshmi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 01 - 15, 2023-Ausgabe von Grihalakshmi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS GRIHALAKSHMIAlle anzeigen
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 Minuten  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 Minuten  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 Minuten  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 Minuten  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 Minuten  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 Minuten  |
May 16 - 31, 2023