ഒരു ഫ്രഞ്ച് വാചകമാണ് ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പേജ് ക്യാപ്ഷൻ. Le temps viendra. അർഥം, നിങ്ങളുടെ സമയവും വരും.
തൊടുപുഴ മൂലമറ്റത്തെ സ്കൂളിൽ നിന്നു ക്യാമറ മുന്നിലേക്കുള്ള വഴി തെളിഞ്ഞിട്ടു 18 വർഷം ആ യാത്രയിൽ എന്നും കൈ നിറയെ സിനിമകളുണ്ടായിരുന്നില്ല. ഒരുപാട് ഉയർച്ച താഴ്ചകൾ. ട്രിവാൻഡ്രം ലോഡ്ജും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസും റിങ് മാസ്റ്ററും മോൺസ്റ്ററും വീരസിംഹറെഡിയുമൊക്കെ ശ്രദ്ധിക്കപ്പെട്ടപ്പോഴും അതുപോലെ ഇടവേളകളുമുണ്ടായിരുന്നു. എന്നിട്ടും ഹണിറോസ് ഇന്നും ആൾക്കൂട്ടത്തിനു നടുവിൽ തരംഗമാണ്. കേരളത്തിൽ മാത്രമല്ല, തെലങ്കാനയിലും ആന്ധ്രയിലും എന്തിന് അയർലൻഡിൽ പോലും ഹണി ഹരമായി.
കൈനിറയെയുള്ള ഉദ്ഘാടനങ്ങളോടൊപ്പം മലയാളത്തിൽ വീണ്ടും നായികയാകാനുള്ള ഒരുക്കത്തിലാണ് ഹണി. എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന, ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചൽ' എന്ന സിനിമയിലെ ടൈറ്റിൽ റോൾ.
ഇത് ഹണിറോസിന്റെ സമയമാണോ?
സിനിമയ്ക്ക് എന്നെയല്ല ആവശ്യം, എനിക്കു സിനിമ യെയാണ്. അതെനിക്കു നന്നായറിയാം. സിനിമ നിർത്തി പോകേണ്ട ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടു ണ്ട്. പക്ഷേ, അതെല്ലാം മറികടക്കുന്നതു വലിയ വലിയ പ്രതീക്ഷകൾ മനസ്സിൽ സൂക്ഷിക്കുന്നതു കൊണ്ടാണ്.
എന്നെ സംബന്ധിച്ചിടത്തോളം സിനിമ ഒരു മിഷൻ ഓഫ് ഹോപ് ആണ്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം നൂറു ശതമാനം ആത്മാർഥമായേ ചെയ്തിട്ടുള്ളൂ. ഇപ്പോൾ നല്ല കഥാപാത്രങ്ങൾ തേടി വരുന്നു. ഉദ്ഘാടനങ്ങൾ ഉൾപ്പടെ ഒരുപാട് ഇവന്റ്സ്... ഇതൊക്കെ എന്നും ഒപ്പമുണ്ടാകും എന്ന വിശ്വാസവുമില്ല. പക്ഷേ, പ്രതീക്ഷയുണ്ട്. അതിലാണ് നിലനിൽക്കുന്നത്. എല്ലാം ദൈവം തരുന്നതല്ലേ...
സിനിമയിൽ നിൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. സമ്മർദങ്ങൾ വലുതാണ്. അടുപ്പിച്ചു രണ്ടു സിനിമ വിജയിച്ചില്ലെങ്കിൽ ഭാഗ്യമില്ലാത്ത നടിയെന്നു മുദ്ര കുത്തും. ബോഡി ഷെയ്മിങ്ങും സോഷ്യൽമീഡിയയിലെ ആക്രമണങ്ങളും വേറെ. ഇതിനെയൊക്കെ മറി കടന്നു വേണം പിടിച്ചു നിൽക്കാൻ.
തെലുങ്കിലും താരമായല്ലോ?
Diese Geschichte stammt aus der July 22, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 22, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്