കണ്ണ് നട്ട് കാത്തിരിക്കുകയായിരുന്നു ജൂലി, ആറുദിവസങ്ങൾ സൂര്യൻ ഉദിച്ചസ്തമിച്ചു. ഏഴാം ദിവസത്തെ പകലിൽ ഗേറ്റിന് വെളിയിൽ കാർ വന്ന് നിന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷത്തിൽ ജൂലി ഗേറ്റിനരികിലേക്ക് ഓടി. കാറിന്റെ ഡോർ തുറന്നതും ജൂലി, റാണിയുടെ മടിത്തട്ടിലേക്ക് ചാടിക്കയറിയതും ഒന്നിച്ചായിരുന്നു. പിന്നെ ഇരുവരുടെയും സ്നേഹപ്രകടനങ്ങൾ. തന്റെ ജീവൻ രക്ഷിച്ച് വളർത്തുനായയായ ജൂലിയെ ചുംബിക്കുമ്പോൾ റാണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മൂർഖന്റെ രൂപത്തിൽ മരണം വന്ന് റാണിയെ മാടി വിളിച്ചപ്പോൾ ജൂലി നടത്തിയ ഇടപെടലാണ് ജീവന്റെ പാലത്തിലേക്ക് ഈ അധ്യാപികയെ തിരിച്ചു നടത്തിയത്. ആലപ്പുഴ, ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ പുറക്കാട് പുന്തല കെങ്കത (വെളിമ്പറമ്പിൽ) വിശ്വകുമാരി (റാണി) യും അവരുടെ വളർത്തുനായയുമാണ് ഈ കഥയിലെ പ്രധാനകഥാപാത്രങ്ങൾ. റാണിയുടെ ജീവന്റെ ഇപ്പോഴത്തെ ഉടമ ജൂലിയാണെന്ന് റാണിയുടെ ഭർത്താവ് മധുവും സാക്ഷ്യപ്പെടുത്തുന്നു. പാമ്പ് കടിയേറ്റ റാണിയുടെ ജീവൻ രക്ഷിച്ച ജൂലി ഇന്ന് നാട്ടിലെ സൂപ്പർസ്റ്റാർ കൂടിയാണ്. പുതുജീവിതത്തിന്റെ വെളിച്ചം നിറയുന്ന പകലിരുന്ന് ജൂലിയെ മടിത്തട്ടിലിരുത്തി റാണി ആ അതിജീവനകഥ പറഞ്ഞുതുടങ്ങി.
Diese Geschichte stammt aus der May 01 - 15, 2023-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 01 - 15, 2023-Ausgabe von Grihalakshmi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw