Vanitha|March 19, 2022
ഇൻഫ്ലുവൻസർ ഇന്ന് സോഷ്യൽ മീഡിയയിലെ വിലയുള്ള വാക്കാണ് ഇത്. സിനിമാതാരങ്ങൾക്കു മാത്രം കിട്ടിയിരുന്ന താരപദവിയും ഗ്ലാമർ ലോകവുമൊക്കെ നമ്മൾ ഒന്നു വൈറലായാൽ ഇന്ന് കയ്യിൽ വരും. പക്ഷേ, സൂക്ഷിക്കേണ്ട ഒരുപാടു കാര്യങ്ങളും ഉണ്ട്. പ്രശസ്തർ നൽകുന്ന നിർദേശങ്ങൾ...
വിജീഷ് ഗോപിനാഥ്
Article Reader

പണവും പ്രശസ്തിയും ഒരുപോലെ കിട്ടു ന്ന കരിയർ - സെലിബ്രിറ്റി എന്ന വാക്കിന് ഇന്ന് അതിരുകൾ വലുതാണ്. പണ്ട് സിനിമയുടെ വലിയ സീനിൽ അഭിനയിച്ചാൽ മാത്രം കിട്ടിയിരുന്ന താരപദവിയും ആരാധകരുടെ സ്നേഹവും മൊബൈലിന്റെ കുഞ്ഞു സ്‌ക്രീനിൽ നിറയുന്ന കാലം. പാട്ടോ പാചകമോ മോഡലിങ്ങോ എന്തിനു  ചുമ്മാ ഇരുന്നു കഥ പറഞ്ഞാൽ പോലും താരമാകാൻ ഭാഗ്യമുണ്ടെങ്കിൽ അധികം സമയം വേണ്ട.

ഈ ഗ്ലാമർ ലോകത്ത് ഡിസ്ലൈക് ചെയ്യപ്പെടേണ്ട, ബ്ലോക്ക് ചെയ്യപ്പെടേണ്ട ചില കാര്യങ്ങളും ഇല്ലേ? കൊച്ചിയിൽ മോഡലുകൾ കാർ അപകടത്തിൽ മരിച്ചത്, അതേ തുടർന്ന് മറ നീക്കി പുറത്തു വന്ന വിവരങ്ങൾ.

കൊച്ചിയിൽ തന്നെ വ്ളോഗറും മോഡലുമായ പെൺകുട്ടിയുടെ ആത്മഹത്യ, ലഹരിക്കടത്തിൽ പിടിയിലാകുന്ന ചെറുപ്പക്കാരുടെ മുഖങ്ങൾ, അവരിൽ നിന്ന് സെലിബ്രിറ്റികളിലേക്കു നീളുന്ന പാതകൾ... വാർത്തകൾ തുടരുകയാണ്.

അഭിനയം, മോഡലിങ് തുടങ്ങി എന്തുമാകട്ടെ, സെലിബ്രിറ്റി എന്ന വാക്ക് നൽകുന്ന സന്തോഷവും അഭിമാനവും സ്വപ്നം കണ്ട് ഒരുപാടു പേർ കാത്തിരിക്കുന്നുണ്ട്. ഏതൊരു ജോലിയും പോലെ മികച്ച കരിയർ തന്നെയാണിത്. പക്ഷേ, ഇറങ്ങും മുൻപ് ഈ മേഖലയെ കുറിച്ച് പഠിക്കുക. എന്നിട്ട് ക്യാമറയ്ക്കു മുന്നിലേക്ക് കാലെടുത്തു വയ്ക്കാം.

"സ്ത്രീകൾ മാത്രം സൂക്ഷിക്കണം,' “അവരെ കുടുക്കാനുള്ള വലയുമായി ചിലർ ഇറങ്ങിയിട്ടുണ്ട്.' എന്നൊക്കെ പറയേണ്ട കാലം കഴിഞ്ഞു. സ്ത്രീയുടെ തെറ്റുകൊണ്ടു മാത്രമല്ല ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ വീണു പോയാൽ തുറന്നു പറയാൻ പോലും മടിക്കുന്നത് എന്തുകൊണ്ടാണ്? എന്തൊക്കെ നിയമ സുരക്ഷകൾ നൽകാനാകും...

ഈ മേഖലയിലെ പ്രശസ്തർ നൽകുന്ന ചില അനുഭവ പാഠങ്ങൾ.

ലക്ഷ്യം പണം മാത്രമാകരുത്- വിവിയ ശാന്ത്, മോഡൽ

പത്തു വർഷമായി മോഡലിങ് രംഗത്തുണ്ട്. ലക്ഷങ്ങൾ പ്രതിഫലം പറഞ്ഞ് ഓഫറുകൾ വരും. സാധാരണ ലഭിക്കുന്നതിനേക്കാൾ മൂന്നും നാലും മടങ്ങ് പ്രതിഫലം പറഞ്ഞാൽ അതിൽ വീണു പോകാതിരിക്കുക. പിന്നിൽ മറ്റു ചില ഉദ്ദേശങ്ങൾ കൂടി ഉണ്ടായിരിക്കും. അത്തരം ഷൂട്ടുകൾക്ക് ഞാനിതു വരെ പോയിട്ടി ല്ല. പക്ഷേ, പോയാൽ എന്തൊക്കെയാകും നടക്കുകയെന്ന് ഏതാണ്ടറിയാം.

കേരളത്തിൽ അത്യാവശ്യം പ്രതിഫലം വാങ്ങി മുന്നോട്ടു പോകാൻ ആരെയും ഭയക്കേണ്ട ആവശ്യം ഇല്ല. ഇത്ര വർഷമായി ആരും മോശമായി എന്നോടു പെരുമാറിയിട്ടും ഇല്ല. ഒരിക്കൽ മാത്രം അപകടമാണെന്ന്തോന്നുന്ന സാഹചര്യം ഉണ്ടായി.

Esta historia es de la edición March 19, 2022 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 19, 2022 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 minutos  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 minutos  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 minutos  |
December 21, 2024
ശരിയായി ചെയ്യാം മസാജ്
Vanitha

ശരിയായി ചെയ്യാം മസാജ്

കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്

time-read
2 minutos  |
December 21, 2024
കോട്ടയം ക്രിസ്മസ്
Vanitha

കോട്ടയം ക്രിസ്മസ്

ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും

time-read
5 minutos  |
December 21, 2024
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
Vanitha

വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?

ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം

time-read
1 min  |
December 21, 2024
സിനിമാറ്റിക് തത്തമ്മ
Vanitha

സിനിമാറ്റിക് തത്തമ്മ

കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്

time-read
1 min  |
December 21, 2024