സൂത്രപ്പണിയുണ്ട് സുന്ദരിയാകാൻ
Vanitha|February 17, 2024
അതെന്താ, മടിയുള്ളവർക്ക് സുന്ദരിയായിരിക്കണം എന്നു മോഹിച്ചൂടെ..
അമ്മു ജൊവാസ്
സൂത്രപ്പണിയുണ്ട് സുന്ദരിയാകാൻ

സൗന്ദര്യസംരക്ഷണത്തിനായി എല്ലാ ദിവസ വും സമയം മാറ്റിവയ്ക്കാൻ മടി. ബ്യൂട്ടി പാർലറിൽ പോയി സായും ഫേഷ്യലും പെഡിക്യൂറുമൊക്കെ ചെയ്യാൻ മടി.

പതിവിലും അൽപം നേരത്തെ ഉണർന്ന് അണിഞ്ഞൊരുങ്ങാൻ മടി. പക്ഷേ, വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും സുന്ദരിയായിരിക്കുകയും വേണം.

അതെന്താ മടിയുള്ളവർക്കു സുന്ദരിയായിരിക്കണമെന്നു മോഹിച്ചൂടെ എന്നു ചോദിക്കാൻ വരട്ടെ... മോഹിച്ചാൽ മാത്രം പോരാ ഇനി പറയുന്ന സൂത്രവഴികൾ അറിയുകയും വേണം. സൗന്ദര്യത്തിലേക്ക് ഉറങ്ങിയുണരാൻ ഇതാ ചില വഴികൾ...

തല കഴുകാൻ തന്നെ മടിയാണോ ?

എണ്ണമയമുണ്ടെങ്കിൽ മുടി സ്റ്റൈൽ ചെയ്യാൻ ഇത്തിരി പ്രയാസമാണ്. അഴിച്ചിട്ടാലും ഭംഗിയുണ്ടാകില്ല. ഷാംപൂവും കണ്ടീഷനറുമിട്ടു തല കഴുകിയാൽ തീരുന്ന പ്രശ്നമാണ്. പക്ഷേ, ഇടയ്ക്കിടെ തല കഴുകാൻ മടിയാണെങ്കിലോ ? ടെൻഷനേ വേണ്ട, ഡ്രൈ ഷാംപൂ ഉണ്ടല്ലോ.

 ഷംപൂ എന്നാണ് പേരെങ്കിലും ഇതു സ്പ്രേ ആണ്. മുടി ചെറുഭാഗങ്ങളായി തിരിച്ച് സ്പ്രേ ചെയ്ത ശേഷം വിരലുകൾ കൊണ്ടു മുടി കോതിയെടുക്കാം. എണ്ണമയം നീങ്ങി ഷാംപൂ ചെയ്തതുപോലെ മുടി ഒഴുകിപ്പറന്നുകിടക്കും.

തല കഴുകിയാൽ മുടി ഉണങ്ങാൻ എടുക്കുന്ന സമയം പലരെയും അലട്ടാറുണ്ട്. മുടിയിൽ ഈർ മാറ്റാൻ മൈക്രോ ഫൈബർ ടവ്വൽ ഉപയോഗിക്കുക. അല്ലെങ്കിൽ പഴയ ടീഷർട്ട് ഉപയോഗിക്കുക. മുടി കെട്ടിവച്ച് ഉണക്കാനും ടീഷർട്ട് ചുറ്റിവയ്ക്കു ന്നതാണു നല്ല വഴി. മുടി വരളാതിരിക്കാനും ഈ ടീ ഷർട് ടിപ് സഹായകരമാണ്.

മുടിയിൽ അലകൾ തീർക്കാൻ

ഉറങ്ങിയുണരുമ്പോഴേക്കും തിരമാലകൾ പോലുള്ള വേവി ഹെയർ സ്വന്തമാക്കാൻ തലേന്നു രാത്രി 10 മിനിറ്റ് മാറ്റി വച്ചാൽ മതി. മുടി നന്നായി ചീകിയ ശേഷം മുടി രണ്ടായി പിന്നിക്കെട്ടി ഉറങ്ങാം. മേക്കപ്പും ഡ്രസ്സിലുമെല്ലാം കഴിഞ്ഞ ശേഷം മുടി അഴിച്ചിടുക. ചീപ്പ് ഉപയോഗിച്ചു ചീകരുത്. ആവശ്യമെങ്കിൽ ആന്റി ഫിസ് സീറം പുരട്ടി മുടി ഭംഗിയാക്കാം. മുടി പിന്നിലെ ട്ടും മുൻപ് ഹെയർ ടെക്സചറൈസിങ് ക്രീം പുരട്ടുന്നതും നല്ലതാണ്. മുടി മൂന്നായി ഭാഗിച്ച് ഓരോ ഭാഗവും സോക്സ് ചേർത്തു ചുറ്റി വച്ചും ഓവർനറ്റ് വേവി ഹെയർ സ്വന്തമാക്കാം.

സ്ട്രെയ്റ്റ് ഹെയർ ഉള്ളവർക്കാണ് ഈ സൂത്ര പണിയുടെ ഫലം പൂർണമായി ലഭിക്കുക. അങ്ങിങ്ങായി ചുരുളുകളുള്ള മുടിയും ഭംഗിയായി കിടക്കും. ഉള്ളു കുറവുള്ള മുടിക്കു ഉള്ളു തോന്നിക്കാനും ഈ ഹെയർ സ്റ്റൈൽ സൂപ്പറാണ്.

Diese Geschichte stammt aus der February 17, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der February 17, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
കാലമെത്ര കൊഴിഞ്ഞാലും...
Vanitha

കാലമെത്ര കൊഴിഞ്ഞാലും...

കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും

time-read
4 Minuten  |
November 09, 2024
വെയിൽ തന്നോളൂ സൂര്യാ...
Vanitha

വെയിൽ തന്നോളൂ സൂര്യാ...

വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും

time-read
2 Minuten  |
November 09, 2024
തനിനാടൻ രുചിയിൽ സാലഡ്
Vanitha

തനിനാടൻ രുചിയിൽ സാലഡ്

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...

time-read
1 min  |
November 09, 2024
ഗെയിം പോലെ ജീവിതം
Vanitha

ഗെയിം പോലെ ജീവിതം

പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ

time-read
3 Minuten  |
November 09, 2024
സ്വാദും ഗുണവുമുള്ള രംഭ ഇല
Vanitha

സ്വാദും ഗുണവുമുള്ള രംഭ ഇല

സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം

time-read
1 min  |
November 09, 2024
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

time-read
3 Minuten  |
November 09, 2024
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
Vanitha

വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ

ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?

time-read
1 min  |
November 09, 2024
കണ്ടാൽ ഞാനൊരു വില്ലനോ?
Vanitha

കണ്ടാൽ ഞാനൊരു വില്ലനോ?

'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്

time-read
1 min  |
November 09, 2024
തോൽവികൾ പഠിപ്പിച്ചത്
Vanitha

തോൽവികൾ പഠിപ്പിച്ചത്

ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ

time-read
2 Minuten  |
November 09, 2024
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
Vanitha

റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം

റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം

time-read
1 min  |
November 09, 2024