കനൽചൂട് നൽകിയ സൂര്യൻ അസ്തമിക്കുന്നു. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാടത്തിനരികിൽ കലങ്ങിയ കണ്ണുകളോടെ പ്രവീൺ നിന്നു. പ്രവീൺ അങ്ങനെയാണ്. സങ്കടം സഹിക്കാതെയാൽ പാടത്തേക്കിറങ്ങും. മതിയാകും വരെ കരയാം.ആരും കാണില്ല.പക്ഷെ ഇന്നത്തേതിന് ഒരു പ്രത്യേകത ഉണ്ട്. ജീവിതം ഒരു കാരണവശാലും മുന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കിയ ദിവസം. നിമിഷങ്ങൾക്കുള്ളിൽ ജീവിതം ഇരുളിലേക്കമരും. നാടാകെ ലക്ഷങ്ങളുടെ കടം. ഭാര്യയുടെ താലിമാല വരെ വിറ്റു. ഇനി വിൽക്കാനൊന്നുമില്ല. കടം മേടിച്ചവരുടെ ഒരു പട ഏതു നിമിഷവും വീട്ടിലേക്ക് എത്താം. എല്ലാം നഷ്ട്ടപെട്ടവനെ പോലെ നിന്ന പ്രവീണിന്റെ പിന്നിൽ ഒരു കാൽ പെരുമാറ്റം. തിരിഞ്ഞു നോക്കി, ഞെട്ടിപ്പോയി. പിറകിൽ അമ്മ സുഭദ്ര. ദൈവമേ അമ്മക്ക് എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടാകു മോ? എല്ലാം ഉള്ളിലൊതുക്കിയായിരുന്നു പ്രവീണിന്റെ ഇന്നു വരെയുള്ള ജീവിതം. ഒരാളോടും ഒന്നും പറഞ്ഞിട്ടില്ല ഇത്രയും കാലം. പെട്ടെന്ന് അമ്മയെ കണ്ടപ്പോൾ ശബ്ദിക്കാനായില്ല. വാ തുറന്നതും പൊട്ടികരഞ്ഞുപോയി. എങ്ങലടിച്ചു കരഞ്ഞു പോയി. കൊച്ചുകുട്ടിയെ പോലെ... 'കുഞ്ഞുമോനേ, എന്താണ് നിന്റെ പ്രശ്നം. ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു'. പിടിച്ചു നിൽക്കാൻ സാധിച്ചില്ല പ്രവീണിന്. ഇത്ര കാലവും ഒരാളോടും പറയാതെ മനസ്സിൽ അടക്കിവച്ച സങ്കടങ്ങളുടെയും പെരുംകടങ്ങളുടെയും കെട്ടഴിച്ചു. എല്ലാം സങ്കടത്തോടെ കേട്ടുനിന്ന അമ്മ പറഞ്ഞു. നമ്മുക്കൊരു വീടുണ്ട്, സ്ഥലവുമുണ്ട്.ഇതെല്ലാം നമുക്ക് വിൽക്കാം. ഇതൊക്കെ വിറ്റാൽ നിന്റെ കടം തീരുമോ. നമ്മക്ക് വാടകയ്ക്ക് പോകാം. എത്രയോ ആളുകൾ അങ്ങനെ ജീവിക്കുന്നില്ലേ. വിഷമിക്കണ്ട. നീയൊരു ആൺകുട്ടിയല്ലേ '. പത്തുമാസം ചുമന്നു പ്രസവിച്ച മകനിൽ അമ്മയ്ക്കു പൂർണ പ്രതീക്ഷ. കടങ്ങളുടെ നടുക്കടലിൽ വീണ പ്രവീണിന് അമ്മയുടെ വാക്കുകൾ നൽകിയത് പുതുജീവനായിരുന്നു. പ്രതീക്ഷയുടെ തിരിനാളമായി അമ്മയുടെ വാക്കുകൾ. വരാൻ പോകുന്ന പൂർണ ചന്ദ്രന്റെ നിലാവെട്ട് പ്രതീക്ഷയേകി പോക്കുവെയിൽ അവിടെമാകെ പരന്നു. ഇവിടെ നിന്നും തുടങ്ങുന്നു പ്രവീൺ എന്ന സംരംഭകന്റെ വളർച്ച.
പൊളിച്ചു കൊണ്ടു പോയ ആദ്യ സംരംഭം
Esta historia es de la edición January 2024 de ENTE SAMRAMBHAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 2024 de ENTE SAMRAMBHAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.
അലിവു നിറയും സ്നേഹ സാന്ത്വനം
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
കനിവ് തേടുന്ന കർഷകർ
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ
കനലാഴി കടന്നൊരു വീട്ടമ്മ
അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.