അവൾക്കിപ്പോൾ പഴയ ഓജസ്സും തേജസുമൊന്നുമില്ല. എപ്പോഴും ഭയങ്കര ക്ഷീണം. ഇങ്ങനെ സഹതാപ കമന്റ് പാസാക്കി പോകുന്ന പലരും എന്താണ് അവൾ നേരിടുന്ന പ്രശ്നം എന്നു മനസ്സിലാക്കാറില്ല.
പ്രസവശേഷം നടത്തുന്ന ആരോഗ്യസംരക്ഷണവും കർക്കടക ചികിത്സയും മാത്രം പോരാ സ്ത്രീയുടെ ആരോഗ്യശ്രദ്ധയ്ക്ക്. സ്ത്രീരോഗങ്ങൾക്ക് ഏറ്റവും മികച്ച പ്രതിവിധികൾ ആയുർവേദത്തിലുണ്ട്. സ്ത്രീരോഗവിഭാഗം സ്പെഷലൈസ് ചെയ്യുന്ന വിദഗ്ധ ആയുർവേദ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യാം. സ്ത്രീകളെ വലയ്ക്കുന്ന ചില പ്രധാനപ്രശ്നങ്ങളും അവയ്ക്കുള്ള ആയുർവേദ പരിഹാരവും.
നടുവേദന വലയ്ക്കുന്നുണ്ടോ ?
സിസേറിയൻ കഴിഞ്ഞ സ്ത്രീകളിൽ ഭൂരിപക്ഷത്തെയും പിൽക്കാലത്ത് അലട്ടുന്ന പ്രശ്നമാണ് നടുവേദന. 35-40 പ്രായത്തിൽ വിട്ടുമാറാത്ത നടുവേദന കൊണ്ട് വലയുന്നവർ ഏറെയാണ്. വേദന വരുന്നത് ഏതു പ്രായത്തിലായാലും നിസ്സാരമായി കാണരുത്. തുടക്കത്തിലേ ചികിത്സ തുടങ്ങിയാൽ ഫലപ്രദമായി പരിഹരിക്കാം. മതിയായ വിശ്രമവും പ്രധാനമാണ്.
ശസ്ത്രക്രിയ മാത്രമേ പരിഹാരമുള്ളൂ എന്ന് വിധിയെഴുതിയ നടുവേദന ശാസ്ത്രീയ ആയുർവേദ ചികിത്സയിലൂടെ പരിഹരിക്കപ്പെട്ട അനുഭവങ്ങൾ നിരവധി.
വേദന വരുന്ന വഴി
പ്രസവശേഷം ഗർഭപാത്രം പൂർവസ്ഥിതിയിലാകാതിരിക്കുക, നീർവീഴ്ച, കശേരുക്കളുടെ തേയ്മാനം, ശരീരത്തിൽ ജലാംശം കുറയുന്നത്, വീഴ്ചകൾ, അമിത അധ്വാനം, വിശ്രമവും വ്യായാമവും ഇല്ലാതിരിക്കൽ ഇവയെല്ലാം നടുവേദനയ്ക്ക് കാരണമാകാം. ആർത്തവ വിരാമത്തോടെ സ്ത്രീകൾക്ക് ഈസ്ട്രജൻ സംരക്ഷണത്തിൽ കുറവു വരും. എല്ലുകളുടെ ദൃഢത ഉറപ്പാക്കുന്നതിൽ പ്രധാനിയാണ് ഈസ്ട്രജൻ ഹോർമോൺ. ഇതിലുണ്ടാകുന്ന വ്യതിയാനവും നടുവേദനയ്ക്ക് കാരണമാകാം.
അടിക്കടി ഉണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് ഗർഭാശയ അണുബാധയിലേക്ക് നയിക്കാം. ഇതോടൊപ്പം കടുത്ത നടുവേദനയും ഉണ്ടാകാം. രോഗമായും ലക്ഷണമായും വരുന്ന നടുവേദനയെ തെല്ലും അവഗണിക്കരുത്.
തുടക്കത്തിലേ അകറ്റാം
മറ്റൊരാൾക്ക് ഫലപ്രദമായി എന്നു കേൾക്കുന്ന ആയുർവേദ മരുന്നുകൾ വാങ്ങി ഉപയോഗിക്കരുത്. വ്യക്തിയുടെ ശാരീരിക പ്രത്യേകതകളും നടുവേദനയുടെ കാരണവും മനസ്സിലാക്കിയാണ് ഡോക്ടർ ഔഷധം നിർദേശിക്കുന്നത്. അല്ലാതെ പറഞ്ഞറിഞ്ഞ മരുന്ന് സ്വയം പരീക്ഷിച്ചാൽ സ്ഥിതി വഷളാകാം.
Diese Geschichte stammt aus der June 11, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 11, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്