രാമകൃഷ്ണന്റെ 'കൃഷ്ണപക്ഷം
Manorama Weekly|October 26, 2024
വഴിവിളക്കുകൾ
ദേശമംഗലം രാമകൃഷ്ണൻ
രാമകൃഷ്ണന്റെ 'കൃഷ്ണപക്ഷം

ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുമ്പോൾ വായനശാലയിൽ നിന്നെടുക്കുന്ന കവിതാ പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളിൽ വായിച്ച കവിതകളുമാണ് എന്നിൽ കവിതയോടുള്ള താൽപര്യം ജനിപ്പിച്ചത്. മാസികകളിലെ ബാലപംക്തികൾ, ഒറ്റ യ്ക്കിരുന്നുള്ള കിനാവു കാണൽ, നാട്ടിലെ കാഴ്ചകൾ, നാട്ടിലെ പൂരങ്ങൾ, കൊയ്ത്തുത്സവങ്ങൾ, ഭാരതപ്പുഴ തൊട്ടടുത്തുള്ള കേരള കലാമണ്ഡലത്തിൽ നിന്നുയരുന്ന ചേങ്ങിലതാളം എന്നിവയൊക്കെയാണ് കവിയാകണമെന്ന മോഹം എന്നിൽ ഉണ്ടാക്കിയത്. അമ്മ അക്ഷരാഭ്യാസമില്ലാത്ത ആളാണ്. എന്നാൽ അമ്മയ്ക്ക് ധാരാളം കൈകൊട്ടിക്കളികളും നാടൻ പാട്ടുകളും കുമ്മികളും അറിയാമായിരുന്നു. അതിന്റെ ഈണവും ശ്രുതിയും എന്റെ മനസ്സിനെയും സ്വാധീനിച്ചിട്ടുണ്ടാകാം. ചെറുതുരുത്തി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കവിതാമത്സരത്തി ഞാൻ പങ്കെടുത്തു. എന്റെ ആദ്യ മത്സരം. വിഷയം ഇന്ത്യ-ചൈന യുദ്ധം. എന്തെങ്കിലും വൃത്തത്തിൽ എഴുതുന്നതാണ് കവിത എന്നൊരു ധാരണ മനസ്സിൽ ഉറച്ചിരുന്നു.

മഞ്ജരി വൃത്തത്തിലാണ് ഞാൻ എഴുതിയത്. വല്ലാത്തൊരക്രമം ചെയ്തതു ചീനയാം എന്നൊരു വരി ഓർക്കുന്നു. കവിത ഒരു മനോഹരമായ വിഡ്ഢിത്തമാണ്. പക്ഷേ, എന്റെ വിഡ്ഢിത്തത്തിന് മനോഹാരിതയുണ്ടാക്കാൻ അന്നെനിക്ക് കഴിഞ്ഞില്ല.

Esta historia es de la edición October 26, 2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición October 26, 2024 de Manorama Weekly.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MANORAMA WEEKLYVer todo