കായൽക്കാറ്റിൽ മഴയുടെ തണുപ്പുണ്ട്. ഫോർട്ടുകൊച്ചിയിലെ ചായക്കടയിൽ നിന്നിറങ്ങി വന്ന ആളെ കണ്ടപ്പോൾ ഒന്നു ഞെട്ടി. "നീങ്ക അപ്പടിയേ നമ്മ തലൈവർ മാതിരി' കൂട്ടത്തിൽ തമിഴ്നാട്ടുകാരനായ ഒരാളുടെ കമന്റ്, "കൊച്ചി രജനികാന്ത് എന്നറിയപ്പെടുന്ന സുധാകര പ്രഭുവിന്റെ ചായക്കടയുടെ മുന്നിൽ അപ്പോൾ ഒരു കാർ എത്തി. ഡോർ തുറന്ന് അയാൾ മെല്ലെ പുറത്തേക്കിറങ്ങി. കൂളിങ് ഗ്ലാസ്, കറുത്ത കുർത്ത, പളപളാ മിന്നുന്ന കരമുണ്ട്. അരൂരിന്റെ സുരേഷ് ഗോപി, ജയചന്ദ്രൻ. അതോടെ കണ്ടുനിന്നവരുടെ ആവേശം മീറ്റർ ചായ പോലെ പതഞ്ഞുപൊന്തി.
"രജനികാന്തിന്റെ ചായക്കടയിൽ സുരേഷ് ഗോപിയോ?' വനിത ഒരുക്കിയ ഈ കൂടിക്കാഴ്ചയെ ഒറ്റവരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ, അതിനും അപ്പുറമുണ്ട് അവർക്കിരുവർക്കും പങ്കുവയ്ക്കാനുള്ള വിശേഷങ്ങൾ. താരങ്ങളുമായുള്ള രൂപസാദൃശ്യമൊഴിച്ചാൽ ഇവരുടെ ജീവിതങ്ങൾക്കു സിനിമയുടേതു പോലുള്ള വെള്ളിവെളിച്ചമില്ല. കട ഭാര്യ സുധയെ ഏൽപ്പിച്ച് തലൈവർ സ്റ്റൈൽ വേഷത്തിൽ സുധാ കരപ്രഭു യൂബർ ഡ്രൈവറായ അരൂർക്കാരൻ ജയചന്ദ്രനൊപ്പം നടക്കാനിറങ്ങി.
തലൈവർ മീറ്റ്സ് ആക്ഷൻ കിങ്
സുധാകര പ്രഭു: ബസ് കണ്ടക്ടറായിരുന്ന ശിവാജി റാവു ഗെയ്ക്വാദ് രജനികാന്തായി മാറിയ കഥ എല്ലാവർക്കുമറിയാമല്ലോ. അത്തരം മാജിക്കൽ ട്വിസ്റ്റ് ഒന്നും എന്റെ ജീവിതത്തിലില്ല. വയസ്സാംകാലത്ത് സംഭവിച്ച നിയോഗമാണ് ഈ തലൈവർ വിളിയും സൂപ്പർ സ്റ്റാർ വേഷവും.
ജയചന്ദ്രൻ: മൂന്നു വർഷം മുൻപുള്ള സുധാകര പ്രഭുവിനെ ആരെങ്കിലും അറിയുമായിരുന്നോ ചേട്ടാ. എന്റെ കാര്യവും വ്യത്യസ്തമല്ല. അരൂരിൽ നിന്നു കൊച്ചി വരെ സൈക്കിൾ ചവിട്ടി വന്ന് സുരേഷ് ഗോപി പടങ്ങൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടുള്ളതാണ് എന്റെ സിനിമാബന്ധം അദ്ദേഹത്തെ ഇതുവരെ നേരിട്ടു കണ്ടിട്ടും കൂടിയില്ല. പണ്ടു ബംഗാളി എന്നു വിളിച്ചിരുന്നവർ ഇപ്പോൾ സുരേഷ് ഗോപിയെപ്പോലെ എന്നു പറയുന്നതു കേൾക്കുന്നത് തന്നെ രസം.
സുധാകര പ്രഭു: എന്താണ് ജയന്റെ ബംഗാളി ബന്ധം? ജയചന്ദ്രൻ: അച്ഛൻ രാമചന്ദ്രനു ബംഗാളിലെ കോൾ ഇന്ത്യ എന്ന കൽക്കരി കമ്പനിയിലായിരുന്നു ജോലി. അമ്മ സരസ്വതിയമ്മ.
ബംഗാളിൽ ജോലി ചെയ്യുന്നയാളുടെ മകൻ ബംഗാളി. അന്നൊക്കെ ബംഗാളികളും ബംഗാളിൽ പോയവരും നാട്ടിൽ കുറവല്ലേ. ഞാൻ ജനിച്ചു മൂന്നാലു മാസം കഴിഞ്ഞപ്പോഴേക്കും ബംഗാളി ബന്ധം ഉപേക്ഷിച്ച് അരൂരിലെ അമ്മ വീട്ടിലേക്ക് എത്തി.
Diese Geschichte stammt aus der July 20, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 20, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും