കസവു സാരിയുടുത്ത് നീളൻ കമ്മലും മാലയുമണിഞ്ഞ് രാവിലെ പനമ്പിള്ളി നഗറിലെ മനോരമയുടെ ഗെസ്റ്റ് ഹൗസിൽ റിമ കല്ലിങ്കൽ എത്തി. ഒറ്റനോട്ടത്തിൽ ബഷീറിന്റെ ഭാർഗവി തന്നെ. ഏപ്രിൽ 20ന് ആണ് "നീലവെളിച്ചം' തിയറ്ററുകളിൽ എത്തുന്നത്. 2012ൽ പുറത്തിറങ്ങിയ 22 ഫീമെയിൽ കോട്ടയം' എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. 2019ൽ വൈറസ്' പുറത്തിറങ്ങി നാലു വർഷത്തിനുശേഷം തിയറ്ററിലേക്കെത്തുന്ന റിമയുടെ ചിത്രമാണ് “നീലവെളിച്ചം.
"ഒട്ടറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച റിമ കല്ലിങ്കലിന്റെ സിനിമാ ജീവിതത്തിൽ എങ്ങനെയാണ് ഇത്ര വലിയ ഇടവേള സംഭവിച്ചത്? റിമ പറയുന്നു.
“വിവാഹത്തോടെ എല്ലാം മാറി. ഒറ്റരാത്രി കൊണ്ട് എന്റെ ജീവിതം തന്നെ മാറിപ്പോയതായി എനിക്കു തോന്നിയിട്ടുണ്ട്. മാറ്റം സംഭവിച്ചത് എനിക്കോ ആഷിക്കിനോ അല്ല. ചുറ്റുമുള്ള ലോകം ഞങ്ങളെ കാണുന്ന രീതിയാണു മാറിയത്. ഭാര്യ എന്ന ചട്ടക്കൂടിലേക്ക് എന്നെ ഒതുക്കിയതുപോലെ എനിക്കു തോന്നി. സിനിമാ മേഖലയും എന്നെ അങ്ങനെ മാറ്റിനിർത്തി. നന്നായി ജീവിക്കണമെന്നും എന്റെ കലയുമായും ചുറ്റുമുള്ളവരുമായുമുള്ള ബന്ധങ്ങളും നന്നായി കൊണ്ടുപോക ണമെന്നാഗ്രഹിച്ച ആളാണ്. പക്ഷേ, സംഭവിച്ചതെല്ലാം അതിനു വിപരീതമായിരുന്നു.
സംസാരത്തിനിടെ റിമയുടെ കണ്ണു നിറഞ്ഞെങ്കിലും തൊണ്ടയിടറിയെങ്കിലും മുഖത്തെ ആത്മവിശ്വാസത്തിനു തെല്ലും കുറവില്ല. സ്വപ്നതുല്യമായ ഒരവസരംപോലെ ബഷീറിന്റെ ഭാർഗവിയാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് റിമ. ആരെല്ലാം മാറ്റിനിർത്തിയാലും എത്ര തളർത്തിയാലും തളരില്ലെന്നും തകരില്ലെന്നും തന്നെയാണ് സംഭാഷണത്തിലുടനീളം റിമ ആവർത്തിച്ചത്.
നീലവെളിച്ചവും ഭാർഗവിയും
Esta historia es de la edición April 22,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 22,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കൊതിയൂറും വിഭവങ്ങൾ
സ്ട്രോബറി മക്രോൺസ്
മോഹൻ സിതാരയുടെ താരാട്ടുകൾ
മലയാള സിനിമയിലേക്ക് താരാട്ടു പാട്ടുമായി കടന്നുവന്ന സം ഗീതസംവിധായകനാണ് മോഹൻ സിതാര
മുയൽ വളർത്തൽ ശ്രദ്ധയോടെ വേണം
പെറ്റ്സ് കോർണർ
ഏറെ പ്രിയപ്പെട്ടവർ
കഥക്കൂട്ട്
പി.എ. ബക്കർ പഠിപ്പിച്ച പാഠങ്ങൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്