മഴക്കാലത്ത് മോഹിക്കും മഴത്തുള്ളികൾ ചിന്നുന്ന പച്ചപ്പു കാണാനായെങ്കിലെന്ന്. വേനലെത്തുമ്പോൾ കൊതിക്കും അകത്തളം നിറയുന്ന തണുപ്പുണ്ടായിരുന്നെങ്കിൽ എന്ന്. ഈ സ്വപ്നങ്ങളെല്ലാം സഫലമാക്കുന്നത് വീട്ടകങ്ങളിലെ പച്ചത്തുരുത്തുകളാണ്.
പ്രകൃതിയെ വീട്ടിലേക്കു ക്ഷണിച്ചിരുത്തണമെന്ന്, പച്ചപ്പിനൊപ്പം മനസ്സു നിറഞ്ഞു ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. പക്ഷേ, ശരിയായ രീതിയിൽ ചെടിക്കു വളരാനുള്ള സാഹചര്യം ഉണ്ടാക്കിയില്ലെങ്കിൽ അകത്തളത്തിലെ കരിഞ്ഞുണങ്ങിയ ചെടി പൊല്ലാപ്പാകും. മനസ്സിനിണങ്ങുന്ന തരത്തിലും അസൗകര്യമാകാതെയും പച്ചപ്പിനെ എങ്ങനെ അകത്തളത്തിന്റെ ഭാഗമാക്കാം? അറിയാം ഈ വഴികൾ.
ഏതാണ് ഗാർഡൻ സ്പേസ്?
വീടിന്റെ പടി മുതൽ അടുക്കളയുടെ പാതകം വരെ ചെടികളെ സ്വാഗതം ചെയ്യാൻ തയാറാണ്. എന്നാൽ എവിടെയും ഏതു ചെടിയും വയ്ക്കാം എന്നു വിചാരിക്കരുത്. സൂര്യ പ്രകാശത്തിന്റെ ലഭ്യത, മുറിയുടെ വലുപ്പം, മുറിയുടെ സ്വഭാവം, അകത്തളം ക്രമീകരിച്ചിരിക്കുന്ന വിധം, ഏതു വിധത്തിലുള്ള ഇന്റീരിയർ ഗാർഡൻ ഒരുക്കണം ഇതെല്ലാം കണക്കിലെടുത്തു വേണം ചെടികൾ തിരഞ്ഞെടുക്കാൻ.
അകത്തളങ്ങളിൽ പച്ചത്തുരുത്ത് ഒരുക്കുമ്പോൾ പ്രധാനമായും മൂന്ന് അടിസ്ഥാന ഘടകങ്ങൾ ഉൾപ്പെടുത്തണം. വാട്ടർ സപ്ലൈ ലൈൻ, ഡ്രയിനേജിനുള്ള സംവിധാനം, ചെടികൾക്കാവശ്യമായ വെളിച്ചം. ഇവ മൂന്നും ചേരുന്ന ഇടമാണ് ഇന്റീരിയർ ഗാർഡൻ ഒരുക്കാൻ അനുയോജ്യം. ചട്ടിയിൽ രണ്ടോ മൂന്നോ ചെടി വയ്ക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഓർത്ത് അധികം തലപുകയ്ക്കേണ്ട.
വീട്ടിലെ സൗകര്യങ്ങളെ തെല്ലും ബാധിക്കാതെ, വീട്ടു ജോലികൾക്കും കുടുംബാംഗങ്ങളുടെ ഇടപെടലിനും അസൗകര്യങ്ങൾ സൃഷ്ടിക്കാത്ത തരത്തിലാകണം പച്ചത്തുരുത്തുകൾ ഒരുക്കാനുള്ള സ്പേസ് തിരഞ്ഞെടുക്കാൻ.
വെയിൽ ചാഞ്ഞു കിട്ടുന്നിടത്തേക്ക് ഇലകളിൽ പച്ചയ്ക്കൊപ്പം മറ്റു നിറം കൂടി ഉള്ള ഇൻഡോർ പ്ലാന്റ്സ് ഉപയോഗിക്കാം. സിങ്കോണിയം, അഗ്ളോനിമ, മണിപ്ലാന്റ്, ഡസീന ഇനങ്ങൾ എല്ലാം ഈ ഇടങ്ങളിൽ യോജിക്കും. പച്ച നിറത്തിൽ ഇലകൾ ഉള്ള സീസീ പ്ലാന്റ്, പീസില്ലി, ഫിംഗർ പാം ഇപ്രകാശം കുറഞ്ഞ ഇടങ്ങളിലേക്ക് പറ്റിയവയാണ്.
സ്നേക് പ്ലാന്റ്, പീസ് ലില്ലി, കറ്റാർവാഴയുടെ അലങ്കാര ഇനങ്ങൾ, പൈഡർ ലില്ലി, ഫിംഗർ പാം, അരക്ക പാമിന്റെ വെറൈറ്റികൾ എന്നിവ അകത്തളങ്ങൾക്ക് ഏറെ യോജിച്ചതാണ്. ഇവയ്ക്ക് വീടിനുള്ളിലെ വായു ശുദ്ധീകരിക്കാനും കഴിവുണ്ട്.
Diese Geschichte stammt aus der July 23, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 23, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം