വസ്ത്രങ്ങളും സംസാരിക്കും. പക്ഷേ, പലരും അതു കേൾക്കാറില്ലെന്നു മാത്രം. വസ്ത്രങ്ങളെ മടുക്കാതെ സ്നേഹിക്കുന്നവർക്കെല്ലാം അവയുടെ സംഭാഷണം കേൾക്കാൻ കഴിയും. ഇനിയും നല്ലത് കിട്ടുമോ എന്നന്വേഷിച്ച് കടകളിലൂടെ, തുണികൾ അടുക്കി വച്ചിരിക്കുന്ന വാഡ് റോബുകൾക്കരുകിലൂടെ, ഉടുപ്പുകൾ ജനിച്ചു വീഴുന്ന മെഷീനുകൾക്കരികിലൂടെ ഒക്കെ നടക്കുമ്പോൾ ഞാനത് കേട്ടിട്ടുണ്ട്.
വസ്ത്രങ്ങളുടെ കിളിപ്പേച്ചുകൾക്കു കാതോർത്തു തുടങ്ങിയത് ഒരുപാട് കാലം മുൻപാണ്. നായിക-ശോഭന, ചിത്രം മണിച്ചിത്രത്താഴ് തിയറ്ററിൽ സിനിമ കാണാനെത്തിയ സ്കൂൾകുട്ടി അന്ന് ശോഭനയുടെ സാരികളിൽ ലയിച്ച് അലിഞ്ഞുപോയിരുന്നു. ആ ബ്ലൗസുകളുടെ കട്ടിങ് പോലും ഒപ്പിയെടുത്ത കാർബൺ പേപ്പർ ആയി മാറിയിരുന്നു മനസ്സ്. അന്നൊന്നും കരുതിയില്ല പിന്നീടൊരുകാലത്തു വസ്ത്രാലങ്കാര വിദഗ്ധ എന്ന ലേബലിൽ ശോഭനയുടെ മുന്നിൽ ചെന്നു നിൽക്കേണ്ടി വരുമെന്ന്.
“തിര' എന്ന ചിത്രത്തിനു വേണ്ടി കറുപ്പ് അല്ലെങ്കിൽ ചുവപ്പു സാരി വേണം എന്നു സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. സിനിമയിലുടനീളം നായിക ശോഭന ഉടുക്കുന്ന സാരിയാണ്. അത്ര ഭംഗിയുള്ളതാകണം. അന്വേഷിച്ചു നടപ്പിനിടയിൽ കറുപ്പും ചുവപ്പും മൽസരിച്ചെന്നപോലെ തലയുയർത്തി നിൽക്കുന്ന ഒരു സാരി കണ്ടു. അതിനൊപ്പം മറ്റൊരു സാരിയും കൂടി കരുതിയാണ് ചെന്നെയിലെ ശോഭനയുടെ നൃത്തശാലയിൽ ട്രയലിന് എത്തുന്നത്. അവരുടെ നീണ്ട വിരലുകൾ ആദ്യം തൊട്ടത് കറുപ്പും ചുവപ്പും പാതി പാതിയായ ആ സാരിയിലാണ്. അടുത്ത മുറിയിലേക്കു കയറി നിമിഷങ്ങൾക്കുള്ളിൽ സാരിയുടുത്ത് ഇറങ്ങി വന്നു. അലസമായി ചുമലിലേക്കു വിരിച്ചിട്ട സാരിത്തലപ്പും പിടിച്ചുള്ള ആ നിൽപ്, പെട്ടെന്നു ഞാൻ ആ പഴയ ഫാൻ ഗേൾ ആയി. ഗംഗയുടെ സാരിയിൽ മയങ്ങിയ സ്കൂൾ കുട്ടി.
ആരാധനയുടെ നിമിഷങ്ങൾ
Diese Geschichte stammt aus der April 13, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 13, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം