
ഇന്നുരാവിലെ മുറ്റത്തുനിന്ന് ലഭിച്ച രണ്ട് വസ്തുക്കൾ അയാളുടെ സംശയത്തിന് ആക്കം കൂട്ടി. എരിഞ്ഞു തീരാറായ ഒരു ബീഡിക്കുറ്റിയായിരുന്നു ആദ്യം കിട്ടിയത്. രണ്ടാമത്തേത് ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പി. അതിന്റെ അടപ്പു തുറന്ന് മൂക്കിനോടടുപ്പിച്ചപ്പോൾ കുഴമ്പിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു.
മിക്കവാറും ദിവസങ്ങളിൽ താൻ മദ്യപിക്കാറുണ്ട്. നാളിതുവരെ സിഗററ്റോ ബീഡിയോ വലിച്ചിട്ടില്ല. അങ്ങനെയുള്ള തന്റെ വീട്ടുമുറ്റത്ത് എങ്ങനെ ബീഡിക്കുറ്റി വന്നു? കുഴമ്പുപയോഗിക്കത്തക്ക ശരീരവേദന രമണിക്കോ തനിക്കോ ഇല്ല. അതുകൊണ്ടുതന്നെ ഈ വീട്ടിനുള്ളി ലെങ്ങും കുഴമ്പോ ദേഹത്ത് പുരട്ടുന്ന മറ്റ് തൈലമോ ഒന്നും തന്നെയില്ല. ഇന്നലെ വൈകിട്ട് ആറരയ്ക്ക് പുറത്തുപോകു മ്പോൾ ഈ ബീഡിക്കുറ്റിയും കുഴമ്പിന്റെ കുപ്പിയും മുറ്റത്ത് ഉണ്ടായിരുന്നില്ലെന്ന് നൂറുശതമാനം ഉറപ്പാണ്. അത് വ്യക്തമായി ഓർക്കാൻ കാരണം ആ വീഴ്ചയാണ്. വരാന്തയിൽ നിന്ന് മുറ്റത്തേ യ്ക്കിറങ്ങിയപ്പോൾ കാലുതെന്നി താഴേക്ക് വീണു. ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ചില്ലറത്തുട്ടുകൾ നാലു പാടും ചിതറിത്തെറിച്ചു. അതുകണ്ടത്താൻ മുറ്റം മുഴുവൻ അരിച്ചുപെറുക്കേണ്ടി വന്നു. അപ്പോഴൊന്നും കാണാത്ത ഈ രണ്ട് വസ്തുക്കൾ ഇരുട്ടി വെളുത്തപ്പോൾ ഇവിടെ എങ്ങനെയാണ് വന്നത്? ഇതിൽ നിന്നും മനസ്സിലാകുന്നത് താൻ പുറത്തുപോയ ആറരയ്ക്കും മടങ്ങി വന്ന ഒമ്പതുമണിക്കുമിടയിൽ ആണൊരുത്തൻ ഈ വീട്ടിൽ വന്നു എന്നതാണ്. സന്ധ്യവരെ വഴിയിലൂടെ ആൾ സഞ്ചാരമുള്ളതിനാൽ അതിനുശേഷമാകാം അവൻ എത്തിയത്.
താലികെട്ടിയ ഭർത്താവ് ജീവനോടെയിരിക്കുമ്പോൾ അന്യപുരുഷനെ വീട്ടിൽ വിളിച്ചു കേറ്റിയ വഞ്ചകി. നീയും നിന്റെ മറ്റവനും ഒരിക്കലും കരുതിയിരിക്കില്ല ഞാൻ ഇത് കണ്ടുപിടിക്കുമെന്ന്. ഏത് കുറ്റവാളിയും എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കാറുള്ളതു പോലെ അവൻ ഉപേക്ഷിച്ച വിലപ്പെട്ട തെളിവുകളാണ് എരിഞ്ഞുതീരാറായ ബീഡിക്കുറ്റിയും കാലിയായ കുഴമ്പു കുപ്പിയും. ഇതുരണ്ടും വെച്ച് ബുദ്ധിമാനായ ഈ ശശാങ്കൻ നിന്റെയൊക്കെ ചീട്ടുകീറും. ശരിയാക്കിത്തരാം ഞാൻ.
എരിഞ്ഞുതീരാറായ ബീഡിക്കുറ്റി അവന് ബീഡിയോട് ആക്രാന്തം കൂടുതലുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തുടരെ തുടരെ വലിക്കുന്നവനാകാം. പുറത്തുപോകുമ്പോൾ പോലും കുഴമ്പു കുപ്പി കയ്യിൽ കരുതണമെങ്കിൽ ശരീരത്ത് സ്ഥിരം വേദനയുള്ളവനാകാം. പ്രയാസമുള്ള ജോലി ചെയ്യുമ്പോൾ വേദന കൂടുമെന്നുറപ്പുള്ളതിനാൽ കൊണ്ടുവന്നതാകാനും സാധ്യതയുണ്ട്.
This story is from the December 2023 edition of Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2023 edition of Hasyakairali.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

സുദേവന്റെ വരുമാനമാർഗ്ഗം
പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

പുതുവത്സര പ്രൂഫ് പ്ലാൻ
നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും

ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ