നിസ്സാരമെന്ന് തോന്നാവുന്ന ചില യാദൃച്ഛിക സംഭവങ്ങളാണ് പലപ്പോഴും പല വലിയ സംഭവങ്ങൾക്കും കാരണമായി മാറുന്നത്. കൊല്ലത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രദീപ്കുമാറും ഭാര്യ കേരളാബാങ്കിന്റെ കണ്ണനല്ലൂർ ശാഖാ സീനിയർ മാനേജർ വീണാ ഭരതനും ഒട്ടും നിനച്ചിരിക്കാതെ സാഹസികതയുടെ കൊടുമുടി കയറിയതും അങ്ങനൊരു യാദൃച്ഛികതയുടെ തുടർച്ചയായിട്ടായിരുന്നു.
മകന് ഒരു ബുള്ളറ്റ് ബൈക്ക് വാങ്ങുന്നതിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കൊല്ലത്തെ അറിയപ്പെടുന്ന ബുള്ളറ്റ് മെക്കാനിക്കും അത്യാവശ്യം സാഹസികനുമായ ബുള്ളറ്റ് മണിയെക്കാണാൻ പ്രദീപ് കുമാർ ചെല്ലുന്നിടത്തുനിന്നാണ് സംഭവങ്ങളുടെ തുടക്കം. 68 കഴിഞ്ഞ മണിയും സംഘവും ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഒരു സാഹസിക യാത്രയ്ക്ക് ആലോചന നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. കൊല്ലത്തുനിന്ന് ഏതാണ്ട് 3000 കി.മീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്നും 18000 അടി ഉയരത്തിലുള്ള ലഡാക്കിലേക്ക് ബൈക്കിൽ പോകാനുള്ള ആലോചന.
സംസാരമദ്ധ്യേ ആ ബൈക്ക് യാത്രയെക്കുറിച്ച് സൂചിപ്പിച്ച് മണി, കൂടുന്നോ എന്ന് ചോദിച്ചപ്പോൾ വരും വരായ്കകളെക്കുറിച്ചൊന്നും ആലോചിക്കാതെ, ഒരു പോലീസ് ഓഫീസർ കൂടിയായ പ്രദീപ് കുമാർ പറഞ്ഞു, കൂടാം. ലീവ് ലഭിക്കേണ്ടതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ്, കൂടാം എന്ന് പ്രദീപ് കുമാർ മണിക്ക് വാക്ക് കൊടുത്തത്.
വീട്ടിൽ വന്ന് വിവരം ഭാര്യയോട് പറയുമ്പോൾ, ദൂരക്കൂടുതലും അപകട ചിന്തയുമൊക്കെ വച്ച് അനുകൂലമായ ഒരു മറുപടിയായിരുന്നില്ല. പ്രദീപ്കുമാർ പ്രതീക്ഷിച്ചത്. പക്ഷേ വാമഭാഗത്തു നിന്നും എതിർപ്പൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഭർത്താവിന്റെ യാത്രയ്ക്കനുകൂലമായി ഉയർത്തിവീശിയ പച്ചക്കൊടിക്കൊപ്പം ഒന്നുകൂടി ഉയർത്തിവീശി. ഞാനും വരുന്നു.
വിവരം കേട്ട മേലധികാരി 29 ദിവസത്തെ അവധി അനുവദിക്കുക കൂടി ചെയ്തപ്പോൾ പ്രദീപ് വീണാ ദമ്പതികളെ സംബന്ധിച്ചിടത്തളം അതൊരു വലിയ സാഹസിക യാത്രയുടെ നല്ല തുടക്കമായി.
2022 ജൂലൈ 2 ന് കൊല്ലത്ത് പോളയത്തോട്ടിൽ നിന്നും നൗഷാദ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടായിരുന്നു യാത്രയുടെ തുടക്കം. കേരളം, തമിഴ്നാട്, ആന്ധ്രാ, തെലങ്കാന, മഹാരാ ഷ്ട്ര, മധ്യപ്രദേശ്, യു.പി, ഹരിയാന, പഞ്ചാബ്, ദൽഹി, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങി പതിനാല് സംസ്ഥാനങ്ങൾ താണ്ടി 29 ദിവസത്തെ യാത്ര.
Diese Geschichte stammt aus der March 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്