പുസ്തകങ്ങൾ ധാരാളമുള്ള വീട്. കുഞ്ഞു രമയുടെ മനസ്സിൽ അക്ഷരങ്ങൾ പാർപ്പുറപ്പിക്കാൻ മറ്റു കാരണങ്ങൾ വേണ്ടല്ലോ.
രണ്ടാം ക്ലാസ്സിലെ അവധിക്കാലത്തു സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായിരുന്ന അച്ഛൻ പുത്തേഴത്ത് രാമൻ മേനോൻ വാങ്ങിക്കൊടുത്ത വ്യാസന്റെ വിരുന്ന് ' എന്ന വിവർത്തനഗ്രന്ഥമാണ് ആദ്യം വായിച്ചത്. തൊട്ടു പിന്നാലെ അദ്ദേഹം തന്നെ മലയാളത്തിലേക്കു മൊഴിമാറ്റിയ "ടാഗോറിന്റെ കഥകൾ പിന്നീടങ്ങോട്ടു വായനയുടെ പൂക്കാലമായിരുന്നു.
പക്ഷേ, അപ്പോഴേക്കും കണ്ണിലെ വെളിച്ചം മെല്ലെ കുറയാൻ തുടങ്ങി. ഒന്നാം ക്ലാസ് മുതൽ കണ്ണട ഉപയോഗിക്കേണ്ടി വന്നു.
പഠനത്തിന്റെ ആയാസം കണ്ണുകൾക്കു താങ്ങാനാകില്ലെന്നായതോടെ പത്താം ക്ലാസ്സിൽ വിദ്യാഭ്യാസം അവസാനിച്ചു. പക്ഷേ, വായനയുടെ ലോകം പിന്നെയും വളർന്നു. ഒപ്പം എഴുത്തിലും പിച്ചവച്ചു തുടങ്ങി.
ആ നിശ്ചയദാർഢ്യം പിന്നീടു മലയാള സാഹിത്യത്തിന് അനുഗ്രഹമായി. പൗലോ കൊയ്ലോയുടെ "ദി ആൽകെമിസ്റ്റ്, ഹെർമൻ ഹെസ്സയുടെ "സിദ്ദാർത്ഥ, ഖാലി ദ് ഹൊസൈനിയുടെ “കൈറ്റ് റണ്ണേഴ്സ് ഇ.എം. ഫോസ്റ്ററിന്റെ 'എ പാസേജ് ടു ഇന്ത്യ' തുടങ്ങി അറുപതിലധികം ലോക ക്ലാസ്സിക്കുകൾ മലയാളത്തിലേക്കെത്തിച്ചത് ഈ പഴയ മലയാളം മീഡിയം പത്താം ക്ലാസ്സുകാരിയാണ്. 80-ാം വയസ്സിലും വർഷത്തിൽ രണ്ടും മൂന്നും വിദേശ പുസ്തകങ്ങൾ രമാ മേനോന്റെ മനോഹര പരിഭാഷയിൽ മലയാളിയെ തേടിയെത്തുന്നു.
കഥകൾ വിരിഞ്ഞ കാലം
“ഞാൻ ജനിക്കുമ്പോൾ അച്ഛന് അൻപത്തിയഞ്ചും അമ്മ ജാനകിക്കു നാൽപ്പത്തിയെട്ടുമായിരുന്നു പ്രായം. പത്താമത്തെ കുട്ടിയായിരുന്നു ഞാൻ. ഇളയ കുട്ടിയായതിന്റെ വാൽസല്യക്കൂടുതലും കരുതലും ആവോളം കിട്ടിയിരുന്നു. മൂത്ത ചേച്ചിയുടെ മകൾക്കും എനിക്കും ഒരേ പ്രായമാണ്.
പഠനം നിർത്തിയെങ്കിലും ഒരു ജോലി നേടത്തക്ക എന്തെങ്കിലും വിദ്യാഭ്യാസ യോഗ്യത വേണമെന്ന് എനിക്കു തോന്നി. അങ്ങനെ മദ്രാസ് കലാക്ഷേത്രയിൽ രണ്ടു വർഷത്തെ മോണ്ടിസോറി ട്രെയിനിങ്ങിനു ചേർന്നു. അതാണ് മലയാളം മീഡിയത്തിൽ പഠിച്ചിരുന്ന എനിക്ക് ഇംഗ്ലിഷ് ഭാഷയിൽ അടിസ്ഥാന ധാരണ നൽകിയത്.
പത്താം ക്ലാസ് വരെ മലയാളം പുസ്തകങ്ങൾ മാത്രമേ വായിച്ചിട്ടുള്ളൂ. പിന്നീടാണ് ഇംഗ്ലിഷിലുള്ള വായന തുടങ്ങുന്നത്. കഥകളാണ് എഴുതിത്തുടങ്ങിയത്.
Diese Geschichte stammt aus der August 03, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 03, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും