നമുക്കൊപ്പം മാറുന്ന അടുക്കള
Vanitha|October 28,2023
അടുക്കള ജെൻഡർ ന്യൂട്രൽ ആകുമ്പോൾ നമ്മുടെ അടുക്കളയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം?
നമുക്കൊപ്പം മാറുന്ന അടുക്കള

കാര്യത്തിലേക്കു നേരിട്ടു കടക്കാം. നമ്മുടെ അടുക്കളകൾ മാറിയോ എന്നാണു ചോദ്യം. ഉത്തരം പറയും മുൻപു രണ്ടു രസകരമായ കാര്യങ്ങൾ കേട്ടിട്ടു വന്നാലോ?

സംഭവം 1: ഇക്കഴിഞ്ഞ മാർച്ചിൽ സ്പെയിനിലെ ഒരു കോടതിവിധി വാർത്തകളിൽ നിറഞ്ഞു. വിവാഹമോചിതയായ ഇവാന മോറൽ എന്ന വനിത 25 വർഷങ്ങൾ ശമ്പളമില്ലാതെ വീട്ടുജോലി ചെയ്തതിനുള്ള നഷ്ടപരിഹാരം എന്ന നിലയ്ക്കു മുൻഭർത്താവ് ഒന്നേമുക്കാൽ കോടി രൂപ നൽകണം. രണ്ടുമക്കളെയും ഭർത്താവിനെയും വീടുമൊക്കെ പരിചരിച്ചു ജീവിച്ച ഇവാനയ്ക്കു വിവാഹമോചനത്തിനുള്ള സെറ്റിൽമെന്റ് തുകയായാണ് 1,80,000 പൗണ്ട് (1.79 കോടി രൂപ) നൽകാൻ കോടതി വിധിച്ചത്. ഇവാന വീടു നോക്കിയപ്പോൾ കരിയറിൽ മുന്നേറിയ ഭർത്താവിനു കോടികളുടെ സ്വത്തുണ്ടാക്കാനായി എന്നതും കോടതി ചൂണ്ടിക്കാട്ടി.

സംഭവം : പാത്രം കഴുകുന്ന ലിക്വിഡിന്റെ പരസ്യം. പെണ്ണു കാണാൻ വന്ന ചെക്കനും പെണ്ണും അടുക്കളയിൽ നിന്നു സംസാരിക്കുകയാണ്. സംസാരത്തിനിടയിൽ പെൺകുട്ടിയെ 'ഇംപ്രസ് ചെയ്യാനായി പയ്യന്റെ ഡയലോഗ്, "കല്യാണം കഴിഞ്ഞാൽ ഞാൻ കുക്കിങ്ങിലൊക്കെ സഹായിക്കാം കേട്ടോ.' ഇതുകേട്ട പാടേ പെൺകുട്ടിയുടെ കലക്കൻ മറുപടി, "എങ്കിൽ പാത്രം കഴുകാൻ ഞാനും സഹായിക്കാം...

ഇനി ആദ്യ ചോദ്യം ഒരിക്കൽ കൂടി ഓർമിപ്പിക്കാം. നമ്മുടെ അടുക്കളകൾ മാറിയോ? "ഇല്ലേയില്ല' എന്നായിരുന്നു വർഷങ്ങളായുള്ള ഏവരുടെയും ഒരേ സ്വരത്തിലുള്ള മറുപടി. എന്നാൽ കോവിഡ് ലോക്ഡൗണിൽ എല്ലാവരും കൂടി വീട്ടിലിരുന്ന കാലത്തിനു ശേഷം ഈ ചോദ്യത്തിന്റെ ഉത്തരം പല തരത്തിൽ മാറാൻ തുടങ്ങി. ചിലർ 'അതെ' എന്നും മറ്റു ചിലർ "കുറേശ്ശേ ' എന്നും തുറന്നു പറയാൻ മടിക്കുന്നില്ല.

പക്ഷേ, കേരളം ഞെട്ടിയതു പഠിക്കാനായി നാടു വിട്ട മക്കൾ തിരികെ വന്നപ്പോഴാണ്. പാചകം മുതൽ പാത്രം കഴുകലും തുണിയലക്കുമെല്ലാം ആൺപെൺ ഭേദമില്ലാതെ അവർ ചെയ്യുന്നുണ്ട്.

മാറ്റത്തിന്റെ തുടക്കം

Diese Geschichte stammt aus der October 28,2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der October 28,2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 Minuten  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 Minuten  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
Vanitha

അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം

നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം

time-read
1 min  |
November 23, 2024
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
Vanitha

പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ

കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്

time-read
1 min  |
November 23, 2024
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
Vanitha

എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം

റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?

time-read
3 Minuten  |
November 23, 2024
I AM അനിഷ്മ
Vanitha

I AM അനിഷ്മ

ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ

time-read
1 min  |
November 23, 2024