പേടിയോ? മരിച്ചവരെ എന്തിനാണു പേടിക്കുന്നത്? മരിച്ചവർ ഉപദ്രവിക്കില്ല. പീഡിപ്പിക്കാൻ ശ്രമിക്കില്ല, കൊല്ലാൻ ശ്രമിക്കില്ല, പാര പണിയില്ല. ലോൺ തരാതിരിക്കില്ല. പിന്നെ, എന്തിനാണു പേടിക്കുന്നത്?' ക്യാമറയുടെ ഷട്ടർ അടച്ചു ഷൈജ ഒരു നിമിഷം നിശബ്ദയായി. ഇൻക്വസ്റ്റ് ഫൊട്ടോഗ്രഫിയെന്ന മൃതദേഹചിത്രീകരണത്തിൽ രണ്ടു പതിറ്റാണ്ടായി ഈ മാവേലിക്കരക്കാരി സജീവസാന്നിധ്യമാണ്. അപൂർവമായൊരു തൊഴിൽ ചെയ്യുന്നു എന്നതുമാത്രമല്ല ഷൈജയെ വ്യത്യസ്തയാക്കുന്നത്. സ്വന്തം പ്രയത്നം കൊണ്ടു പൊരുതിയെടുത്ത ഒരു ജീവിതത്തിന്റെ ഉടമ കൂടിയാണു ഷൈജ തമ്പി.
പ്രഫഷനൽ ഫൊട്ടോഗ്രഫി ഒരു തൊഴിലായി പെൺകുട്ടികൾ കാണാതിരുന്ന കാലത്താണു ഷൈജ ഈ രംഗത്തേക്കു വന്നത്. ഇപ്പോൾ തൊഴിലിൽ ആൺപെൺഭേദമില്ലെങ്കിലും അന്ന് അതു വലിയ വിപ്ലവമായിരുന്നു.
“ഒന്നുകിൽ പൈലറ്റ് ആകണം. അല്ലെങ്കിൽ ഫൊട്ടോഗ്രഫർ എന്നായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹം. പൈലറ്റാകാനുള്ള സാഹചര്യങ്ങളൊന്നും വീട്ടിൽ ഇല്ലെന്ന് അറിയാമായിരുന്നതുകൊണ്ട് ആ മോഹം മാറ്റിവച്ചു.
ഡിഗ്രി പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ഞാൻ കമ്യൂണിറ്റി പോളിടെക്നിക് സ്കീം പ്രകാരമുള്ള ഫൊട്ടോഗ്രഫി കോഴ്സ് പാസ്സായി. അച്ഛനതു വലിയ അഭിമാനമായാണു കണ്ടത്. അതുകൊണ്ടാണു കയ്യിലുണ്ടായിരുന്ന സ്വർണം വിറ്റും കടം വാങ്ങിയും അച്ഛൻ എനിക്ക് വിവിറ്റാറിന്റെ ഒരു ക്യാമറ വാങ്ങിത്തന്നത്.
നൂറനാട് സാനിറ്റോറിയത്തിന് അടുത്തായിരുന്നു ഷൈജയുടെ കുടുംബം. അച്ഛൻ വിക്രമൻ തമ്പി അമ്മ ശാന്തമ്മ. വിവാഹശേഷമാണു മാവേലിക്കര ചെറുകോലിനടുത്തു ചെറുമണ്ണാത്തു കിഴക്കതിൽ വീട്ടിലേക്കു വന്നത്. ഓട്ടോ ഡ്രൈവറായ അനിൽകുമാറാണു ഭർത്താവ്. മകൻ ഗുരുദാസ് സ്കൂൾ വിദ്യാർഥിയാണ്.
റോഡരികിൽ കിടന്ന വൃദ്ധ
ഫൊട്ടോഗ്രഫിയുടെ ശക്തിയെന്തെന്നു ഷൈജ അറിഞ്ഞതു പുതിയ ക്യാമറ കയ്യിൽ കിട്ടിയതിന്റെ മൂന്നാം ദിവസം. കായംകുളത്ത് ഒരു ചടങ്ങിനു പടമെടുക്കാനുള്ള യാത്രയിലായിരുന്നു. ബസിലിരിക്കുമ്പോൾ ഓടയിൽ വീണുകിടക്കുന്ന വൃദ്ധയെ കണ്ട് അവിടെയിറങ്ങി. അവരെ എടുക്കാനോ ആശുപത്രിയിൽ എത്തിക്കാനോ ആരും ശ്രമിക്കുന്നില്ല. ഞാൻ ആ ദൃശ്യം ക്യാമറയിൽ പകർത്താൻ തുടങ്ങി. ഇതു പത്രത്തിൽ വന്നാൽ നാണക്കേടാകുമെന്നു തോന്നിയപ്പോൾ ഫോട്ടോ എടുക്കുന്നതു തടയാനായിരുന്നു കൂടി നിന്നവരുടെ ശ്രമം. അവസാനം പൊലീസും വാർഡ് കൗൺസിലറും സ്ഥലത്തെത്തി. വൃദ്ധയെ ആശുപത്രിയിലേക്കു മാറ്റി.
Diese Geschichte stammt aus der August 05, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 05, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം