
വൻവൃക്ഷങ്ങളായി പടർന്നു പന്തലിക്കുന്ന അരയാലും പേരാലും മറ്റും ചെറിയ ചട്ടിയിൽ ഒതുക്കി വളർത്തുന്ന ബോൺസായ് രീതിക്ക് ലോകമെമ്പാടും ആരാധകർ ഏറെ ആദ്യകാലത്ത് ആലിന്റെ വിവിധ ഇനങ്ങളാണ് ബോൺസായ് ചെടികളായി വളർത്തിയിരുന്നതെങ്കിൽ ഇന്ന് വാളൻപുളി, കണിക്കൊന്ന, ചൂളമരം, ഷഫ്ളീറ ബ്രസീലിയൻ മഴമരം, ബൊഗൈൻ വില്ല തുടങ്ങി ഒട്ടേറെ നാടൻ, മറുനാടൻ ചെടികൾ ഈ വിധത്തിൽ പരിപാലിച്ചുവരുന്നു.
വെള്ളവും വളവും നൽകാതെ ചെടിയെ വെറുതെ വെട്ടിയൊതുക്കി മുരടിപ്പിച്ചു നിർത്തുന്നതാണ് ബോൺ സായ് എന്നാണ് പൊതുവേ ധാരണ. എന്നാൽ അതു തെറ്റാണ്. വേരുകൾക്ക് ആവശ്യാനുസരണം വളരാൻ മണ്ണും മണലും വളവും ചേർന്ന, നല്ല നീർവാർച്ചയുള്ള നടീൽ മിശ്രിതത്തിൽ നട്ട് വേണ്ട നനയും മറ്റു ശുശ്രൂഷയും നൽകിയാണ് ബോൺ സായ് പരിപാലിക്കുക. ഒപ്പം കമ്പു കലാപരമായി കോതി കുള്ളൻ മരത്തിനെ സസ്യപ്രകൃതിയിൽ ദീർഘകാലം നിലനിർത്തുന്നു. മണ്ണിനു മുകളിൽ പടർന്നു കാണുന്ന വേരുകൾ ചുവട്ടിൽ വണ്ണം കൂടിയും മുകളിലേക്കു പോകുന്തോറും വണ്ണം കുറഞ്ഞതുമായ, നിറയെ ശാഖകളോടുകൂടിയ തായ് തടി എന്നിവയെല്ലാം ബോൺസായിയുടെ രൂപഭംഗിക്ക് മാറ്റുകൂട്ടുന്നു.
നമ്മുടെ നാട്ടിൽ വിനോദത്തിനായാണ് മിക്കവരും ബോൺസായ് ചെടികൾ വളർത്തുക. വളരെക്കുറച്ചുപേർ മാത്രമേ ഇതു വിപണനം നടത്തി ആദായമുണ്ടാക്കുന്നുള്ളൂ. ബോൺസായ് 90% കലയും 10% മാത്രം കൃഷിയുമാണ്. ജീവനുള്ള കലാസൃഷ്ടിയായ ബോൺസായിക്ക് പഴകുന്തോറും ഭംഗിയും മൂല്യവുമേറും. ചെടിയുടെ ആകൃതി, പ്രായം, ഇനം ഇവയെ ആധാരമാക്കിയാണ് വില നിശ്ചയിക്കുന്നത്.
ചെടികൾ തിരഞ്ഞെടുക്കൽ
Esta historia es de la edición July 01, 2022 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 01, 2022 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ
പോട്ടിങ് മിശ്രിതമൊരുക്കൽ മുതൽ വിളവെടുപ്പുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊതിപ്പിച്ച് കൊക്കോ ടൂറിസം
ഒരൊറ്റ വിളയിനം മാത്രം പ്രയോജനപ്പെടുത്തി ഒന്നാന്തരം ഫാം ടൂറിസം

വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ
മാർച്ചിലെ കൃഷിപ്പണികൾ

വയൽ വരമ്പ്, വായന
വയൽ ടൂറിസവുമായി കൊല്ലങ്കോട്ടെ കുടിലിടം

അന്നു വർഷംപോലെ കൃഷി ഇന്നു വർഷം മുഴുവൻ കൃഷി
അന്നും ഇന്നും

രുചിയൂറും മൾബറി
കൊളസ്ട്രോൾ കുറയ്ക്കും

രോഗ, കീടങ്ങൾക്കെതിരെ ഏലത്തിൽ ജൈവരീതി
മിത്രകുമിളുകളും മിത്ര ബാക്ടീരിയയും ഫലപ്രദം

സ്വർഗംമേട്ടിലെ ഉട്ടോപ്യൻ ക്യാമ്പ്
ഭക്ഷണക്കാടിനുള്ളിൽ വേറിട്ട ജീവിതം ആസ്വദിക്കാം

ബൾബിൽനിന്നു വരും പൂങ്കുല
അമാരിലിസ് ലില്ലിയുടെ വിശേഷങ്ങൾ

ഏലക്കാടുകളിൽ രാപാർക്കാം
വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിനു നടുവിൽ ജയൻ ജോസഫിന്റെ എലെറ്റേറിയ