മലയാളി പൂർണ്ണമായി പച്ചക്കറി വിഭവങ്ങളോട് വിടപറഞ്ഞ് മാംസാഹാര പ്രിയമായിട്ട് ദശകങ്ങൾ തന്നെയായി. അതിന്റെ പ്രത്യക്ഷമായ തെളിവാണ് നമ്മുടെ അടുത്തുള്ള ഗ്രാമച്ചന്തകളിൽ കാണപ്പെടുന്ന ഒന്നിലേറെ ഇറച്ചിക്കോഴിക്കടകൾ. മാംസത്തോടുള്ള മനുഷ്യന്റെ അത്യാർത്തിയാണ് കോഴിയിറച്ചിക്കും മത്സ്യത്തിനും പൊന്നിന്റെ വില നൽകിയത്. കോഴിയിറച്ചിക്ക് അൽപ്പം വില താഴണമെ ങ്കിൽ എവിടെങ്കിലും പക്ഷിപ്പനി വാർത്ത കേൾക്കണമെന്നായിരിക്കുന്നു. പക്ഷേ, അടുത്തകാലത്ത് അത്തരം വാർത്തകളും കോഴിവില താഴ്ത്തിയില്ല. കൂടാതെ നമ്മുടെ സഞ്ചാരമാർഗ്ഗങ്ങളിൽ എത്രയെത്ര മൂരിയിറച്ചിക്കടകളാണ് കാണുന്നത്. അവിടങ്ങളിലെ ഇറച്ചിക്കടകളിൽ കൂർത്ത കൊമ്പും മരണം തുറുപ്പിച്ച കണ്ണുമായി മൃഗശിരസ്സകൾ വിശ്രമിക്കുന്നതും കാണാം. മനുഷ്യന്റെ ഈ മാംസപ്രേമം അവനെ ഒടു വിൽ കൊണ്ടുചെന്നെത്തിക്കുന്നത് വലിയ വലിയ ആതുരാലയങ്ങളിലേക്കാണ്. ഇറച്ചിക്കടകൾ വർദ്ധിക്കുന്നതിനനുസരിച്ച് വെറും ക്ലിനിക്കുകൾ പഞ്ചനക്ഷത്ര ഹോസ്പിറ്റലുകളായി ഉയരുന്നു. രോഗികളെ അവർ സംഘടിപ്പിച്ചു വെച്ചിരിക്കുന്ന യന്ത്രങ്ങളിലൂടെ കയറ്റിയിറക്കി പിഴിയുന്നു. അടുത്തൊരു ദിവസം ഒരു ഇസ്ലാമിക വിവാഹത്തിൽ പങ്കെടുത്തിരുന്നു. അവിടെ ചെറിയൊരു തുണി മറച്ച് പന്തലിൽ സദ്യവിളമ്പാൻ ആളെ കാത്തിരിക്കുന്ന വിളമ്പുകാരെ കണ്ടു. അതേസമയം ആഡിറ്റോറിയത്തിന്റെ പ്രധാന സദ്യാലയത്തിൽ വിളമ്പുന്നത് ബിരിയാണിയാണ്. അവിടെക്കണ്ടത് തൃശൂർപൂരത്തിന് തുല്യം ജനവും. ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്.
ഒരു സദ്യ നമുക്ക് എന്തൊക്കെ തരുന്നുവെന്ന്പ ലർക്കും അറിയില്ല. സദ്യ എന്നത് മറ്റൊരു ദേശക്കാരനും സ്വന്തമാക്കാത്ത മലയാളിയുടെ സ്വന്തം ആഹാര- ആരോഗ്യ സമ്പ്രദായമാണ്. സദ്യ ഒരു സമീകൃത ആഹാരം തന്നെയാണ്. എല്ലാ ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണത്. ഏതായാലും പറഞ്ഞുപ റഞ്ഞ് വെള്ളമുറിത്തുടങ്ങിയ സ്ഥിതിക്ക് ഇനി നേരെ സദ്യയിലേക്ക് തന്നെ കടക്കാം. ആദ്യം വാഴയിലയിൽ നിന്നുതന്നെ തുടങ്ങാം. അതാണല്ലോ പതിവ്.
വാഴയില
Diese Geschichte stammt aus der August 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്