2019 നവംബർ 15
"ഫോൺപെ'യിലെ ബാൻഡ് ബിൽഡിങ് ടീമിൽ നിന്നു മിനു മാർഗരറ്റ് രാജിവച്ചു. മനസ്സിലുള്ള സ്റ്റാർട്ട് അപ്പിനു സ്വപ്നത്തിന്റെ ഇന്ധനവും നിറച്ചു സ്റ്റാർട്ട് ചെയ്യാൻ തയാറാക്കി വച്ചിട്ടുണ്ട്. ബ്ലിസ് ക്ലബ്, അതായിരുന്നു ആ ഓൺലൈൻ ഷോപ്പിങ് സൈറ്റിന്റെ പേര്. സ്ത്രീകൾക്കു മാത്രമുള്ള ‘ആക്ടീവ്' വസ്ത്രങ്ങൾക്കു വേണ്ടിയുള്ളത്.
2019 ഡിസംബർ അവസാന ആഴ്ച
ചൈനയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടു. ലോകം മുഴുവനും അടഞ്ഞു, ഇന്ത്യയും ഫാക്ടറികൾ നിലച്ചു. ഓർഡറുകൾ പാതിവഴിയിലായി. കോറമംഗലയിലുള്ള അപാർട്മെന്റിലെ ഒറ്റമുറി ഫ്ളാറ്റിൽ ലോകം കീഴ്മേൽ മറിഞ്ഞതിനെക്കുറിച്ചോർത്തു മിനു ഇരുന്നു. വഴി തുറന്നു കിട്ടാനുള്ള കാത്തിരിപ്പ്. നിരാശ കടന്നു വരാതിരിക്കാൻ മനസ്സിന്റെ ജനലുകൾ അടച്ചു വച്ചു.
2023 ജനുവരി
ഇന്ന് ബ്ലിസ് ക്ലബിന്റെ വാർഷിക ആവർത്തിത വരുമാനം (എആർആർ) നൂറുകോടിയാണ്. പഠിച്ചതും വളർന്നതും ബഹ്റൈനിലും മുംബൈയിലുമൊക്കെയായിരുന്നെങ്കിലും കൊച്ചിയും മലയാളവും ഇപ്പോഴും മിനുവിന്റെ മനസ്സിലുണ്ട്. "ബ്ലിസ് ക്ലബിന്റെ ഫൗണ്ടർ. ഇതിനു പുറമേ മറ്റൊരു വിലാസം കൂടിയുണ്ട് മിനു മാർഗരറ്റിന്. പെൺകുട്ടികളും വീട്ടമ്മമാരും അടുത്തകാലത്തു ഹരമായി നെഞ്ചേറ്റിയ "മീഷോ ഓൺലൈൻ പ്ലാറ്റ്ഫോം സ്ഥാപകൻ വിദിത് ആത്രേയയുടെ ഭാര്യ.
ഒരു മലയാളി പെൺകുട്ടി ഓടിക്കയറിയ വിജയപ്പടവുകളെക്കുറിച്ചു മിനു സംസാരിക്കുന്നു ബെംഗളൂരുവിലെ ആഡംബരവില്ലയിലിരുന്ന്
"സ്വപ്നം യാഥാർഥ്യമാക്കാൻ തുടങ്ങിയതിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ലോകം നിശ്ചലമായി പോയി. എന്തു ചെയ്യും എന്നറിയാത്ത ദിവസങ്ങൾ. അതും ജോലി രാജിവച്ചു മാസങ്ങൾ. പിന്നീടുള്ള മൂന്നു വർഷം കൊണ്ടു മുപ്പതു വർഷത്തെ കരിയർ പാഠങ്ങളാണു മനസ്സിലാക്കിയത്.
സാധാരണ കുടുംബത്തിൽ നിന്നു കോടികളുടെ നെറുകയിലേക്കുള്ള യാത്രയാണു മിനുവിന്റെത്. ബാങ്ക് ജീവനക്കാരനായ അച്ഛന്റെ മകൾ. ഒൻപതാം ക്ലാസ്സ് വരെ പഠിച്ചതു ബഹ്റൈനിൽ. പിന്നെ യേർക്കാടും കളമശേരി രാജഗിരിയിലും. പതിനഞ്ചുവർഷം മുൻപാണു കൊമേഴ്സ് പഠിക്കാൻ ബെംഗളൂരു ക്രൈസ്റ്റ് കോളജിലേക്കു വന്നത്.
Diese Geschichte stammt aus der January21, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January21, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം