ബോർഡ് പരീക്ഷകൾ കഴിയുന്നതോടെ ഏതു കോഴ്സാണ് ഇനി തിരഞ്ഞെടുക്കേണ്ടത് എന്നതിനെക്കുറിച്ചു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എപ്പോഴും സംശയങ്ങളാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ കേട്ട് ആകെ തലചു റ്റും. എന്തൊക്കെ കാര്യങ്ങളിലാണ് ഇനി ശ്രദ്ധിക്കേണ്ടത് ? ഇതാ വിദഗ്ധ നിർദേശങ്ങൾ.
കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?
വിദ്യാർഥിയുടെ കഴിവ്, കഴിവുകേട്, ഉപരിപഠന സാധ്യത, തൊഴിൽ സാധ്യത എന്നിവയ്ക്കു വേണം ഏറ്റവും മുൻഗണന കൊടുക്കാൻ. കോഴ്സിന്റെ പ്രസക്തിയും വിലയിരുത്തണം. 10-ാം ക്ലാസ്സിനു ശേഷം പ്ലസ് ടു കോംബിനേഷനുകൾ തിരഞ്ഞെടുക്കുമ്പോൾ തന്നെ ഉപരിപഠനത്തെ കുറിച്ചുള്ള പ്ലാനിങ് വേണം. ഉദാഹരണത്തിനു ചാർട്ടേർഡ് അക്കൗണ്ടന്റ് ആകാൻ താൽപര്യമുള്ള വിദ്യാർഥിക്കു കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസികളെടുക്കാം. എൻജിനീയറിങ് താൽപര്യമുള്ളവർക്കു ബയോളജി ഒഴിവാക്കാം. നീറ്റ് പരീക്ഷയാണു ലക്ഷ്യമെങ്കിൽ ബയോളജി ഗ്രൂപ്പെടുക്കാം.
പത്താം ക്ലാസ്സിനു ശേഷം പ്ലസ് ടു ബോർഡ് മാറേണ്ടതുണ്ടോ ?
പത്താം ക്ലാസ്സു വരെ പഠിച്ച ബോർഡിൽ തന്നെ പഠിക്കുന്നതാണു നല്ലത്. ആവശ്യമായ കോംബിനേഷനുകൾ ലഭിക്കുന്നില്ലെങ്കിൽ ബോർഡുകൾ മാറാം. സ്റ്റേറ്റ് ബോർഡും സെൻട്രൽ ബോർഡും എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിലാണ്. ഇതുമായി ബന്ധപ്പെട്ടു വ്യാകുലപ്പെടേണ്ടതില്ല.
പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?
സിലബസിന് അനുസരിച്ചു തയാറെടുക്കണം. പരമാവധി മാതൃകാ, മുൻകാല ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ടൈം മാനേജ്മെന്റ് അത്യന്താപേക്ഷിതമാണ്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ കീമിൽ റജിസ്റ്റർ ചെയ്യണം. ആർക്കിടെക്ചർ കോഴ്സിനു താൽപര്യമുള്ളവർ നാറ്റ ജെ മെയിൻ രണ്ടാം പേപ്പർ എഴുതണം. കേരളത്തിൽ പ്രവേശനത്തിന് കീമിൽ റജിസ്റ്റർ ചെയ്യണം.
നാറ്റ പരീക്ഷ വർഷത്തിൽ മൂന്നു തവണയും, ജെ മെയിൻ വർഷത്തിൽ രണ്ടു തവണയും നടത്തും. കേന്ദ്ര സർവ കലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനു പ്രത്യേകം പൊതുപരീക്ഷയെഴുതണം.
കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന കീം എൻജിനീയറിങ് പരീക്ഷയെഴുതണം. ബിഫാമിനു താൽപര്യമുള്ളവർ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പർ എഴുതണം.
Diese Geschichte stammt aus der April 15, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 15, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം