വർഷങ്ങൾക്കു മുൻപ് വിഷാദം താങ്ങാനാകാതെ ആരതി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ചായയിൽ ടോയ്ലറ്റ് ക്ലീനർ കലക്കി കുടിച്ച് അവൾ മരണം കാത്തുകിടന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരു വർഷത്തിനിപ്പുറം അപകടത്തിൽ നട്ടെല്ലിനു പരുക്കേറ്റു കിടപ്പിലായ ആരതി നടക്കാൻ തുടങ്ങി മാസങ്ങൾക്കകം വീടുവിട്ടിറങ്ങി. സിനിമയിലെ ട്വിസ്റ്റുകളെ വെല്ലുന്നതായിരുന്നു ആ ജീവിതം. സ്ത്രീകളുടെ ശരീരസൗന്ദര്യ മത്സരമായ മിസ് കേരള ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ആരതി ഇന്നു ഫിറ്റ്നസ് ഫ്രീക്കുകളുടെ ഡ്രീം ഗേളാണ്.
ഈ വർഷത്തെ മിസ് കേരള ചാംപ്യൻഷിപ്പിനു തയാറെടുക്കുന്നതിനിടെയാണ് ആരതിയെ കണ്ടത്. കണ്ടപാടേ ചെറുചിരിയോടെ മുന്നറിയിപ്പ്, “എനിക്കു സംസാരിക്കാനൊന്നും അറിയില്ല, വേണമെങ്കിൽ ഒന്നു രണ്ടു പോസ് കാണിക്കാം... മരിക്കാൻ തീരുമാനിച്ച് ഇന്നലെകളെ മറികടന്ന്, യെസ് അയാം സ്ട്രോങ്' എന്നുറപ്പിച്ച നിമിഷം വരെയുള്ള ആരതിയുടെ കഥ കേൾക്കാം.
എന്തിനാണു മരിക്കാൻ തീരുമാനിച്ചത് ?
എട്ടാം ക്ലാസ്സു വരെ പഠിപ്പിസ്റ്റായിരുന്ന എനിക്കു കൂട്ടുകാരൊന്നും ഇല്ലായിരുന്നു. ആരുമായും ജെൽ' ആകാൻ പറ്റാതെ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 88 ശതമാനം മാർക്കു വാങ്ങിയെങ്കിലും തട്ടിമുട്ടിയാണ് പ്ലസ് ടു പാസ്സായത്. പറമ്പിൽ മാർ ക്രിസോസ്റ്റം കോളജിൽ ബിഎ ലിറ്ററേച്ചറിനു ചേർന്ന കാലത്ത് ഒരു നല്ല ഫ്രണ്ടിനെ കിട്ടി. പ്രിയപ്പെട്ട ആ ടീച്ചറോടു ഇമോഷനലി വളരെ അറ്റാച്ച്ഡ് ആയി. ചില കാരണങ്ങളെ തുടർന്ന് ആ സൗഹൃദം അവസാനിച്ചതാണ് അന്നത്തെ ഡിപ്രഷനു കാരണം.
ഒറ്റയ്ക്കിരിക്കുമ്പോൾ ഓരോ ചിന്തകൾ വരും. സമ്മർദവും ശൂന്യതയും സഹിക്കാനാകാതെ ചായയിൽ ടോയ്ലറ്റ് ക്ലീനർ ചേർത്തു കുടിച്ചും ഗുളികകൾ വിഴുങ്ങിയും ഞരമ്പു മുറിച്ചുമൊക്കെ മരിക്കാൻ നോക്കി. ചോര കണ്ടു തലകറങ്ങിയതല്ലാതെ ഒന്നും പറ്റിയില്ല. ഒറ്റയ്ക്കാണെന്ന ചിന്ത മറി കടക്കാനാണ് ഉർവശി എന്ന പഗ്ഗിനെ വാങ്ങിയത്. അതോടെ ജീവിതം മാറി. ഡിസ്റ്റന്റായി എംഎ ലിറ്ററേച്ചർ പഠിച്ചു. ആ കാലത്തു തന്നെ ആർട്ടിഫിഷൽ ഇന്റലിജൻസിൽ എംഎസിയും ബ്രിട്ടിഷ് എംബിഎയും ചെയ്തു.
ഉർവശി എന്നു ടാറ്റു ചെയ്യുന്നതു വരെയെത്തി ആ ഇഷ്ടം. പിന്നെ, ലാബ്രഡോർ അടക്കം പല ബ്രീഡുകളിലുള്ള പത്തു പട്ടികളെ വാങ്ങി. അവയെ ബ്രീഡിങ് ചെയ്തു കിട്ടിയ കാശു കൂട്ടി വച്ചാണ് ബൈക്ക് വാങ്ങിയത്.
Diese Geschichte stammt aus der March 04, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 04, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്