സബർമതിയുടെ തീരത്തെ വരണ്ട കാറ്റിന്റെ ചൂടിൽ നിന്ന് അൽപം ആശ്വാസം തേടി ആശ്രമമുറ്റത്തെ മാവിൻ ചുവട്ടിലിരിക്കുമ്പോഴാണ് മഹേന്ദ്ര ജയിൻ ചോദിക്കുന്നത്, "വിചാർ മ്യൂസിയം കണ്ടില്ലല്ലോ... അതു കാണാതെ അഹമ്മദാബാദിൽ നിന്നു പോയാൽ വലിയ നഷ്ടമായിരിക്കും. 'യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സിറ്റിയായ ഈ നഗരത്തിൽ അങ്ങനെയൊരു മ്യൂസിയമുണ്ടോ? സാധാരണ വീട്ടുപകരണങ്ങളിലൂടെ സാംസ്കാരിക പരിണാമം വെളിപ്പെടുത്തുന്ന പ്രദർശനശാലയാണത്. വെള്ളം ശേഖരിക്കുന്ന കുടങ്ങൾ, പാത്രങ്ങൾ, കളിപ്പാവകൾ, പണിയായുധങ്ങൾ തുടങ്ങി ആഭരണപ്പെട്ടികൾ വരെ പലതും കാണാം അവിടെ ആയിരം കൊല്ലം മുതൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ളവ വരെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടായിരിക്കും ജയിൻ വിശദീകരിച്ചു. വേറിട്ട ഈ പ്രദർശന ശാലയുടെ ലൊക്കേഷനും പോകേണ്ട വിധവുമൊക്കെ ചോദിക്കാതെ തന്നെ വിശദീകരിച്ചു. അതോടെ ആ മ്യൂസിയമൊന്നു കണ്ടാലോ എന്ന വിചാരം മനസ്സിൽ മൊട്ടിട്ടു.
ഗാന്ധി ആശ്രമത്തിൽ നിന്നു പുറത്തിറങ്ങിയപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞു തുടങ്ങിയിരുന്നു. സബർമതി നദിയുടെ ഓരം പറ്റി നീ ണ്ട റോഡ്, സഞ്ചാരികൾക്കായി അണിഞ്ഞാരുങ്ങി നിൽക്കുന്ന റിവർഫ്രണ്ട് പാർക്ക് ആണ് ഏറെ ദൂരം റോഡിനെ അനുഗമിച്ചത്. നിരത്തുകൾ വീതിയേറിയവ ആയിട്ടും വാഹനത്തിരക്കിൽ മുങ്ങിത്താഴ്ന്ന കാർ പത്തു കിലോമീറ്റർ പിന്നിടാൻ അര മണിക്കൂർ എടുത്തു. പരമ്പരാഗതമായ ഗുജറാത്തി ഭക്ഷണശാലയെ അനുസ്മരിപ്പിക്കുന്ന ഓലമേഞ്ഞ പന്തലിനു സമീപം ടിക്കറ്റെടുത്ത് അകത്തേക്ക് നടന്നു. പരമ്പരാഗത ശൈലിയിൽ നിർമിച്ച മണ്ണുകൊണ്ട് നിർമിച്ച കെട്ടിടത്തിന്റെ പൂമുഖത്തേക്കാണ് എത്തിയത്.
കലം നിറയെ കാഴ്ചകൾ
കലങ്ങൾ, കുടങ്ങൾ, കലശങ്ങൾ, കുറ്റികൾ, ചരുവങ്ങൾ... എത്ര പേരിട്ടാലും തികയാത്തത് വൈവിധ്യമാണ് ജലസംഭരണികളുടേത്. ജലം ശേഖരിച്ച് കൊണ്ടുവരാനുള്ളവ, വീടുകളിൽ സംഭരിച്ച് സൂക്ഷിക്കാൻ അടുപ്പിൽ വയ്ക്കാൻ പാകത്തിലുള്ളവ, പിടിക്കാൻ കാതുള്ളവ അങ്ങനെ എത്രവിധം. ചെമ്പും പിച്ചളയും ഓടും ഉപയോഗിച്ച് നിർമിച്ചവയാണ് ഇവ ഏറെയും.
Diese Geschichte stammt aus der June 24, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 24, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം