ശരിയല്ലെന്നു മനസ്സു പറയുമെങ്കിലും പലപ്പോഴും പല അമ്മമാർക്കും ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യമുണ്ട്. രണ്ടുവയസ്സുപോലും തികയാത്ത കുഞ്ഞിനു മുന്നിൽ ഫോൺ വച്ചു കൊടുക്കുക. കാർട്ടൂണിലോ കുട്ടിക്കഥകളിലോ അവരെ പിടിച്ചിരുത്തുന്നതു ചിലപ്പോൾ ഭക്ഷണം കഴിപ്പിക്കാനാകാം. അല്ലെങ്കിൽ അമ്മയ്ക്ക് അത്യാവശ്യ ജോലികൾ ചെയ്തു തീർക്കാനാകാം. ഇതിന്റെ പ്രത്യാഘാതമായി ചിലപ്പോൾ കുഞ്ഞുങ്ങളിൽ ഉണ്ടാകുക വെർച്വൽ ഓട്ടിസം എന്ന ഗുരുതര ആരോഗ്യ പ്രശ്നമാകാം.
വെർച്വൽ ഓട്ടിസം എന്ന പദപ്രയോഗം മാരിയസ് സാഫിർ എന്നൊരു റൊമേനിയൻ സൈക്കോളജിസ്റ്റാണ് ആദ്യമായി ഉപയോഗിച്ചത്. ഒരുപാടു നേരം മൊബൈൽ ഫോൺ, ടിവി, വിഡിയോ ഗെയിം കൺ സോൾ, ഐ പാഡ്, കംപ്യൂട്ടർ തുടങ്ങിയ സ്ക്രീനുകൾ ക്കു മുന്നിൽ സമയം ചെലവഴിക്കുന്ന കൊച്ചു കുട്ടികൾക്ക് ഓട്ടിസത്തിനു സമാനമായ ചില ലക്ഷണങ്ങൾ അദ്ദേഹം കണ്ടെത്തി. ആശയവിനിമയ ശേഷിക്കുറവ്, സംസാരം കുറവ്, ഒറ്റപ്പെട്ടിരിക്കുക... ഇത്തരം പ്രവണതകളെയാണ് അദ്ദേഹം വെർച്വൽ ഓട്ടിസം എന്ന് വിളിച്ചത്.
യഥാർഥ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഓരോരുത്തർക്കും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് ഓട്ടിസം ശ്രേണിയിലെ എല്ലാ അവസ്ഥകളെയും ചേർത്ത് ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്നാണു വിളിക്കുക. ഓട്ടിസം എന്ന വാക്കുകൊണ്ട് അവനവനിലേക്ക് ചുരുങ്ങുന്ന അവസ്ഥ' എന്നാണ് ഉദ്ദേശിക്കുന്നത്.
1943ൽ ലിയോ കാനർ എന്ന ശിശുരോഗ വിദഗ്ധൻ അദ്ദേഹത്തിന്റെ അടുത്തു വന്ന ചില കുട്ടികളുടെ പ്രത്യേകതകൾ ശ്രദ്ധിച്ചു. മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തരായി അവർ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നു, മുഖത്തു നോക്കുന്നില്ല, മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നില്ല. പകരം തനിച്ചിരുന്നു ചില നിർജീവ വസ്തുക്കളുമായി സമയം ചെലവിടുന്നു. അല്ലെങ്കിൽ ഫാൻ കറങ്ങുന്നതോ ക്ലോക്കിന്റെ ചലനമോ മാത്രം നോക്കിയിരിക്കുന്നു.
കുട്ടികളിലെ ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് ലിയോ കാനർ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് വെർച്വൽ ഓട്ടിസം. കുട്ടികൾ മൂന്നു വയസ്സിനു മുൻപു മുതൽ തുടർച്ചയായി സ്ക്രീനിന് അടിമപ്പെടുന്നതു മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
വെർച്വൽ ഓട്ടിസം എന്ത്?
Diese Geschichte stammt aus der October 14, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 14, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം
ദാവനഗരെയിലെ മധുവിധു
“വീട്ടുമുറ്റത്ത് വിട്ടുകാർ മാത്രമല്ല അയൽപക്കക്കാരും നാട്ടുകാരുമൊക്കെയുണ്ടായിരുന്നു. അവരെയെല്ലാം കണ്ടപ്പോൾ എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല...'' ആലീസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടങ്ങുന്നു.
കുഞ്ഞല്ലേ, കരുതൽ വേണ്ടേ
കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇരട്ടി ശ്രദ്ധ വേണം. നിർബന്ധമായും പാലിക്കേണ്ട മുൻകരുതലുകൾ അറിയാം
SURABHI THE BEST ACTOR
“ക്വാമറയ്ക്കു മുന്നിൽ നന്നായി അഭിനയിക്കുകയും ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്യാനാണു താത്പര്യം.'' സുരഭി ലക്ഷ്മി
ഡോക്ടർ ഫാമിലി
നാദാപുരത്തെ സൈന അഹമ്മദിന്റെ ആറു പെൺമക്കളും ഡോക്ടർമാർ.ഒരേ നൂലിൽ കോർത്ത മനസ്സുമായി ഉമ്മയും മക്കളും ഒത്തുകൂടിയപ്പോൾ
ഒട്ടും മങ്ങാത്ത നിറം
“ഇരുപത്തിയഞ്ചിലേറെ വർഷങ്ങൾക്കു മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയും അവളുടെ ബാല്യകാലസുഹൃത്തും ഇപ്പോൾ സസന്തോഷം ജീവിക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം.... 'നിറം' സിനിമയ്ക്കു പിന്നിലെ അറിയാകഥകളുമായി കമൽ