നഗരത്തിലെ പ്രശസ്തമായ ഒരു സ്കൂളിന്റെ വാർഷികത്തിന് എന്നെ പ്രഭാഷണത്തിനു ക്ഷണിച്ചിരുന്നു. ചടങ്ങു കഴിഞ്ഞ് മടങ്ങാൻ തുടങ്ങുമ്പോൾ ഒരു പെൺകുട്ടി അരികിലെത്തി കയ്യിൽ കടന്നു പിടിച്ചു. എന്തോ പറയാനുണ്ട്, എന്നവളുടെ മുഖഭാവത്തിൽ നിന്നെനിക്കു മനസ്സിലായി.
കാഴ്ചയിലും നടപ്പിലും ആ ഒൻപതാം ക്ലാസുകാരി ഒരു തങ്കക്കുടമായിരുന്നു. അതുകൊണ്ടു നമുക്കവളെ തങ്കം എന്നു വിളിക്കാം. ഇപ്പോൾ തിരക്കല്ലേ എന്നെ ഫോണിൽ വിളിക്കൂ...' എന്നു പറഞ്ഞ് തങ്കത്തിന് ഞാൻ മൊബൈൽ നമ്പർ കൊടുത്തു.
കുറച്ചു ദിവസം കഴിഞ്ഞ് തങ്കത്തിന്റെ വിളി വന്നു. വളരെ പക്വതയോടെ സംസാരിക്കുന്ന കുട്ടി. കോടതിയുടെ നടപടി ക്രമങ്ങളെ കുറിച്ചൊക്കെ നല്ല ധാരണ. തങ്കത്തിന്റെ അച്ഛന് അവളുടെ അമ്മയെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വിവാഹശേഷവും അയാൾ ആ ബന്ധം തുടർന്നുപോന്നു.
ഈ വിവാഹേതര ബന്ധം അറിയുകയും അതേക്കുറിച്ചു ചോദിക്കുകയും ചെയ്തതോടെ, തങ്കത്തിന്റെ അമ്മയുടെ സഹോദരനും അച്ഛനും അയാൾക്ക് ശത്രുക്കളായി. കുടാതെ അമിതമദ്യപാനവും. അങ്ങനെ ആ വിവാഹബന്ധം ഡിവോഴ്സിൽ കലാശിച്ചു. അന്ന് തങ്കം രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. പിന്നീട് തങ്കത്തിന്റെ അച്ഛൻ മുന്നേ ബന്ധമുണ്ടായിരുന്ന സ്ത്രീയെ വിവാഹം കഴിച്ച് മറ്റൊരു നാട്ടിലേക്കു പോയി.
നാളുകൾക്കു ശേഷം തങ്കത്തിന്റെ അമ്മയെ ആ നാട്ടിലേക്ക് സ്ഥലം മാറി വന്ന ഒരു ബാങ്ക് മാനേജർ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ആദ്യ വിവാഹമായിരുന്നു അത്. തങ്കത്തിന് അയാൾ സ്നേഹനിധിയായ പപ്പയായിരുന്നു. ഒരു കുഞ്ഞ് കൂടി ആ കുടുംബത്തിലെത്തിയതോടെ ആഹ്ലാദം അവിടെ അലതല്ലി.
സന്തോഷം പോയ ദിനം
തങ്കം ആറാം ക്ലാസിൽ പഠിക്കുന്ന സമയം. കുടുംബകോടതിയിൽ നിന്ന് വീട്ടിലേക്കൊരു നോട്ടീസ് വന്നു. തങ്കത്തിന്റെ രക്ഷകർതൃത്വം ആവശ്യപ്പെട്ടു കൊണ്ടും അവധി ദിവസങ്ങളിൽ അവളെ കൂടെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ടും അവളുടെ അച്ഛൻ കുടുംബകോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. അതിന്റെ കാര്യങ്ങൾക്കു ഹാജരാകാനുള്ളതായിരുന്നു ആ നോട്ടീസ്.
Diese Geschichte stammt aus der October 29, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 29, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...