
കേരളത്തിലെ സാമൂഹിക-സാമുദായിക നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളാണ് മന്നത്ത് പത്മനാഭൻ. സാമൂഹിക പരിഷ്കർത്താവ്, അധ്യാപകൻ, അഭിഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുകയും പൊതുരംഗത്ത് മികച്ച സംഭാവനകൾ നൽകുകയും ചെയ്തതിലൂടെ അന്നത്തെ രാഷ്ട്രപതി "ഭാരത കേസരി' സ്ഥാനം നൽകി ആദരിച്ച വ്യക്തിത്വമാണ് മന്നത്ത് പത്മനാഭൻ, പത്മഭൂഷൺ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സമൂഹനന്മയോടൊപ്പം സ്വസമുദായത്തിന്റെ പുരോഗതിക്കു വേണ്ടിക്കൂടി അശ്രാന്തം പരിശ്രമിച്ച മന്നം സ്ഥാപിച്ചതാണ് "നായർ സർവീസ് സൊസൈറ്റി'. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നും വിശേഷിപ്പിക്കപ്പെടുന്ന മന്നം എൻഎസ്എസിനു കീഴിൽ നായർ സമൂഹത്തെ സംഘടിപ്പിച്ച ദീർഘവീക്ഷണമുള്ള പരിഷ്കർത്താവായാണ് കണക്കാക്കപ്പെടുന്നത്. നിസ്വാർഥ സേവനം കൈമുതലാ ക്കി, ജനസമൂഹത്തിന്റെ നന്മയ്ക്കായി ഇറങ്ങിത്തിരിച്ച മന്നം മതഭേദചിന്തയുടെ കോട്ട തകർക്കുകയും ഐക്യം, സാമൂഹികശക്തി, ഭാരതസംസ്കാരം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു.
1878 ജനുവരി 2നു ചങ്ങനാശ്ശേരിയിലെ പെരുന്നയി ലാണു മന്നത്ത് പത്മനാഭൻ ജനിക്കുന്നത്. അച്ഛൻ വാകത്താനത്ത് നീലമന ഇല്ലത്തിലെ ഈശ്വരൻ നമ്പൂ തിരി, അമ്മ മന്നത്ത് ചിറമറ്റത്ത് പാർവതി അമ്മ. മാ താപിതാക്കൾ പിന്നീടു ബന്ധം പിരിയുകയും അദ്ദേഹ ത്തിന്റെ അമ്മ കളത്തിൽ വേലുപ്പിള്ളയെ പുനർവിവാ ഹം ചെയ്യുകയും ചെയ്തു. ആ ബന്ധത്തിൽ കൃഷ്ണ പിള്ള, മാധവൻപിള്ള, പരമേശ്വരൻപിള്ള, നാരായണ പിള്ള എന്നിങ്ങനെ നാലു സഹോദരങ്ങളാണ് മന്നത്ത് പത്മനാഭനുള്ളത്. അഞ്ചാം വയസ്സിൽ കരയിലെ കേശവൻ ആശാന്റെ കീഴിലാണു മന്നം പഠനം ആരംഭിച്ചത്. പത്താം വയസ്സിൽ ചങ്ങനാശ്ശേരിയിലെ സർക്കാർ സ്കൂളിൽ ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്നു രണ്ടാം ക്ലാസോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പഠനം അവസാനിപ്പിച്ചെങ്കിലും അദ്ദേഹം കൈയക്ഷരം നന്നാക്കാൻ പ്രവൃത്തി കച്ചേരിയിൽ പോയി തമിഴും മലയാളവും തണ്ടപ്പേർ പകർത്താറുണ്ടായിരുന്നു.
This story is from the March 22, 2025 edition of Thozhilveedhi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 22, 2025 edition of Thozhilveedhi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

ഫിലസോഫിക്കൽ കൗൺസലിങ്
വ്യക്തിഗത ചിന്തകളെ ആസ്പദമാക്കിയുള്ള കൗൺസലിങ്

118 എസ്ഐമാർ സേനയിലേക്ക്
• 15 പേർ വനിതകൾ • എംടെക്, ബിടെക്, എംബിഎ ബിരുദധാരികളും

പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് തീരാൻ മൂന്നാഴ്ച നിയമനം മൂന്നിലൊന്നു മാത്രം
6,647 പേരുള്ള ലിസ്റ്റിൽ നിയമന ശുപാർശ ലഭിച്ചത് 2,138 പേർക്ക്; ഇതിൽ 231 എണ്ണവും എൻജെഡി

സഹകരണ മേഖലയിൽ ജോലിക്ക് ജെഡിസി കോഴ്സ് പഠിക്കാം
ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർക്കും സഹകരണ സംഘം ജീവനക്കാർക്കുമുൾപ്പെടെ അർഹരായവർക്ക് സംവരണം

പേപ്പർ ബാഗിലുണ്ട് വരുമാനം
നടത്തിപ്പുകാർക്കു മാത്രമല്ല, മറ്റു ധാരാളം പേരിലേക്കും വരുമാനം എത്തിക്കുന്ന സംരംഭമാണു പേപ്പർ ക്യാരി ബാഗ് നിർമാണം

കഥാപുരുഷൻ
വമ്പൻ സിനിമകളെ പിന്തള്ളി “അനോറ എന്ന കൊച്ചുസിനിമയിലൂടെ ഓസ്കറുകൾ വാരിക്കൂട്ടി ഷോൺ ബേക്കറിന്റെ വിസ്മയം

കുർദുകൾ പിൻമാറുന്നു തുർക്കിക്ക് സമാധാനം
പ്രത്യേക രാഷ്ട്രം ആവശ്യപ്പെട്ട് പൊരുതുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി വെടിനിർത്തലിന്

പകുതിപോലും നിയമനമില്ല
LPST ലിസ്റ്റ് തീരാൻ രണ്ടര മാസം

സംസ്ഥാന പിഎസ്സികളിലെ ആദ്യ മ്യൂസിയം കേരളത്തിൽ
ഉദ്യോഗാർഥികൾക്ക് എല്ലാ ദിവസവും പൊതുജനങ്ങൾക്ക് ശനിയാഴ്ചകളിലും സന്ദർശിക്കാം