കുറച്ചുവർഷങ്ങൾക്ക് മുൻപ്.
കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ആഴ്ചപതിപ്പിൽ ഒരു കാർട്ടൂൺ വന്നതോർക്കുന്നു. വരകളിൽ പോസ്റ്റുമാന്റെ ആത്മഗതം.
അവിടെയുമില്ല വിശേഷം... ഇവിടെയുമില്ല വിശേഷം. പിന്നെന്തിനാടൊ പഹയാ എന്നെ ഇങ്ങനെ നടത്തുന്നത്? ഇത് വായിച്ച് ആ കാർട്ടൂൺ കണ്ട് പലരും നന്നായി ചിരിച്ചിട്ടുണ്ടാകും. പണ്ടുകാലത്ത് കത്തുകളുമായുള്ള സഞ്ചാരം വളരെ കൂടുതലായിരുന്നു. കാരണം, കൂട്ടുകാരനെ, ബന്ധുവി നെ, ഭാര്യയെ, ഭർത്താവിനെ, അച്ഛനമ്മമാരെയൊക്കെ ദൂരെയിരുന്ന് ബന്ധപ്പെടുവാൻ കത്തുകൾ തപാൽ വഴി അയയ്ക്കുവാനേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. കത്തിലെ ഉള്ളടക്കത്തിൽ വിശേഷപ്പെട്ട കാര്യങ്ങൾ എഴുതിയാലും എഴുതിയില്ലെങ്കിലും കത്ത് അവസാനിപ്പിക്കുമ്പോൾ എഴുതുന്ന ഒരു പതിവ് വരികളുണ്ട്.
"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല..
എന്ന്, സ്വന്തം.....
ഇൻലന്റിലായാലും കാർഡിലായാലും ഒരു കവറിനുള്ളിലായാലും ഇങ്ങനെ എഴുതിവരുന്ന കത്തുകളുമായി വീടുവീടാന്തരം പോസ്റ്റുമാൻ നടക്കും. അപൂർവ്വം ചിലർ സൈക്കിളിലും സഞ്ചരിക്കും.
ഇത് പഴയകഥ.
ഇന്ന്, കാലം വളരെയേറെ മാറിപ്പോയിരിക്കുന്നു. നിമിഷവേഗത്തിൽ വീട്ടുവിശേഷങ്ങളും കൈമാറാനും മറ്റേത് വിഷയങ്ങളും അറിയിക്കാനും ധാരാളം സംവിധാനങ്ങളുണ്ട്.
പോസ്റ്റുമാൻമാരുടെ സഞ്ചാരത്തിലും കത്തുകളുടെ വരവിലും ഒക്കെ മാറ്റം വന്നിരിക്കുന്നു.
ഇന്ന് ഈ രംഗത്ത് കൂടുതലും സ്ത്രീജനങ്ങളെത്തിയിരിക്കുന്നു. അവരിൽ മിക്കവാറും പേരുടെ യാത്ര ടൂവീലറിലാണ്.
ഇന്നിപ്പോൾ, പോസ്റ്റു വുമൺ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും വീടുകളുടെയും മുന്നിൽ തപാൽ ഉരുപ്പടികളുമായി ചിരിയോടെ എത്തുമ്പോൾ അവർക്ക് പറയാൻ ഒട്ടേറെ അനുഭവങ്ങളുണ്ട്. അതിൽ കുറച്ചുമാത്രം ഇവിടെ പങ്കുവയ്ക്കുന്നു.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി പോസ്റ്റ് ഓഫീസിലെ വിനീത വി. നായർ, രമ്യ വി.നായർ എന്നിവരും കോട്ടയം ജില്ലയിലെ തന്നെ പരിയാരം പോസ്റ്റ് ഓഫീസിലെ രമ്യ ശ്രീകുമാറുമാണ് ആ അനുഭവകഥകൾ "മഹിളാരത്നം വായനക്കാരോട് പറയുന്നത്.
ഇവരിൽ സീനിയർ പോസ്റ്റുവുമൺ രമ്യ വി.നായരാണ്. പതിനെട്ടു വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. വിനീതയാകട്ടെ മൂന്നു വർഷവും രമ്യ രണ്ടുവർഷവുമായി ഈ രംഗത്ത് ജോലി ചെയ്യുന്നു.
മൂന്ന് പേരോടുമായി ചോദിച്ചു.
Diese Geschichte stammt aus der April 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്