എല്ലാവരെക്കുറിച്ചും അല്ല. എന്നാലും പല വീട്ടിലും ദാ, ഇങ്ങനെയുള്ള അമ്മയെയും കൗമാരക്കാരിയെയും നമ്മൾ കണ്ടിട്ടുണ്ട്. കാണുന്നുമുണ്ട്.
മുപ്പതു വർഷം മുൻപ്
അമ്മ:“ഞാൻ വളർന്നതു പോലെ സാദാ പെണ്ണായി വളർന്നാൽ മതി. കോളജിലേക്കു പോകുമ്പോൾ കാലു കാണിച്ചുള്ള ഉടുപ്പൊന്നും വേണ്ട. ചുരിദാർ മതി. ആൾക്കാരെ കൊണ്ടു പറയിപ്പിക്കരുത്. അടങ്ങി ഒതുങ്ങി കഴിയണം.
മകൾ: നിശബ്ദം. ദേഷ്യവും സങ്കടവും അമർത്തി മൂലയ്ക്ക് പോയിരുന്നു കരയും.
ഇരുപതു വർഷം മുൻപ്
അമ്മ: ഫാഷനൊക്കെ കൊള്ളാം, പക്ഷേ നീ ഇതൊന്നും ഇടേണ്ട.
മകൾ: അമ്മ പഴഞ്ചനാണ്. എന്റെ ക്ലാസ്സിൽ എത്ര പേരാണ് ഇങ്ങനെ വരുന്നത്. പിന്നെ യുദ്ധം, കോലാഹലം
പത്തു വർഷം മുൻപ്
അമ്മ: ആനിവേഴ്സറിയാണു വരുന്നത്. അചന് ഒരു ഷർട്ട് ഓൺലൈനിൽ ഓർഡർ ചെയ്യാൻ പഠിപ്പിക്കാമോ?
മകൾ: ഞാൻ മൊബൈലെടുക്കുമ്പോൾ വലിയ ബഹളം ആണല്ലോ. എന്തായാലും ക്ലാസ്സു കഴിഞ്ഞു വന്നിട്ടു നോക്കാം.
ഇന്ന്
അമ്മ: നീ മുടി കളർ ചെയ്യാൻ പോകുമ്പോ എന്നെയും വിളിക്കാമോ? എനിക്കും മുടി മുറിക്കണം.
മകൾ: എന്നാൽ ഞാനത് റീൽസ് ആക്കും. കാലം മാറുകയാണ്. കൗമാരക്കാരികളുടെ അമ്മമാർ സ്മാർട്ട് ആകുകയാണ്. പ്രായത്തിനോടു കടക്കു പുറത്തെന്നു പറഞ്ഞു മനസ്സു കൊണ്ടു കൂടുതൽ സുന്ദരിമാരാകുകയാണ്. അമ്മമാർ പെൺമക്കളെ ജീവിതം പഠിപ്പിക്കുന്ന 'കാലം തേഞ്ഞു തീർന്നു തുടങ്ങി.
ഇതു പുതുകാലം. മകളിൽ നിന്നു പുതു തലമുറയുടെ ജീവിതം പഠിക്കാൻ അമ്മ കിട്ടുന്ന അവസരം പാഴാക്കാതിരിക്കുക.
കൗമാരക്കാരിയായ മകൾ എന്നത് അമ്മമാർക്കു പുതിയ കാലത്തെക്കുറിച്ചു തിരിച്ചറിയാനുള്ള ഒരു പാഠപുസ്തകമാണ്. മകളിൽ നിന്ന് അമ്മ പഠിക്കേണ്ട 25 കാര്യങ്ങൾ.
മനസ്സൊരുക്കാം
ആദ്യം വേണ്ടതു മനസ്സ് ഒരുക്കലാണ്. മകൾ എന്താണു ചിന്തിക്കുന്നതെന്നും അവളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തൊക്കെയാണെന്നും അമ്മ പഠിക്കണം. അമ്മ വളർന്ന സാഹചര്യത്തിൽ നിന്ന് ഒരുപാട് അകലെയാണ് പുതിയ കാലം. ആ വ്യത്യാസം കണ്ട് അമ്പരക്കുകയോ അമ്മ വളർന്ന കാലമാണ് നല്ലതെന്ന തോന്നൽ ഉണ്ടാകാനോ പാടില്ല. പുതുകാലത്തിനൊത്തു കുട്ടി വളരട്ടെ. നിയന്ത്രണമല്ല ഒപ്പം നിൽക്കലാണു വേണ്ടത്. മകളിൽ നിന്നു പഠിക്കണമെങ്കിൽ ഈ ചിന്ത ഉള്ളിലുണ്ടാകണം.
Diese Geschichte stammt aus der September 02, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 02, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം