കുടുംബ കോടതിയും കാരണങ്ങളും
Vanitha|May 13, 2023
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് കേസ് സ്റ്റഡികളിലൂടെ വിശദമാക്കുന്ന പംക്തി
സിന്ധു ഗോപാലകൃഷ്ണൻ കോട്ടയം (സിവിൽ ഫാമിലി കേസുകൾ കൈകാര്യം ചെയ്യുന്ന സീനിയർ അഭിഭാഷക
കുടുംബ കോടതിയും കാരണങ്ങളും

കുടുംബ കോടതികളിൽ എത്തുന്ന കേസുകളുടെ എണ്ണം ഒന്നിനൊന്നു കൂടുകയാണ്. സൗഹൃദവും പരസ്പര വിശ്വാസവും കൊണ്ടു സ്വർഗം പോലെ പുലരേണ്ട കുടുംബങ്ങൾ നിമിഷങ്ങൾ കൊണ്ടു തകരുന്നു. വിവാഹമോചനമാണ് ഏകപരിഹാരമെന്ന മട്ടിൽ ചുവടുകൾ വയ്ക്കുന്നു. കുടുംബ കോടതികളിൽ എത്തുന്ന കേസുകളിൽ പൊതുവായി കണ്ടുവരുന്ന കാരണങ്ങളും പ്രവണതകളും എന്തൊക്കെയെന്നു നോക്കാം.

സ്നേഹം പ്രതിഫലിപ്പിക്കാൻ അറിഞ്ഞു കൂടായ്ക, എങ്ങനെ സ്നേഹിക്കണം എന്ന അറിവില്ലായ്മ. അതാണ് പല കുടുംബങ്ങളിലും കണ്ടുവരുന്ന പ്രധാന പ്രശ്നം. സ്നേഹം കൊണ്ടു പങ്കാളിയുടെ മനം കവരുന്നയാൾ പങ്കാളിയുടെ ആത്മധൈര്യം വർധിപ്പിക്കുക കൂടിയാണു ചെയ്യുന്നത്. ഈ തിരിച്ചറിവിലൂടെ, പങ്കാളിയില്ലാതെ തനിക്കു മുന്നോട്ടു പോകാനാകില്ല എന്ന അവസ്ഥയിലേക്ക് അവരെത്തും. അതോടെ ഊഷ്മളമായ ബന്ധം ഉടലെടുക്കും.

പങ്കാളിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും യാതൊരു സ്നേഹവും ബഹുമാനവും സ്ഥാനവും നൽകാതെയുള്ള പെരുമാറ്റം ബന്ധങ്ങളുടെ കെട്ടുറപ്പു തകർക്കും. ഇരുവരിൽ ആര് ഈ പ്രവണത കാണിച്ചാലും അതു മറ്റേയാളെയും ആ സ്വഭാവത്തിലേക്കു നയിക്കാം. അതേപോലെ തന്നെ തിരിച്ചു പെരുമാറാൻ മറ്റേയാൾക്കും അതോടെ തോന്നിത്തുടങ്ങും. ഇതുകൊണ്ടു ചെന്നെത്തിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളിലേക്കാണ്. വൈരാഗ്യബുദ്ധി കൂടുന്നു. ഇരുവർക്കും ബന്ധുബലം കുറയുന്നു. ബന്ധു മിത്രാദികളുമായുള്ള സഹകരണവും കൂടിച്ചേരലുകളും ഇല്ലാതാകുന്നു തുടങ്ങി പല പ്രശ്നങ്ങൾ.

നല്ല ഭാഷ ബഹുമാനത്തോടെ ഉപയോഗിക്കാൻ ശീലിക്കാത്തതും ശബ്ദം ക്രമീകരിച്ചു സംസാരിക്കാൻ അറിയാത്തതും ദേഷ്യം വരുമ്പോൾ അസഹനീയമായി ഒച്ചയെടുക്കുന്നതും അതിനു ചേരുന്ന ശരീരഭാഷയും ഒക്കെ ഭാര്യഭർതൃബന്ധത്തിന് ഉലച്ചിൽ തട്ടുന്നതിനു കാരണമാകുമെന്നു കുടുംബകോടതിയിലെത്തുന്ന കേസുകൾ തെളിയിക്കുന്നുണ്ട്.

പെൺകുട്ടികൾ അവരുടെ അ ച്ഛന്റെ ഗുണങ്ങൾ ഭർത്താവിനുണ്ടാവണമെന്നാഗ്രഹിക്കുന്നതും ആൺകുട്ടികൾ അവരുടെ അമ്മയുടെ കഴിവും ഗുണവും ഭാര്യയിൽ കണ്ടെത്താൻ ശ്രമിക്കുന്നതും പ്രശ്നങ്ങൾക്കു വഴി തെളിക്കും.

ഭാര്യ അടുക്കളക്കാര്യങ്ങളിൽ നിപുണ ആയിരിക്കണം, വീട് വൃത്തിയായി സൂക്ഷിക്കുന്നതിലാകണം മിടുക്കു തെളിയിക്കേണ്ടതു തുടങ്ങിയ ചിന്താഗതികൾ ഇക്കാലത്തും വച്ചു പുലർത്തുന്ന ഭർത്താക്കന്മാരുണ്ട്. കാലം മാറിയതു മനസ്സിലാക്കാതെ ജീവിക്കുന്ന ഇത്തരക്കാരും പ്രശ്നം തന്നെയാണ്.

ഭ്രമം അതിരുവിടുമ്പോൾ

Diese Geschichte stammt aus der May 13, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der May 13, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha

ഉഡുപ്പി ഹോട്ടലിലെ മസാലദോശ

\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു

time-read
3 Minuten  |
November 23, 2024
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 Minuten  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 Minuten  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 Minuten  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 Minuten  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 Minuten  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024