പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറും മുൻപുള്ള ചവിട്ടുപടിയാണ് സ്ട്രോങ് ഹൈബ്രിഡുകൾ. നിശ്ചിത വേഗമെത്തുംവരെ പൂർണമായും ഇവി മോഡിൽ പ്രവർത്തിക്കും. കാൽ കൊടുത്താൽ, അതായത് കൂടുതൽ കരുത്തു വേണ്ട സമയത്ത് ഒരു കൈ സഹായത്തിന് പെട്രോൾ എൻജിനും വരും. ഹൈവേയിൽ കുതിക്കുമ്പോൾ പൂർണമായും പെട്രോൾ ശക്തി ഉപയോഗിക്കും. ഇതിനിടയിൽ പറ്റാവുന്ന സമയത്തെല്ലാം ബാറ്ററി റീച്ചാർജിങ് സ്വയം നടത്തുകയും ചെയ്യും. കൊള്ളാമല്ലേ ഹൈബ്രിഡ്? ലെക്സസ് മോഡലുകളിൽ തുടങ്ങി താഴോട്ട് വരുമ്പോൾ ഹോണ്ട സിറ്റിയിലെത്തി നിൽക്കുന്നു ഹൈബ്രിഡുകളുടെ കഥ. നല്ല സുഖവും ഒന്നാന്തരം ഇന്ധനക്ഷമതയും നൽകുന്ന ഹോണ്ട സിറ്റി ഹൈബ്രിഡുമായി ഏകദിനയാത്ര
രൂപകൽപന പുറംമോടി
കറ്റാന വാളിന്റെ രൂപത്തിൽ നിന്നു പ്രചോദിതമായ രൂപകൽപന ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സെഡാൻ ആക്കി മാറ്റുന്നു സിറ്റിയെ. ഹൈബ്രിഡ് മോഡലിന് കാതലായ മാറ്റങ്ങളൊന്നുമില്ല. ലോഗോയിൽ ഇന്ധനക്ഷമതയുടെ നിറമായ നീല ഇടം പിടിച്ചു. ഇ:എച്ച് ഇവി (ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ) ബാഡ്ജ് ബൂട്ട് ഡോറിലുണ്ട്. ബാറ്ററി ബൂട്ടിനടിയിലാണ്. അതു കൊണ്ട് സാധാരണ സിറ്റിയെക്കാൾ ബൂട്ടിനു വിസ്താരം കുറവാണ്. സൺറൂഫിന്റെ അധിക ആഡംബരമുണ്ട്.
ഇന്റീരിയർ
തുകൽ സീറ്റുകൾ സുഖകരമായ ഇരിപ്പാണു നൽകുന്നത്. പിൻ സീറ്റിൽ വലതുവശത്ത് എയർ ഇൻടേക്ക് വെന്റുണ്ട്. ബാറ്ററി തണുപ്പിക്കാനുള്ള വായു കാബിനിൽ നിന്നെടുക്കുന്നത് ഇതിലൂടെയാണ്. ടെലിസ്കോപ്പിക് സ്റ്റിയറിങ് വീൽ, ലെതറിൽ പൊതിഞ്ഞ ഗിയർ നോബ്, റിയർ സൺഷേഡ്, റിമോട്ട് എൻജിൻ സ്റ്റാർട്ട് വിദ്യ എന്നിങ്ങനെ മറ്റു സവിശേഷതകളേറെ.
ഒന്നൊന്നര സുരക്ഷ
സിറ്റിയുടെ സുരക്ഷാ ഫീച്ചറുകൾ പ്രീമിയം കാറുകളെ വെല്ലുന്ന തരത്തിലാണ്. ഇലക്ട്രിക് പാർക് ബ്രേക്കിനു പിന്നിലെ ഓട്ടോഹോൾഡ് ബട്ടൺ ഓൺ ആക്കിയാൽ, നഗരത്തിരക്കിൽ നിർത്തേണ്ടി വരുമ്പോൾ ഇടയ്ക്കിടെ പാർക്ക് ബ്രേക്ക് അമർത്തുകയോ കാൽ ചവിട്ടിപ്പിടിക്കുകയോ വേണ്ട. കാർ നിശ്ചലമായാൽ ഓട്ടമാറ്റിക് ആയി ബ്രേക്ക് ചെയ്യപ്പെടും. മുന്നോട്ടുപോകുമ്പോഴും ഒന്നും ചെയ്യണ്ട
Esta historia es de la edición August 01, 2022 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 01, 2022 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം